ഒറ്റപ്പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒറ്റപ്പാലം
അപരനാമം: ഒറ്റപ്പാലം
ഒറ്റപ്പാലം പ്രൈവറ്റ് ബസ് സ്റ്റാന്റും മെയിൻ റോഡും

ഒറ്റപ്പാലം പ്രൈവറ്റ് ബസ് സ്റ്റാന്റും മെയിൻ റോഡും

Kerala locator map.svg
Red pog.svg
ഒറ്റപ്പാലം
10°53′24″N 76°22′48″E / 10.8900°N 76.3800°E / 10.8900; 76.3800
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
ഭരണസ്ഥാപനങ്ങൾ നഗര സഭ
നഗര സഭ ചെയർമാൻ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 49,230
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679101
+4662 (91 ഇൻഡ്യയുടെ കോഡ്)
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഭാരതപ്പുഴ

പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ഒറ്റപ്പാലം. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പഴയ മദ്രാസ് സംസ്ഥാനത്തിൽപ്പെട്ട വള്ളുവനാട് താലൂക്ക് പിൽക്കാലത്ത് ഈ പട്ടണം ഭരണകേന്ദ്രമാക്കി ഒറ്റപ്പാലം താലൂക്ക് എന്ന പേരിൽ നിലവിൽ വരികയുണ്ടായി.[അവലംബം ആവശ്യമാണ്]

ചരിത്രം[തിരുത്തുക]

ഒറ്റപ്പാലം എന്ന് ഇന്ന് അറിയപ്പെടുന്ന പ്രദേശം മുൻപ് അരിയൂർ തെക്കുമ്മുറി ദേശം എന്നാണു അറിയപ്പെട്ടിരുന്നത്. ഇന്നത്തെ ഒറ്റപ്പാലം, പട്ടാമ്പി, ചെർ‌പ്പുളശ്ശേരി പ്രദേശങ്ങൾ പ്രാചീന നെടുങ്ങനാടിൻറെ ഭാഗമായിരുന്നു..[1] നെടുങ്ങേതിരിപ്പാട് ആയിരുന്നു നെടുങ്ങനാട്ടിലെ ഭരണാധിപൻ. ചെമ്പുലങ്ങാട് കൊടിക്കുന്നിന് സമീപമുള്ള മാക്കോവിലകം ആയിരുന്നു ആസ്ഥാനം. കവളപ്പാറ,[2] തൃക്കടീരി, വീട്ടിക്കാട്-കണ്ണമ്പ്ര, വട്ടക്കാവിൽ പെരുമ്പട നായന്മാരായിരുന്നു നെടുങ്ങേതിരിയുടെ കീഴിൽ നെടുങ്ങനാട് ഭരിച്ചിരുന്നത്. ഇതിൽ തൃക്കടീരി നായരുടെ ഭരണപ്രദേശമാണിത്. ഇതിൻറെ വടക്കേയറ്റം അരിയൂർ-വടക്കുംമുറി മണ്ണാർക്കാടിനു സമീപം തുടങ്ങി അരിയൂർ-തെക്കുംമുറിയിൽ അവസാനിക്കുന്നു.[3] അരിയൂർ-തെക്കുമ്മുറി കഴിഞ്ഞു കണ്ണിയംപുറം തോടിന്റെ ഒറ്റപ്പാലം കടന്നാൽ കവളപ്പാറ നായർക്ക് ചുങ്കം നൽകാനുള്ള സ്ഥലമായി.

എ.ഡി.1487 -നടുത്ത് സാമൂതിരി നെടുങ്ങനാട് കീഴടക്കി കരിമ്പുഴയിൽ കോവിലകം പണിതു.[4] 1766 -ൽ ഹൈദരലി മൈസൂർ സൈന്യവുമായി വന്ന് സാമൂതിരിനാട് കീഴടക്കി. [5] 1792 -ലെ ശ്രീരംഗപട്ടണം ഉടമ്പടിയോടെ ഒറ്റപ്പാലം ബ്രിട്ടീഷ് കമ്പനി ഭരണത്തിൻ കീഴിലായി. ബ്രിട്ടിഷുകാർ മലബാർ ജില്ല രൂപീകരിച്ചു കോഴിക്കോട്ട് ആസ്ഥാനം പണിതു.[6] തലശ്ശേരിയിലും ചെർ‌പ്പുളശ്ശേരിയിലും ഓരോ സൂപ്രണ്ടുമാരെ (തുക്കിടി സായ്‌വ്) നിയമിച്ചു. ചെർപ്പുളശ്ശേരിയിലെ ആസ്ഥാനം പിന്നീട് ഒറ്റപ്പാലത്തേക്കു മാററിയതായി ഗസറ്റിയറിൽ പറയുന്നുണ്ട്.[7] റെയിൽവേ വന്ന് സ്റ്റേഷന് ഒറ്റപ്പാലം എന്നു നാമകരണം ചെയ്തു. സൗത്ത് മലബാർ സ്പെഷ്യൽ കോടതി 1880 ആവുമ്പോഴേക്കും ഒറ്റപ്പാലത്ത് പ്രവർത്തനം ആരംഭിച്ചു. അങ്ങനെ ഒറ്റപ്പാലം എന്ന പേര് സാർവ്വത്രികമായി. അരിയൂർ-തെക്കുമ്മുറി എന്ന പേര് ഭൂമിയുടെ ആധാരങ്ങളിൽ മാത്രം ഒതുങ്ങിനിന്നു.

