മണ്ണാർക്കാട് താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലയിലെ ആറ്‌ താലൂകിൽ ഒന്നാണ്‌ മണ്ണാർക്കാട്.അലനല്ലൂർ,കല്ലമല,കാരക്കുറിശ്ശി,തിരുവിഴാംക്കുന്ന് എന്നി ഗ്രാമങ്ങൾ ഉല്പ്പെടുന്നതാണ്‌ മണ്ണാർക്കാട് താലൂക്ക്[1].

അലനല്ലൂർ[തിരുത്തുക]

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ ഒരു ഗ്രാമമാണ്‌ അലനല്ലൂർ.2011 സെൻസെസ്സ് പ്രകാരം ഇവിടെ 627603 ജനങ്ങൾ താമസ്സിക്കുന്നുണ്ട്.പാലക്കാട് ജില്ലാ തലസ്ഥാനത്ത് നിന്നും 53 കിലോമീറ്റർ ദൂരം ഇവിടെ നിന്നും ഉണ്ട്.മണ്ണാർക്കാട് നിന്നും 14 കിലോമീറ്റർ ദൂരവും.തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നും 340 കിലോമീറ്റർ ദൂരവും ഇവിടെയ്ക്ക് ഉണ്ട്.

അലനല്ലൂർ ഗ്രാമത്തിന്റെ സമീപ ഗ്രാമമാണ്‌ കുമരമ്പുതുർ 16 കിലോമീറ്റർ ദൂരമുണ്ട്.

സമീപ ഗ്രാമങ്ങൾ[തിരുത്തുക]

  • പട്ടാമ്പി
  • ത്രിതാല
  • വണിയംകുളം
  • തിരുവിഴാംകുന്ന്
  • അലനല്ലൂർ
  • കോട്ടോപാടം
  • പയ്യനാടം
  • പടവയൽ

പെരിന്തല്മണ്ണ,മലപ്പുറം,ഒറ്റപ്പാലം,ഷൊർണ്ണൂർ എന്നിവ അലനല്ലൂരിൽ നിന്നുള്ള ഏറ്റവും അടുത്തുള്ള നഗരങ്ങളാണ്‌.

റെയിൽ മാർഗം[തിരുത്തുക]

മേലാറ്റൂർ റയിൽവേ സ്റ്റേഷൻ,പട്ടിക്കാട് റയിൽവേ സ്റ്റേഷൻ അലനല്ലൂരിൽ നിന്നും വളരെ അടുത്താണ്‌. അലനല്ലൂരിൽ നിന്നും മേലാറ്റൂർ റെയിൽവേ സ്റ്റേഷനിലേക്ക് 12 km ഉള്ളൂ. പാലക്കാട് റയിൽവേ സ്റ്റേഷനിൽ നിന്നും 49 കിലോമീറ്റർ ദൂരം അലനല്ലൂരിലേക്ക് ഉണ്ട്.

കല്ലമല[തിരുത്തുക]

2011 സെൻസെസ്സ് അനുസരിച്ച് കല്ലമല ഗ്രാമത്തിൽ 627614 ജനങ്ങൾ താമസിക്കുന്നുണ്ട്.മണ്ണാർക്കാടാണ്‌ ഏറ്റവും അടുത്തുള്ള ഗ്രാമം.

സമീപ ഗ്രാമങ്ങൾ[തിരുത്തുക]

കാരക്കുറിശ്ശി[തിരുത്തുക]

മണ്ണാർക്കാട് താലൂക്കിലെ ഒരു ഗ്രാമമാണ്‌ കാരക്കുറിശ്ശി.പാലക്കാട് ജില്ല തലസ്ഥനത്ത് നിന്നും 27 കിലോമീറ്റർ ദൂരം ഇവിടേയ്ക്ക് ഉണ്ട്.മണ്ണാർക്കാട് നിന്നും 9 കിലോമീറ്റർ ദൂരവും ഇവിടെയ്ക്ക് ഉണ്ട്.തലസ്ഥാനത്ത് നിന്നും 323 കിലോമീറ്റർ ദൂരവും ഇവിടെയ്ക്ക് ഉണ്ട്.

മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ദൂരം[തിരുത്തുക]

കരിംബ(5 കി.മീ),ശ്രീക്രിഷ്ണപുരം(8കി.മീ),കോങ്ങാട് (8 കി.മീ),മണ്ണാർക്കാട് (9 കി.മീ),കരിമ്പുഴ(9 കി.മീ)

ഒറ്റപ്പാലം,പാലക്കാട്,ഷൊർണ്ണൂർ,പെരിന്തല്മണ്ണ എന്നിവ കാരകുറിശ്ശി ഗ്രാമത്തിന്റെ സമീപ പട്ടണങ്ങളാണ്‌.

റയിൽ മാർഗം[തിരുത്തുക]

പത്ത് കിലോമീറ്റർ ചുറ്റളവിൽ ഒരു റയില്വേ സ്റ്റേഷനും കാരക്കുറിശ്ശിക്കടുത്ത് ഇല്ല.പാലക്കാട് റയില്വേ സ്റ്റേഷൻ 24 കിലോമീറ്റർ ദൂരെയാണ്‌.

തിരുവിഴാംക്കുന്ന്[തിരുത്തുക]

മണ്ണാർക്കാട് താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ്‌ തിരുവിഴാംകുന്ന്[2].കൊട്ടൊപ്പാടം പഞ്ചായത്തിന്റെ അകത്താണ്‌ ഈ ഗ്രാമം

ഒറ്റപ്പാലം,പെരിന്തല്മണ്ണ,പാലക്കാട്,ഷൊർണ്ണൂർ എന്നിവയാണ്‌ സമീപ പട്ടണങ്ങൾ.

റയിൽ മാർഗം[തിരുത്തുക]

തിരുവിഴാംകുന്നിനു സമീപം 10 കിലോമീറ്റർ ചുറ്റളവിൽ റയില്വേ മാർഗങ്ങളില്ല.പാലക്കാട് റയില്വേ സ്റ്റേഷൻ 32 കിലോമീറ്റർ അകലെയാണ്‌.

കോളേജുകൾ[തിരുത്തുക]

  • എം ഇ എസ് കല്ലടി കോളേജ് മണ്ണാർക്കാട്
  • വിൻസ്റ്റഡ് അക്കാഡമി
  • കെടിഎം മണ്ണാർക്കാട്

സ്കൂളുകൾ[തിരുത്തുക]

  • എം ഇ എസ് എച്ച് എസ് എസ് മണ്ണാർക്കാട്[3]
  • മെറ്റെം എച്ച് എസ് എസ് മണ്ണാർക്കട്
  • ജെ എച്ച് എസ് എസ് കരിംബ
  • കല്ലടി എച്ച് എസ് എസ് കുമരംബത്തൂർ
  • കല്ലടി എച്ച് എസ് എസ് കുമരംബത്തൂർ
  • ഗവ എച്ച് എസ് എടതനട്ടുകര
  • ജി വി എച്ച് എസ് എസ് അലനെല്ലൂർ
  • ഐ സി എസ് യു പി എസ് കർക്കിടാംകുന്ന്
  • ഗവ യു പി എസ് ചലവ
  • പി കെ എച്ച് എം ഒ യു പി എസ് എടതനാട്ടുകര

അവലംബം[തിരുത്തുക]

  1. http://www.onefivenine.com/india/villag/Palakkad/Mannarkad
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-07. Retrieved 2015-12-07.
  3. http://www.mygola.com/mannarkkad-d1015853/school[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മണ്ണാർക്കാട്_താലൂക്ക്&oldid=4070444" എന്ന താളിൽനിന്ന് ശേഖരിച്ചത്