പള്ളിവാസൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ ദേവികുളം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് പള്ളിവാസൽ ഗ്രാമപഞ്ചായത്ത്. 67.47 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്ത് അടിമാലി ബ്ളോക്ക് പരിധിയിൽ സ്ഥിതി ചെയ്യുന്നു. കൂടാതെ 1953-ൽ നിലവിൽ വന്ന പഞ്ചായത്തിൽ പള്ളിവാസൽ, ആനവിരട്ടി, കുഞ്ചിത്തണ്ണി എന്നീ വില്ലേജുകളും ഉൾപ്പെടുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച പള്ളിവാസൽ ജലവൈദ്യുതപദ്ധതി ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - പുലിപ്പാറ, പോതമേട്
 • തെക്ക് കൂമ്പൻപാറ, എല്ലക്കൽ റോഡ്
 • വടക്ക് ലക്ഷ്മിമുടി

വാർഡുകൾ[തിരുത്തുക]

 1. പീച്ചാട്
 2. കുരിശുപാറ
 3. രണ്ടാംമൈൽ
 4. പള്ളിവാസൽ
 5. പോതമേട്
 6. ആറ്റുകാട്
 7. കുഞ്ചിതണ്ണി
 8. പവർ ഹൌസ്
 9. ചിത്തിരപുരം
 10. ആനച്ചാൽ
 11. തോക്ക്പ്പാറ
 12. കല്ലാർ
 13. ഇരുട്ടുകാനം
 14. ആനവിരട്ടി

അവലംബം[തിരുത്തുക]