Jump to content

പുലാപ്പറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലയിലെ ഒരു ചെറുപട്ടണമാണ് പുലാപ്പറ്റ. കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ജില്ലാ ആസ്ഥാനമായ പാലക്കാട് നഗരത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന ഈ ഗ്രാമം, പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട് എന്നീ മൂന്ന് താലൂക്കുകളുടെ സംഗമസ്ഥാനമാണ്.

ഹരിതഭംഗി നിറഞ്ഞ ഒരുപാട് സ്ഥലങ്ങൾ പുലാപ്പറ്റയിലുണ്ട്. വവ്വാലുകളുടെ പേരിൽ പ്രസിദ്ധമായ മോക്ഷത്ത് മഹാദേവക്ഷേത്രം അവയിലൊന്നാണ്.

"https://ml.wikipedia.org/w/index.php?title=പുലാപ്പറ്റ&oldid=3981732" എന്ന താളിൽനിന്ന് ശേഖരിച്ചത്