തെന്മല ഗ്രാമപഞ്ചായത്ത്
തെന്മല ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°0′39″N 77°1′52″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | ചെറുകടവ്, നാഗമല, പത്തേക്കർ, തെന്മല, ഉറുകുന്ന്, ഒറ്റക്കൽ, അണ്ടൂർപച്ച, ഇന്ദിരാനഗർ, ആനപെട്ടകോങ്കൽ, ഉദയഗിരി, തേക്കിൻകൂപ്പ്, തേവർകുന്ന്, ഇടമൺ, ചെറുതന്നൂർ, ചാലിയക്കര, വെള്ളിമല |
ജനസംഖ്യ | |
ജനസംഖ്യ | 24,214 (2001) |
പുരുഷന്മാർ | • 12,061 (2001) |
സ്ത്രീകൾ | • 12,153 (2001) |
സാക്ഷരത നിരക്ക് | 89.35 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221302 |
LSG | • G020507 |
SEC | • G02032 |
കൊല്ലം ജില്ലയിലെ അഞ്ചൽ വികസന ബ്ളോക്കിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് തെന്മല ഗ്രാമപഞ്ചായത്ത്. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി ആയ കല്ലട ജലസേചന പദ്ധതിയുടെ പ്രധാന അണക്കെട്ടായ പരപ്പാർ ഡാം, ഒറ്റക്കൽ തടയണ എന്നിവ ഈ പഞ്ചായത്തിലാണ്. കല്ലട പദ്ധതിയുടെ വലതുകര ജലസേചന കനാൽ ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. കൊല്ലം ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതി ആയ കല്ലട ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടും, ശെന്തുരണി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ ആസ്ഥാനവും തെന്മലയിലാണ്. പഞ്ചായത്തിന്റെ വിസ്തൃതി വനപ്രദേശങ്ങൾ ഉൾപ്പെടെ 162.34 ച.കി.മീറ്ററാണ്. കൊല്ലം ജില്ലയിലെ ആകെ വിസ്തൃതിയുടെ 6.5% ഈ പഞ്ചായത്ത് ഉൾക്കൊളളുന്നു. പത്തനാപുരം താലൂക്കിലെ ഇടമൺ വില്ലേജ് പൂർണ്ണമായും തെന്മല വില്ലേജിന്റെ 90% പ്രദേശങ്ങളും പിറവന്തൂർ വില്ലേജിന്റെ ഏതാനും ഭാഗങ്ങളും ഉൾക്കൊള്ളുന്നതാണ് പഞ്ചായത്ത്. കല്ലട ജലസേചന പദ്ധതി, ശെന്തുരുണി വന്യമൃഗ സംരക്ഷണ കേന്ദ്രം എന്നിവ ഈ പഞ്ചായത്തിനെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു.
അതിരുകൾ
[തിരുത്തുക]വടക്കുഭാഗത്ത് പിറവന്തൂർ, ആര്യങ്കാവ് പഞ്ചായത്തുകളും കിഴക്കുഭാഗത്ത് ആര്യങ്കാവ് പഞ്ചായത്തും തെക്കുഭാഗത്ത് കുളത്തുപ്പൂഴ, ഏരൂർ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പുനലൂർ മുനിസിപ്പാലിറ്റിയും പിറവന്തൂർ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു.
വാർഡുകൾ
[തിരുത്തുക]- ചെറുകടവു
- നാഗമല
- തെന്മല
- പത്തേക്കർ
- ഒറ്റക്കൽ
- ഉറുകുന്ന്
- ഇന്ദിരാനഗർ
- ആനപ്പെട്ടകൊങ്കൽ
- ആണ്ടൂർപച്ച
- തേക്കിൻ കൂപ്പ്
- ഉദയഗിരി
- ഇടമൺ
- തേവർകുന്ന്
- വെള്ളിമല
- ചെറുതാനൂർ
- ചാലിയക്കര
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കൊല്ലം |
ബ്ലോക്ക് | അഞ്ചൽ |
വിസ്തീര്ണ്ണം | 162.34 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 24214 |
പുരുഷന്മാർ | 12061 |
സ്ത്രീകൾ | 12153 |
ജനസാന്ദ്രത | 149 |
സ്ത്രീ : പുരുഷ അനുപാതം | 1008 |
സാക്ഷരത | 89.35% |
അവലംബം
[തിരുത്തുക]http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/thenmalapanchayat Archived 2010-09-18 at the Wayback Machine.
Census data 2001