ചെറുതോണി അണക്കെട്ട്
| ചെറുതോണി അണക്കെട്ട് | |
|---|---|
| പ്രമാണം:When all the 5 shutters of the Cheruthoni dam was opened, for the first time in history, during the 2018 Kerala floods.jpg 2018 ഓഗസ്റ്റ് 23 നു ഡാമിന്റെ 5 ഷട്ടറുകളും തുറന്നപ്പോൾ ഉള്ള ദൃശ്യം | |
Location of ചെറുതോണി അണക്കെട്ട് in India#India Kerala | |
| സ്ഥലം | ചെറുതോണി , ഇടുക്കി ജില്ല, കേരളം,ഇന്ത്യ |
| നിർദ്ദേശാങ്കം | 9°50′43.39″N 76°58′1.19″E / 9.8453861°N 76.9669972°E |
| പ്രയോജനം | വൈദ്യുതി നിർമ്മാണം |
| നിലവിലെ സ്ഥിതി | Operational |
| നിർമ്മാണം പൂർത്തിയായത് | 1976 |
| ഉടമസ്ഥത | KSEB,കേരള സർക്കാർ |
| അണക്കെട്ടും സ്പിൽവേയും | |
| Type of dam | Concrete |
| തടഞ്ഞുനിർത്തിയിരിക്കുന്ന നദി | പെരിയാർ |
| ഉയരം | 138.38 m (454 ft) |
| Dam volume | 450,000 m3 (16,000,000 cu ft) |
| സ്പിൽവേകൾ | 5 |
| സ്പിൽവേ ശേഷി | 5013 M3/Sec |
| റിസർവോയർ | |
| Creates | ഇടുക്കി റിസെർവോയർ |
| ആകെ സംഭരണശേഷി | 55.5 km³ |
| ഉപയോഗക്ഷമമായ ശേഷി | 1,460×106 m3 (1,183,641 acre⋅ft) |
| Inactive capacity | 536×106 m3 (434,542 acre⋅ft) |
| Catchment area | 649.3 km2 (251 mi2) |
| പ്രതലം വിസ്തീർണ്ണം | 60 km2 (23 mi2) |
| Normal elevation | 732.62 m (2,404 ft) |
| Power station | |
| Commission date | 1975 |
| Turbines | 6 x 130 Megawatt (Pelton-type) |
| Installed capacity | 780 MW |
| Annual generation | 2398 MU |
| മൂലമറ്റം പവർ ഹൗസ് | |
കേരളത്തിലെ ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ചെറുതോണിയിൽ ഇടുക്കി ജല വൈദ്യുത പദ്ധതി[1],[2] ,[3],യുടെ ഭാഗമായി പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന രണ്ട് അണക്കെട്ടുകളിൽ ഒന്നാണ് ചെറുതോണി അണക്കെട്ട്[4]. ഇടുക്കി അണക്കെട്ട്, കുളമാവ് അണക്കെട്ട് (മൂവാറ്റുപുഴയാറിൽ കിളിവള്ളിത്തോടിനു കുറുകെ ) എന്നിവയാണ് മറ്റു രണ്ട് അണക്കെട്ടുകൾ. എല്ലാ അണക്കെട്ടിന്റെയും ഭാഗമായി 60 കിലോമീറ്റർ ചുറ്റളവിലാണ് ജലസംഭരണ പരിധി. ഇതൊരു ഭാരാശ്രിത അണക്കെട്ടാണ്. ഇന്ത്യയിൽ ഉയരത്തിൽ മൂന്നാമതാണ് ഈ അണക്കെട്ടിന്റെ സ്ഥാനം[5]. 1976 - ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ അണക്കെട്ട് സമുദ്രനിരപ്പിൽ നിന്നും 2400 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് ഈ അണക്കെട്ട് നിർമ്മിച്ചത്.780 മെഗാവാട്ട് ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്. നാടുകാണി മലയുടെ മുകളിൽനിന്ന് 750 മീറ്റർ അടിയിലുള്ള മൂലമറ്റം പവർ ഹൗസ് (ഭൂഗർഭ വൈദ്യുതനിലയം) ഇന്ത്യയിലെ ഏറ്റവും വലുതുമാണ്.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല ഇടുക്കി വന്യജീവിസംരക്ഷണകേന്ദ്രംഎന്നറിയപ്പെടുന്നു[6],[7].
