പാലോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലോട്
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം
Taluksനെടുമങ്ങാട്
ജനസംഖ്യ
 (2001)
 • ആകെ14,795
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
695562
വാഹന റെജിസ്ട്രേഷൻKL-21 & KL-16

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ പാലോട്[1][2]. തിരുവനന്തപുരത്ത് നിന്നും ചെങ്കോട്ട റോഡിൽ എകദേശം 39[3] കി.മി. സഞ്ചരിച്ചാൽ പാലോട് എത്താം. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട് ഗ്രാമപഞ്ചായത്തകളുടെ സംഗമസ്ഥാനമാണു ഈ ചെറൂഗ്രാമം.ഈ ദേശത്തിൻറ്റെ വാമനപുരം നദി, മറുവശത്തൂടെ ചിറ്റാറും ഒഴുകുന്നു.തിരുവനന്തപുരത്തെ ഹിൽ സിറ്റി എന്നറിയപ്പെടുന്ന വിതുരയുടെ തൊട്ടടുത്താണ് പാലോട്.


തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന വാമനപുരം ബ്ലോക്കിലാണ്‌ പെരിങ്ങമ്മല പഞ്ചായത്തിലെ പാലോട് സ്ഥിതിചെയ്യുന്നത്.[4]

സ്ഥലനാമോൽ‌പത്തി[തിരുത്തുക]

ഒരു കാലത്ത് പാലോട്ട് വലിയ ഒരു പാല മരം നിലനിന്നിരുന്നു. പിന്നീട് ആ പാല മരം നിലം പൊത്തി. പാലമൂട് മാത്രം നിലനിന്നു. ജനങ്ങൾ പാലമൂട് എന്ന് വിളിക്കുവാൻ തുടങ്ങി.[അവലംബം ആവശ്യമാണ്] അതു പറഞ്ഞു പറഞ്ഞു ലോപിച്ച് പാലോട് എന്നായി.[അവലംബം ആവശ്യമാണ്]

ഒരു കാലത്ത് ജില്ലയിലെ പ്രധാന ക്ഷീരമേഖലയായിരുന്നു പാലോട്. പണ്ട്കാലങ്ങളിൽ പശുക്കളുടെ ആദ്യത്തെ കറവയിൽ നിന്നുമുള്ള പാൽ നദിയിൽ ഒഴുക്കുന്ന പതിവുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്] അങ്ങനെ പാലൊഴുകുന്ന പുഴയോടും ഗ്രാമം പാലോട് ആയി എന്ന അഭിപ്രായവും ഉണ്ട്.[അവലംബം ആവശ്യമാണ്]

കുടാതെ ഈ പ്രദേശത്ത് പകലും ഇരുൾ മൂടിയ സ്ഥലങ്ങൾ ഉണ്ടായിരുന്നു എന്നും ആയതിനാൽ ഇവിടെ പകൽ പോലും ഇരുട്ടിനെ പേടിച്ചു ഓടാൻ തുടങ്ങി അങ്ങനെ പകൽ ഓടി എന്ന് പറഞ്ഞു പാലോട് ആയി മാറി.

പാലോട് മേള[തിരുത്തുക]

പാലോട് വർഷാവർഷവും പാലോട് മേള എന്ന പേരിൽ ഒരു കാർഷിക-വ്യവസായ-വിനോദസഞ്ചാര വരാഘോഷം ഫെബ്രുവരിമാസം ഏഴാം തിയതി മുതൽ നടക്കാറുണ്ട്. 1963-ൽ വേലംവെട്ടി ജനാർദ്ദന പിള്ള കന്നുകാലി ചന്ത എന്ന പേരിൽ ആരംഭിച്ചതാണ് ഇന്നത്തെ ഈ മേള.[അവലംബം ആവശ്യമാണ്] പാലോട്ടുള്ളവരുടെ ഉത്സവമാണു മേള.

കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങൾ[തിരുത്തുക]

ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

വിനോദ സഞ്ചാര കേന്ദ്രങ്ങൾ[തിരുത്തുക]

-ലോവർ മീന്മുട്ടി ഡാം -ലോവർ മീന്മുട്ടി ഹൈഡൽ ടൂറിസം

അവലംബം[തിരുത്തുക]

  1. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. "Yahoo India Map". Retrieved 2008-12-18.
  3. JSTOR എന്ന സൈറ്റിൽ നിന്നും
  4. "തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയം‌ഭരണ സം‌വിധാനം". Archived from the original on 2012-03-11. Retrieved 2010-03-10.
  5. "Ponmudi Hill Station". keralatourism.org. Retrieved 28 September 2015.


"https://ml.wikipedia.org/w/index.php?title=പാലോട്&oldid=3841908" എന്ന താളിൽനിന്ന് ശേഖരിച്ചത്