ലോവർ മീൻമുട്ടി ചെറുകിട ജലവൈദ്യുതപദ്ധതി
ലോവർ മീൻമുട്ടി ചെറുകിട ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | പാലോട്,തിരുവനന്തപുരം ജില്ല,കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 8°43′19.5636″N 77°0′43.1352″E / 8.722101000°N 77.011982000°E |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | 2006 മെയ് 2 |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Small Hydro Power Plant (SHEP) |
Installed capacity | 3.5 MW (2 x 1.5 , 1 x 0.5 MW) (Kaplan -type) |
Website Kerala State Electricity Board | |
പ്രതിവർഷം 7.63 ദശലക്ഷം യൂണിറ്റ് |
പ്രതിവർഷം 7.63 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുതപദ്ധതിയാണ് ലോവർ മീൻമുട്ടി ചെറുകിട ജലവൈദ്യുതപദ്ധതി [1]. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ പാലോടിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത് [2]. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
[തിരുത്തുക]1) ലോവർ മീൻമുട്ടി പവർ ഹൗസ്
1) ലോവർ മീൻമുട്ടി തടയണ
വൈദ്യുതി ഉത്പാദനം
[തിരുത്തുക]ലോവർ മീൻമുട്ടി ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി പാലോടിൽ വാമനപുരം പുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു. തടയണയോടു ചേർന്ന് തന്നെ പവർ ഹൌസ് നിർമിച്ചു 1.5 മെഗാവാട്ടിന്റെ 2 ടർബൈനുകളും 0.5 മെഗാവാട്ടിന്റെ ഒരു ടർബൈനും ഉപയോഗിച്ച് 3.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . വാർഷിക ഉൽപ്പാദനം 7.63 MU ആണ്. 2006 മെയ് 2 ന് പദ്ധതി കമ്മീഷൻ ചെയ്തു.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 0.5 MW | 11.08.2006 |
യൂണിറ്റ് 2 | 1.5 MW | 05.06.2006 |
യൂണിറ്റ് 3 | 1.5 MW | 02.05.2006 |
കൂടുതൽ കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ "LOWER MEENMUTTI SMALL HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Lower Meenmuuty -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]