ഒറ്റപ്പാലം എന്ന പേരിന്നു കാരണം ഇവിടത്തെ കച്ചേരി വളപ്പിൽ ഒറ്റക്കു നിൽക്കുന്ന ഒരു പാല മരമാണ് എന്നും പാല നിന്നിടം ഒറ്റപ്പാല എന്നും അതിനപ്പുറം ഉള്ള ഗ്രാമം പാലയ്ക്കപ്പുറം അഥവാ പാലപ്പുറം എന്നറിയപ്പെട്ടു എന്നും ചില ആളുകൾ പറഞ്ഞുവരുന്നു.

പിത്കാല ചരിത്രം[തിരുത്തുക]

ടി. പ്രകാശം അധ്യക്ഷനായി 1921-ൽ ഒറ്റപ്പാലത്ത് വെച്ചു നടന്ന ആദ്യ കേരള പ്രദേശ് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ആദ്യമായി കേരളത്തിലെത്തിയത്.[അവലംബം ആവശ്യമാണ്] ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ആദ്യ കേരളീയനായ ശ്രീമാൻ ചേറ്റൂർ ശങ്കരൻ നായർ[8] (1897ൽ അമരാവതിയിൽ) ഒറ്റപ്പാലത്തുകാരനായിരുന്നു എന്നത് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ അക്കാലത്തുതന്നെ ഒറ്റപ്പാലത്തിന്റെ കൈമുദ്ര പതിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ്.

പിണറായി പാറപ്പുറത്തുവച്ച് കമ്യുണിസ്റ്റ് പാർട്ടിയുടെ ആദ്യ സംമ്മേളനം നടക്കുന്നതിനു മുമ്പ് 1937ൽ ഒറ്റപ്പാലത്തുവെച്ചാണ് പാർട്ടിയുടെ ആദ്യഘടകം രൂപംകൊണ്ടത് എന്ന് ഐ.സി.പി രേഖപ്പെടുത്തുന്നു. ഇന്ത്യയിൽ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ കെ.ആർ. നാരാ‍യണൻ അതിനു മുമ്പ് മൂന്ന് തവണ ലോകസഭയിലേക്ക് (1984, 1989, 1991) ഒറ്റപ്പാലം നിയോജകണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ ലക്കിടിയിലെ കിള്ളിക്കുറുശിമംഗലം ഒറ്റപ്പാലത്ത് നിന്നും 8 കിലോമീറ്റർ അകലെയുള്ള ലക്കിടി-പേരൂർ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ‍പ്രശസ്ത കൂടിയാട്ട കലാകാരനായ പദ്മശ്രീ മാണി മാധവ ചാക്യാരുടെ വസതിയും കിള്ളിക്കുറുശിമംഗലത്താണ്. സർദാർ പട്ടേലിന്റെ സെക്രട്ടറിയായിരുന്ന വി.പി.മേനോൻ, കെ പി എസ് മേനോൻ, ശ്രീ ശിവശങ്കരമേനോൻ (മുൻ വിദേശ കാര്യ സെക്രട്ടറി), "റോ"(RAW) യുടെ മുൻ മേധാവിയും 1982 ദൽഹി ഏഷ്യാഡ് സംഘാടകസമിതിയിൽ പ്രവർത്തിക്കുകയും ചെയ്ത കെ. ശങ്കരൻ നായർ[9], ഇന്ത്യയിലെ മൂന്നാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം.കെ.നാരായണൻ, തുടങ്ങിയ ഭരണതന്ത്രജ്ഞരുടെ നാടാണ് ഒറ്റപ്പാലം. ‍ഈയിടെയായി മലയാളം, തമിഴ് മുഖ്യധാരാ സിനിമകളുടെ ഇഷ്ടപ്പെട്ട ലൊക്കേഷൻ കൂടിയായി മാറിയിട്ടുണ്ട് ഒറ്റപ്പാലവും പരിസര പ്രദേശങ്ങളും. പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതർ ഇവിടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മണ്ഡപത്തിൽ വെച്ചാണ് ദിവംഗതനായത്. അടുത്ത കാലത്ത് ആ ക്ഷേത്രമിരിക്കുന്ന സ്ഥലത്തെ ചെമ്പൈനഗർ എന്നു പുനർ‌നാമകരണം ചെയ്തിട്ടുണ്ട്.

