Jump to content

മലബാർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലബാർ ജില്ല
മലയാളം ജില്ല
മദ്രാസ് സംസ്ഥാനത്തിലെ
ജില്ല
1792–1957

മലബാർ ജില്ലയും താലൂക്കുകളും 1956ൽ
തലസ്ഥാനംകോഴിക്കോട്
Area 
• 1901
15,009 km2 (5,795 sq mi)
Population 
• 1901
2800555
ചരിത്രം
ചരിത്രം 
• സ്ഥാപിതം
1792
• ബോംബേ പ്രസിഡൻസി ടിപ്പു സുൽത്താനിൽ നിന്ന് നേടിയെടുത്ത പ്രദേശങ്ങൾ
1792
• വടക്കേ മലബാർ, തെക്കേ മലബാർ എന്നിങ്ങനെ രണ്ടായി തിരിച്ചു
1793
• മദ്രാസ് പ്രസിഡൻസിയോട് ചേർന്നു
1800
• താലൂക്കുകളുടെ പുനഃക്രമീകരണം
1860
• ഗൂഡല്ലൂരും പന്തല്ലൂരും നീലഗിരി ജില്ലയിലേക്ക് മാറ്റി
1877
• മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി
1950
• കാസർകോട് ചേർത്ത് കേരളത്തിന്റെ ഭാഗമായി
1956
• കോഴിക്കോട്‌, പാലക്കാട്‌, കണ്ണൂർ എന്നീ മൂന്ന് ജില്ലകളായി വിഭജിച്ചു
1957
മുൻപ്
ശേഷം
മൈസൂർ രാജ്യം
ഡച്ച് മലബാർ
സാമൂതിരി
അറയ്ക്കൽ
ലക്ഷദ്വീപ്
കാസർകോട് ജില്ല
കോഴിക്കോട് ജില്ല
പാലക്കാട് ജില്ല
കണ്ണൂർ ജില്ല
വയനാട് ജില്ല
മലപ്പുറം ജില്ല
കൊടുങ്ങല്ലൂർ താലൂക്ക്
ചാവക്കാട് താലൂക്ക്
ഗൂഡല്ലൂർ താലൂക്ക്
പന്തല്ലൂർ താലൂക്ക്
ഫോർട്ട് കൊച്ചി
തങ്കശ്ശേരി
അഞ്ചുതെങ്ങ്

മലബാർ ജില്ല, അഥവാ മലയാളം ജില്ല,[1] ഇന്ത്യയിലെ ബോംബെ പ്രസിഡൻസി (1792–1800), മദ്രാസ് പ്രവിശ്യ (1800-1950), മദ്രാസ് സംസ്ഥാനം (1950-1956) എന്നീ ഭരണപ്രദേശങ്ങളുടെ ഭാഗമായി ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മലബാർ തീരത്ത് സ്ഥിതി ചെയ്തിരുന്ന ഒരു ജില്ലയാണ്. പഴയ മദ്രാസ് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ളതും മൂന്നാമത്തെ വലിയതും ആയ ജില്ലയായിരുന്നു ഇത്. പുരാതന പട്ടണമായ കോഴിക്കോട് ആയിരുന്നു ഈ ജില്ലയുടെ ഭരണ സിരാകേന്ദ്രം.[2]

ഇന്നത്തെ കേരള സംസ്ഥാനത്തിലെ കണ്ണൂർ, കോഴിക്കോട്‌, വയനാട്‌, മലപ്പുറം, പാലക്കാട്, എന്നീ ജില്ലകളും തൃശ്ശൂർ ജില്ലയിലെ പഴയ പൊന്നാനി താലൂക്കും ഈ ജില്ലയുടെ ഭാഗമായിരുന്നു. ഇതു കൂടാതെ ലക്ഷദ്വീപ്‌, ബ്രിട്ടീഷ്‌ കൊച്ചി എന്നിവയും മലബാർ ജില്ലയിൽ ഉൾപ്പെട്ടിരുന്നു. കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം 1957-ൽ മലബാർ ജില്ലയെ കണ്ണൂർ, കോഴിക്കോട്‌, പാലക്കാട്‌ എന്നീ ജില്ലകളായി വിഭജിച്ചു. 1969 ജൂൺ 16 ന് കോഴിക്കോട്, പാലക്കാട് ജില്ലകളെ വിഭജിച്ച് മലപ്പുറം ജില്ല രൂപീകരിച്ചു.