വിനോദസഞ്ചാര ഭാഗമായി ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായി ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്[8]. ഓണം, ക്രിസ്മസ്എന്നീ സന്ദർഭങ്ങളിൽ ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്കു മുകളിലൂടെ സന്ദർശകർക്കു പ്രവേശനാനുമതി കൊടുക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ മാത്രമാണ് ബോട്ടിങ്ങ് നടത്താനും കഴിയുന്നത്. അനുവദിച്ചിരിക്കുന്ന കാലയളവിലും അല്ലെങ്കിൽ പ്രത്യേക അനുമതിയോടെയും മാത്രമേ അണക്കെട്ടിനു മുകളിൽ പ്രവേശനം ലഭിക്കുകയുള്ളു. ജലസംഭരണിയിലെ ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ കൂടിച്ചേർന്ന് രൂപം കൊടുത്തിട്ടുള്ള റിസർവ്വോയറിലെ ജലവിതാനം ഉയരുമ്പോൾ ചെറുതോണി അണക്കെട്ട് വഴിയാണ് അധികജലം പുറത്തേക്കൊഴുക്കുക. ആ ജലം പിന്നീട് ഒഴുകി പെരിയാർ നദിയായി ഒഴുകി ഭൂതത്താൻ അണക്കെട്ടിന് മുമ്പ് ഇടമലയാർ നദിയും പൂയംകുട്ടി പുഴയും കൂടി ചേർന്ന് എറണാകുളം ജില്ലയിലൂടെ ഒഴുകുന്നു. 138 മീറ്റർ ഉയരമുള്ള ഡാമിന്റെ നീളം 651 മീറ്റർ ആണ്. ഡാമിലെ വെള്ളത്തിന്റെ നില സമുദ്ര നിരപ്പിൽ നിന്നും 2400 അടി ഉയരത്തിൽ എത്തുമ്പോഴാണ് ഡാം ഷട്ടർ തുറക്കുന്നത്.എന്നാൽ അടിയന്തര സാഹചര്യത്തിൽ 2370 അടി ഉയരത്തിൽ ഷട്ടറുകൾ ഉയർത്താൻ സാധിക്കും. ഇതുവരെ 4 തവണ മാത്രമാണ് ഡാം തുറക്കേണ്ടി വന്നിട്ടുള്ളൂ. 1981 ൽ ഒക്ടോബർ 29 മുതൽ നവംബർ 13 വരെ 15 ദിവസം , 1992 ൽ ഒക്ടോബർ 12 മുതൽ ഒക്ടോബർ 16 വരെയും , നവംബർ 16 മുതൽ നവംബർ 23 വരെയും 12 ദിവസം , 2018 ൽ ഓഗസ്റ്റ് 09 മുതൽ ഓഗസ്റ്റ് 16 വരെയും 8 ദിവസം ആദ്യമായി ഡാമിന്റെ 5 ഷട്ടറുകളും ഒരുമിച്ചു തുറന്നു.കനത്ത മഴ മൂലം ഈ വർഷം വീണ്ടും ഒക്ടോബർ 5 നു അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു [9].
വൈദ്യുതി ഉത്പാദനം
[തിരുത്തുക]ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ 130 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു [10].വാർഷിക ഉൽപ്പാദനം 2398 MU ആണ്. 1976 ൽ മൂന്നു ടർബൈനുകളും 1986 ൽ മൂന്നു ടർബൈനുകളും കമ്മീഷൻ ചെയ്തു.
വെള്ളം തുറന്നുവിടലുകൾ
[തിരുത്തുക]ചെറുതോണി അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ആകെ മൂന്ന് തവണ തുറക്കേണ്ടി വന്നിട്ടുണ്ട്. ഇതിൽ രണ്ടുതവണ വടക്കുകിഴക്കൻ മൺസൂൺ കാലത്ത് (ഒക്ടോബർ മുതൽ ഡിസംബർ വരെ), യഥാക്രമം 1981-ലും 1992-ലും, ഒരുതവണ 2018-ലെ കേരള പ്രളയകാലത്തും ആയിരുന്നു. ആദ്യമായി 1981-ൽ, ഒക്ടോബർ 29 മുതൽ നവംബർ 13 വരെ ഷട്ടറുകൾ പലതവണ തുറക്കുകയും അടയ്ക്കുകയും ചെയ്തു. രണ്ടാമതായി 1992-ൽ, ഒക്ടോബർ 12 മുതൽ 23 വരെ 12 ദിവസത്തേക്ക് ഷട്ടറുകൾ തുറന്നുവെച്ചു.