ജനസംഖ്യ[തിരുത്തുക]

2001ലെ സെൻസസ് പ്രകാരം 49,230 ആണ് ഒറ്റപ്പാലത്തിന്റെ ജനസംഖ്യ. മൊത്തം ജനസംഖ്യയുടെ 53% സ്ത്രീകളും ബാക്കി പുരുഷന്മാരുമാണ്. ശരാശരി സാക്ഷരതാ നിരക്ക് 81% ആണ്. ദേശീയ ശരാശരിയായ 53%ത്തേക്കാൾ ഉയരത്തിലാണിത്. ഒറ്റപ്പാലത്തെ 82% പുരുഷന്മാരും 79% സ്ത്രീകളും സാക്ഷരരാണ്. മൊത്തം ജനസംഖ്യയുടെ 12% പേർ 6 വയസ്സിൽ താഴെയുള്ളവരാണ്.

അതിരുകൾ[തിരുത്തുക]

ഇന്ത്യയിലെ ആദ്യത്തെ ഡിഫെൻസ് പാർക്ക്‌ ഒറ്റപ്പാലത്തിനടുത്തുള്ള കിൻഫ്ര ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ പാർക്കിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. (21/2/2019)

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ഒറ്റപ്പാലം വർഷങ്ങളായി നിലനിന്നു പോരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് അനുഗൃഹീതമാണ്. ഒറ്റപ്പാലം ഒരു വിദ്യാഭ്യാസ ജില്ലാതലസ്ഥാനവുമാണ്. നൂറുവയസ്സു പിന്നിട്ട എൻ.എസ്. എസ്. കെ.പി.ടി സ്കൂൾ, 1961-ൽ സ്ഥാപിതമായ എൻ. എസ്. എസ് കോളേജ്, കേന്ദ്രീയ വിദ്യാലയം, എൽ. എസ്. എൻ. കോൺ‌വെന്റ്, എൻ.എസ്. എസ് വിദ്യാഭ്യാസ കോളേജ്, G.H.S.S ഈസ്റ്റ് ഒറ്റപ്പാലം, സെവൻ‌ത് ഡേ അഡ്വന്റിസ്റ്റ് സ്കൂൾ,വേങ്ങശ്ശേരി എൻ.എസ്.എസ്. ഹൈ സ്കൂൾ , വേങ്ങശ്ശേരി വി.കെ.എം.യു.പി.സ്കൂൾ , എന്നിവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

ആശുപത്രികൾ[തിരുത്തുക]

ഒറ്റപ്പാലത്തെ പ്രധാന ആശുപത്രികൾ താഴെപ്പറയുന്നു:

 • ഗവൺ‌മെന്റ് ആശുപത്രി, ടി.ബി റോഡ്, ഒറ്റപ്പാലം
 • അശ്വിനി ആശുപത്രി, മെയിൻ റോഡ്, ഒറ്റപ്പാലം
 • വള്ളുവനാട് ആശുപത്രിയും നഴ്സിങ്ങ് വിദ്യാലയവും, കണ്ണിയമ്പുറം, ഒറ്റപ്പാലം
 • സെമാൽക്ക് ആശുപത്രി, സി.എസ്.എൻ ഓഡിറ്റോറിയത്തിനു സമീപം, ഒറ്റപ്പാലം,
 • സെവൻ‌ത് ഡേ അഡ്വന്റിസ്റ്റ് ആശുപത്രി, കണ്ണിയാമ്പുറം, ഒറ്റപ്പാലം.

യാത്രാ സൌകര്യങ്ങൾ[തിരുത്തുക]

ഒറ്റപ്പാലം ബസ് സ്റ്റാന്റ്

ഒറ്റപ്പാലം റെയിൽ, റോഡ് മാർഗ്ഗം മറ്റു പ്രധാന സ്ഥലങ്ങളുമായിൽ ബന്ധപ്പെട്ടിരിക്കുന്നു.

റെയിൽ മാർഗ്ഗം[തിരുത്തുക]

ഭാരതീയ റെയിൽ ശൃംഖലയിലെ പാലക്കാട് ഡിവിഷന്റെ കീഴിലുള്ള ഒരു പ്രധാ‍ന സ്റ്റേഷനാണ് ഒറ്റപ്പാലം. കേരളത്തിലേക്കു കടക്കുമ്പോൾ പാലക്കാടിനു ശേഷമുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷനാണ് ഒറ്റപ്പാലം. മംഗലാപുരം/കൊങ്കൺ പാ‍തയിൽ ഷൊർണൂരും ആലപ്പുഴ/കന്യാകുമാരി പാതയിൽ വടക്കാഞ്ചേരിയുമാണ് ഒറ്റപ്പാലത്തിനു ശേഷമുള്ള പ്രധാന സ്റ്റേഷനുകൾ.

