പോത്തുണ്ടി അണക്കെട്ട്
പോത്തുണ്ടി അണക്കെട്ട് | |
പോത്തുണ്ടി അണക്കെട്ടും സംഭരണിയും | |
നദി | പോത്തുണ്ടിപുഴ |
---|---|
Creates | പോത്തുണ്ടി റിസർവോയർ |
സ്ഥിതി ചെയ്യുന്നത് | നെന്മാറ,പാലക്കാട്, കേരളം, ഇന്ത്യ |
പരിപാലിക്കുന്നത് | കേരള സംസ്ഥാന ജലസേചന വകുപ്പ് |
നീളം | 1680 |
ഉയരം | 32.61 |
തുറന്നു കൊടുത്ത തീയതി | 1971 |
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
Coordinates | 10°32′41″N 76°37′29.3916″E / 10.54472°N 76.624831000°E |
പോത്തുണ്ടി ജലസേചനപദ്ധതി |
കേരളത്തിലെ പാലക്കാട് ജില്ലയിൽ നെന്മാറ - നെല്ലിയാമ്പതി പാതയിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ പോത്തുണ്ടിയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ പോഷകനദിയായ മംഗലം പുഴയുടെ കൈവഴിയായ അയിലൂർപ്പുഴയുടെ കൈവഴികളായ മീൻചാടി, ചാടി എന്നീ പുഴകളിൽ നിർമിച്ച മണ്ണ് കൊണ്ടുള്ള അണക്കെട്ടാണ് പോത്തുണ്ടി അണക്കെട്ട്.[1] പാലക്കാട് പട്ടണത്തിൽ നിന്നും 42 കിലോമീറ്ററും നെന്മാറയിൽ നിന്ന് 8 കിലോമീറ്ററുമാണ് പോത്തുണ്ടിയിലേക്കുള്ള ദൂരം. പോത്തുണ്ടി അണക്കെട്ട് ഇന്ത്യയിലെ മണ്ണുകൊണ്ടുണ്ടാക്കിയ വലിയ അണക്കെട്ടുകളിൽ ഒന്നാണ്. [അവലംബം ആവശ്യമാണ്] 1958-ൽ കേരള ഗവർണറായിരുന്ന ഡോ. ആർ. രാധാകൃഷ്ണറാവുവാണ് ഡാമിന്റെ നിമ്മാണം അരംഭിച്ചത്. 1672 മീറ്റർ നീളമുള്ള അണക്കെട്ടിനു മുകളിൽ 8 മീറ്റർ വീതിയും താഴെ 154 മീറ്റർ വീതിയുമാണുള്ളത്.
പാലക്കാട് ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് പോത്തുണ്ടി ജലസേചനപദ്ധതി[2] , [3]
-|website= www.idrb.kerala.gov.in }}</ref> തയ്യാറാക്കിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ, നെന്മാറ, ആലത്തൂർ, തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള കൃഷിസ്ഥലങ്ങൾക്കാണ് ഈ ജലസേചന പദ്ധതിമൂലം പ്രയോജനം ലഭിക്കുന്നു. പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നെല്ലിയാമ്പതി മലകൾ [4]പോത്തുണ്ടിയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്. അടുത്തുള്ള പട്ടണമായ നെന്മാറയിലെ ഉത്സവമായ നെന്മാറ വല്ലങ്ങി വേല പ്രശസ്തമാണ്.
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ വിമാനത്താവളം
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: പാലക്കാട്, തൃശ്ശൂർ.
- കൊച്ചി വിമാനത്താവളത്തിൽ നിന്നും: തൃശ്ശൂർ ബസ് സ്റ്റാന്റിലേക്ക് 30 കിലോമീറ്റർ ആണ് ദൂരം. തൃശ്ശൂർ ബസ് സ്റ്റാന്റുവരെ ഒരു ടാക്സി എടുക്കുക. തൃശ്ശൂർ ബസ് സ്റ്റാന്റിൽ നിന്ന് നെന്മാറയിലേയ്ക്ക് ബസ്, ടാക്സി ഇവ ലഭിക്കും (48 കി.മി. ദൂരം).
- കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നും : പാലക്കാട്ടേയ്ക്ക് ബസ്, ടാക്സി ഇവ ലഭിക്കും (60 കി.മി. ദൂരം).
- പാലക്കാട്ടു നിന്നും: നെന്മാറയിലേക്ക് ബസ്സ്, ടാക്സി എന്നിവ ലഭിക്കും (30 കി.മി. ദൂരം).
- ഏറ്റവും അടുത്തുള്ള പട്ടണം: നെന്മാറ (8 കി.മി. ദൂരം).
ചിത്രശാല
[തിരുത്തുക]-
പോത്തുണ്ടി അണക്കെട്ട്
-
അണക്കെട്ടിലെ ജലസംഭരണി
-
പോത്തുണ്ടി ഡാം.
-
നെല്ലിയാമ്പതി മലകൾ - പോത്തുണ്ടിയിൽ നിന്ന് ഉള്ള ദൃശ്യം.
-
പോത്തുണ്ടി ഡാം.
-
അണക്കെട്ടിന്റെ മറ്റൊരു ദൃശ്യം.
-
പോത്തുണ്ടി ഡാം.
-
നെല്ലിയാമ്പതി മലകൾ - പോത്തുണ്ടിയിൽ നിന്ന് ഉള്ള ദൃശ്യം.
-
നെല്ലിയാമ്പതി മലകൾ - പോത്തുണ്ടിയിൽ നിന്ന് ഉള്ള ദൃശ്യം.
-
പോത്തുണ്ടി അണക്കെട്ടിന് ഉള്ളിൽ
കൂടുതൽ കാണുക
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Pothundy(Id) Dam D03072-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Pothundi Medium Irrigation Project JI02682-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "POTHUNDY IRRIGATION PROJECT-". www.idrb.kerala.gov.in. Archived from the original on 2020-07-26. Retrieved 2018-10-01.
- ↑ "Nelliyampathy Hills Palakkad -". www.keralatourism.org.