ശിരുവാണി അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിരുവാണി അണക്കെട്ട്
ശിരുവാണി അണക്കെട്ട്
ശിരുവാണി അണക്കെട്ട്
നദി ശിരുവാണി നദി
Creates ശിരുവാണി റിസർവോയർ
സ്ഥിതി ചെയ്യുന്നത് ശിരുവാണി,പാലക്കാട് ജില്ല,

കേരളം,ഇന്ത്യ Flag of India.svg

പരിപാലിക്കുന്നത് തമിഴ്നാട്
നീളം 224 m
ഉയരം 57 m
തുറന്നു കൊടുത്ത തീയതി 1984
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°58′36.3648″N 76°38′31.686″E / 10.976768000°N 76.64213500°E / 10.976768000; 76.64213500
കോയമ്പത്തൂർ വാട്ടർ സപ്ലൈ പ്രൊജക്റ്റ്

കേരളത്തിലെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഷോളയൂർ പഞ്ചായത്തിൽ നിത്യഹരിത വനമായ ശിരുവാണി[1], [2],[3]വനത്തിലാണ് ശിരുവാണി നദിക്കു കുറുകെ നിർമിച്ച ശിരുവാണി അണക്കെട്ട് [4] സ്ഥിതിചെയ്യുന്നത്‌. ഇവിടെ പ്രവേശിക്കുവാൻ ഫോറസ്റ്റ്‌ ക്യാമ്പിൽ നിന്നും അനുമതി ആവശ്യമാണ്. കാഴ്ചകൾ കാണുന്നതിനായി വനം വകുപ്പിന്റെ വക ആറോ ഏഴോ പേർക്ക്‌ സഞ്ചരിക്കാനാകൂന്ന വാഹനം  ഇവിടെയുണ്ട്‌. സഞ്ചാരത്തിനിടയിൽ ചിലപ്പോൾ ആന, മാൻ, വരയാട്‌, കരിങ്കുരങ്ങ്‌ തുടങ്ങിയ മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുവാൻ സാധിക്കും. കാടിനു നടുവിൽ ഉള്ള ഈ അണക്കെട്ടിൽ ആനകൾ ഡാം  നീന്തിക്കടക്കുന്നതു ചില സമയങ്ങളിൽ കാണാവുന്നതാണ്.ഡാമിന് താഴ്ത്തേക്കു ഒഴുകുന്ന വെള്ളം ശിരുവാണി നദിയായി ഭവാനി നദിയിൽ ചേരുന്നു


തമിഴ്നാട്ടിലെ സിംഗമ്പതിയിൽ നിർമിച്ച വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ വെച്ച് ശുദ്ധീകരിച്ച ശേഷം കോയമ്പത്തൂർ വാട്ടർ സപ്ലൈ പ്രൊജക്റ്റ് [5] ഭാഗമായി കോയമ്പത്തൂരിൽ കുടിവെള്ളത്തിനായി ആണ് ഈ അണക്കെട്ടിലെ വെള്ളം ഉപയോഗിക്കുന്നത്.  അണക്കെട്ടിന്റെ കിഴക്ക് ഭാഗത്തായാണ് മുത്തിക്കുളം കുന്നിൽ നിന്നുള്ള  വെള്ളച്ചാട്ടത്തിൽ നിന്നുമാണ് അണക്കെട്ടിലേക്കു വെള്ളം എത്തുന്നത് .  150 വർഷം പഴക്കമുള്ള പട്ടിയാർ  ബംഗ്ലാവ് ശിരുവാണി റിസർവോയർ തീരത്താണ് സ്ഥിതി ചെയ്യുന്നത്. 1973 ആഗസ്തിലാണ് കോയമ്പത്തൂർ പട്ടണത്തിലേക്കും സമീപപ്രദേശങ്ങളിലേക്കും കുടിവെള്ള വിതരണത്തിനായി സംസ്ഥാന സർക്കാരുകൾ തമ്മിൽ ഒരു കരാർ നടപ്പിലാക്കിയത്. കേരള സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഈ  അണക്കെട്ട് തമിഴ്നാട്ടിലെ ഫണ്ട് ഉപയോഗിച്ച് കേരള പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കിയതാണ്[6].


പാലക്കാട് ടൗണിൽ നിന്ന് 46 കിലോമീറ്റർ അകലെയാണ് ഡാം . മണ്ണാർക്കാടിനു സമീപമുള്ള കാഞ്ഞിരപ്പുഴ അണക്കെട്ടിൽ നിന്നും  22 കിലോമീറ്റർ സഞ്ചരിച്ചാൽ ശിരുവാണി ഡാമിലെത്താം.


ചിത്രശാല[തിരുത്തുക]

കൂടുതൽ കാണുക[തിരുത്തുക]


അവലംബങ്ങൾ[തിരുത്തുക]

  1. "(Siruvani Reserved Forests)Nilgiri Biosphere Reserve-". www.forest.kerala.gov.in.
  2. "Siruvani-Palakkad -". www.keralatourism.org.
  3. "MANNARKKAD- ECO TOURISM-". www.forest.kerala.gov.in.
  4. "Siruvani( I D) Dam D06144-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  5. "COIMBATORE WATER SUPPLY AUGMENTATION SCHEME WITH SIRUVANI AS SOURCE". www.twadboard.gov.in. മൂലതാളിൽ നിന്നും 2018-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-09-29.
  6. "SIRUVANI DAM-". www.idrb.kerala.gov.in.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശിരുവാണി_അണക്കെട്ട്&oldid=3646001" എന്ന താളിൽനിന്ന് ശേഖരിച്ചത്