റോഡു മാർഗ്ഗം[തിരുത്തുക]

ഒറ്റപ്പാലം നഗരം പാലക്കാട്-പട്ടാമ്പി സംസ്ഥാന പാതയിൽ പാലക്കാടു നിന്നും 34 കി.മീ അകലെയായി സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്ന് തൃശ്ശൂർ, പാലക്കാട്, ചെർപ്പുളശ്ശേരി, പെരിന്തൽമണ്ണ, ഷൊർണ്ണൂർ, തിരുവില്വാമല എന്നീ പ്രധാന പട്ടണങ്ങളിലേക്കെല്ലാം ബസ് മാർഗ്ഗം എളുപ്പത്തിൽ എത്താവുന്നതാണ്. കെ.എസ്.ആർ.ടി.സി., പ്രൈവറ്റ് ബസ്സുകൾ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തുന്നു.പാലക്കാട്‌ നിന്ന് പട്ടാമ്പിയിലേക്ക്‌ സദാസമയവും ബസ്‌ സർവ്വീസ്‌ നടത്തുനുണ്ട്‌ ഇത്‌ ഒറ്റപ്പാലം വഴി കടന്ന് പോകുന്നു.

പ്രധാന ആരാധനാലയങ്ങൾ[തിരുത്തുക]

ഒറ്റപ്പാലത്തെ പ്രധാന ആരാധനാലയങ്ങൾ താഴെ പറയുന്നു.

 • ചിനക്കത്തൂർകാവ് ഭഗവതിക്ഷേത്രം
 • നീലികാവ് ഭഗവതിക്ഷേത്രം
 • പാർത്ഥസാരഥി ക്ഷേത്രം
 • കളരിക്കൽ ക്ഷേത്രം
 • ഒറ്റപ്പാലം ജുമാ മസ്ജിദ്
 • വേങ്ങശ്ശേരി പുതുക്കുളങ്ങര ഭഗവതി ക്ഷേത്രം
 • വേങ്ങശ്ശേരി വയങ്കാവിൽ ഭഗവതി ക്ഷേത്രം
 • വേങ്ങശ്ശേരി തിമലയിൽ ശിവ ക്ഷേത്രം
 • മുളഞ്ഞൂർ ഭഗവതി ക്ഷേത്രം
 • മണ്ണൂർ കൈമകുന്നത്ത് ഭഗവതി ക്ഷേത്രം
 • അമ്പലപ്പാറ മുതലപ്പാറ ക്ഷേത്രം
 • പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം
 • വേങ്ങേരി ശിവ-വിഷ്ണുക്ഷേത്രം
 • അമ്പലപ്പാറ അറവക്കാട്ടപ്പൻ ശിവക്ഷേത്രം
 • കോതകുർശ്ശി ശ്രീ ചേറമ്പറ്റ ഭഗവതി ക്ഷേത്രം
 • മാത്തൂർ മന ഗണപതി ക്ഷേത്രം
 • മസ്ജിദൂല് ‍മനാർ
 • പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം
 • വരോട് ചുനങ്ങാട് ചാത്തൻകണ്ടാർക്കവ് ഭഗവതിക്ഷേത്രം
 • ഉസ്മാൻ ഔലിയാ മഖാം
 • കണ്ണിയംപുറം കിളളിക്കാവ്

അവലംബം[തിരുത്തുക]

 1. നെടുങ്ങനാട് ചരിത്രം (2012). എസ് രാജേന്ദു. പെരിന്തൽമണ്ണ.
 2. കവളപ്പാറ-ചരിത്രവും പൈതൃകവും (2014). ഒ.പി. ബാലകൃഷ്ണൻ.
 3. ഒററപ്പാലം വായനശാലാ സുവനീർ (2014). "ഒററപ്പാലം". Cite journal requires |journal= (help)
 4. നെടുങ്ങനാട് ചരിത്രം (2012). എസ് രാജേന്ദു. പെരിന്തൽമണ്ണ.
 5. മൈസൂർ പടയോട്ടം 250 വർഷങ്ങൾ (2016). എസ് രാജേന്ദു. ശുകപുരം: വള്ളത്തോൾ വിദ്യാപീഠം.
 6. Logan (1887). Malabar (2 vols). Madras.
 7. Malabar District Gazatteer (1908). "C.A. Innes". Cite journal requires |journal= (help)
 8. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-07-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-07.
 9. http://premkumarrao.wordpress.com/2013/01/25/inside-ib-and-raw-by-k-sankaran-nair/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒറ്റപ്പാലം&oldid=3659150" എന്ന താളിൽനിന്ന് ശേഖരിച്ചത്