അതിനുശേഷം, 2018-ലെ മഹാപ്രളയകാലത്ത്, ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 7 വരെ അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. കേരളത്തിലെ എല്ലാ 14 ജില്ലകളും റെഡ് അലർട്ടിലായിരുന്ന ഈ കാലയളവിൽ കനത്ത മഴയും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായി. ആദ്യ രണ്ട് അവസരങ്ങളിലും, തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് (ജൂൺ മുതൽ സെപ്റ്റംബർ വരെ) അണക്കെട്ടിൽ സംഭരിച്ചിരുന്ന വെള്ളത്തിന്റെ അളവിനോടൊപ്പം വടക്കുകിഴക്കൻ മൺസൂണിന്റെ തുടക്കത്തിൽ ലഭിച്ച കനത്ത മഴയും കൂടി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ഉയരത്തിലെത്തിയപ്പോഴാണ് ഷട്ടറുകൾ തുറന്നത്.[11]
2018 ഓഗസ്റ്റ് 9-ന്, 26 വർഷത്തെ ഇടവേളയ്ക്കുശേഷം, തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തെ തുടർച്ചയായ കനത്ത മഴയെ തുടർന്ന് ഇടുക്കിയിലെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. അണക്കെട്ട് 1976-ൽ കമ്മീഷൻ ചെയ്തതിനുശേഷം ആദ്യമായാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് ഇവിടെ നിന്ന് വെള്ളം തുറന്നുവിടുന്നത്. കൂടാതെ, ചരിത്രത്തിൽ ആദ്യമായി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഒരേസമയം തുറന്നതും അന്നായിരുന്നു.[12]

2018 ഓഗസ്റ്റ് 10-ന്, അണക്കെട്ടിലെ ജലനിരപ്പ് 2,400 അടി കടന്നതിനെത്തുടർന്ന് ചരിത്രത്തിൽ ആദ്യമായി അണക്കെട്ടിന്റെ അഞ്ച് റേഡിയൽ ഫ്ലഡ്‌ഗേറ്റുകളും ഉയർത്തി. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് അണക്കെട്ടിൽ ജലനിരപ്പ് തുടർന്നും ഉയർന്നുകൊണ്ടിരുന്നു. ആദ്യത്തെ സ്പിൽവേ ഗേറ്റ് തുറന്നിട്ടും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 26 മണിക്കൂറിനുള്ളിൽ അഞ്ച് ഗേറ്റുകളും തുറക്കേണ്ടിവന്നു.
സ്പിൽവേ ഗേറ്റുകളിലൂടെ സെക്കൻഡിൽ 750 ഘനമീറ്റർ (7.5 ലക്ഷം ലിറ്റർ) വെള്ളമാണ് താഴേക്കായി ഒഴുക്കിവിട്ടത്. ഇതിനൊപ്പം ശക്തമായ മഴയും പെയ്തതോടെ സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ നദിയിലുടനീളം വ്യാപകമായ വെള്ളപ്പൊക്കമുണ്ടായി.
2018 ഓഗസ്റ്റ് 15-ന്, തുടർച്ചയായ കനത്ത മഴയും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കും കാരണം ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഇതുവഴി സെക്കൻഡിൽ 1,000 ഘനമീറ്റർ വെള്ളം താഴേക്കായി ഒഴുക്കിവിട്ടു.

ചിത്രശാല
[തിരുത്തുക]- അണക്കെട്ടിന്റെ ഉൾവശം
- അണക്കെട്ടിന്റെ മുൻ വശം
കൂടുതൽ കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "IDUKKI HYDRO ELECTRIC PROJECT-". www.kseb.in. Archived from the original on 2018-02-03. Retrieved 2018-10-10.
- ↑ "Idukki Power House PH01242-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "IDUKKI HYDRO ELECTRIC PROJECT-". www.kseb.in. Archived from the original on 2018-02-03. Retrieved 2018-10-10.
- ↑ "Cheruthoni(Eb) Dam D03326-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.india9.com/i9show/Cheruthoni-Dam-14784.htm
- ↑ "Idukki Wildlife Sanctuary -". www.forest.kerala.gov.in. Archived from the original on 2019-11-03. Retrieved 2018-10-10.
- ↑ "Idukki Wildlife Sanctuary -". www.keralatourism.org.
- ↑ "Idukki Reservoir -". www. www.keralatourism.org.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-10-05. Retrieved 2018-10-11.
- ↑ "Idukki Power House PH01242 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Venugopal, P. (20 September 2013). "Countdown to Idukki dam opening begins". The Hindu. Retrieved 22 August 2019.
- ↑ "Shutter of Cheruthoni dam opened after 26 years". The Hindu. 9 August 2018.