ചരിത്രം

[തിരുത്തുക]
മലബാർ ജില്ലയുടെ ഒരു പഴയ ഭൂപടം (1854). ഇന്നത്തെ നീലഗിരി ജില്ലയിലെ പന്തലൂർ, ഗൂഡല്ലൂർ, കുണ്ട എന്നീ താലൂക്കുകൾ 1854-ൽ വയനാട് താലൂക്കിന്റെ ഭാഗമായിരുന്നു എന്നത് ശ്രദ്ധിക്കുക. മലബാറിലെ താലൂക്കുകൾ പുനഃക്രമീകരിച്ചത് 1860ലും 1877ലും ആണ്

ആദ്യ കാലങ്ങളിൽ ബോംബെ പ്രസിഡൻസിയുടെ അധികാര പരിധിക്കുള്ളിലായിരുന്നു മലബാർ പ്രദേശം.1800-ൽ മലബാർ പ്രദേശത്തെ മദ്രാസ് പ്രസിഡൻസിക്കു കീഴിലാക്കി മലബാറിനെ ഒരു ജില്ല ആക്കിത്തീർത്തു. ബ്രിട്ടീഷ് ബരണത്തിനു കീഴിൽ മലബാറിന് കേന്ദ്രീകൃത ഭരണരീതിയും പുരോഗതിയും കൈവന്നു. മലബാറിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നീതിനിർവഹണ പരിഷ്കാരങ്ങൾ ജനശ്രദ്ധയാകർഷിച്ചു. മലബാറിനെ രണ്ടു മേഖലയാക്കിത്തീർക്കുകയും ഓരോ സൂപ്രണ്ടിന്റെ കീഴിലാക്കുകയും ചെയ്തു. 1802-ൽ കോൺവാലീസ് നടപ്പാക്കിയ നിയമമനുസരിച്ച് ജുഡീഷ്യലും എക്സിക്ക്യൂട്ടീവുമായ അധികാരങ്ങൾ വേർതിരിക്കപ്പെട്ടു.കോടതികൾ ആരംഭിച്ചു.ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ജില്ലയിലെ ഗതാഗത സൗകര്യം വൻ പുരോഗതി നേടി.1861-നും 1907-നും ഇടയിൽ ജില്ലയിലെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ തീവണ്ടിപ്പാത നീണ്ടു.മലബാറിലെ വ്യാവസായിക രംഗം അഭിവൃതിപ്പെട്ടു.വൻകിട തോട്ടങ്ങൾ അവിടവിടെ സ്ഥാപിതമായി.1797-ൽ ഈസ്റ്റിന്ത്യാ കമ്പനി കണ്ണൂരിലെ അഞ്ചരക്കണ്ടിയിൽ സുഗന്ധസസ്യങ്ങളുടെ ഒരു തോട്ടമുണ്ടാക്കി.തോട്ടത്തിൽ പരീക്ഷണാർത്ഥം കാപ്പി,കറുവ,കുരുമുളക്,ജാതി തുടങ്ങിയവ കൃഷി ചെയ്തു.

മൈസൂർ സുൽത്താന്മാരുടെ കീഴിൽ

[തിരുത്തുക]

ദക്ഷിണേന്ത്യയിൽ ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ഹൈദരലിയുടേയും ടിപ്പുസുൽത്താന്റെയും നേതൃത്വത്തിലാണ് മൈസൂർ ആക്രമണങ്ങൾ നടന്നത്.1757-ൽ പാലക്കാട് രാജാവിന്റെ വകയായിരുന്ന നടുവട്ടം സാമൂതിരി പിടിച്ചെടുത്തപ്പോൾ പാലക്കാട് രാജാവായിരുന്ന കോമു അച്ഛന്റെ അഭ്യർത്ഥന മാനിച്ച് കേരളത്തിലെത്തി സാമൂതിരിയുടെ സൈന്യത്തെ തുരത്തിയതോടെയാണ് മൈസൂർ ആക്രമണകാരികളുടെ ജൈത്രയാത്ര ആരംഭിക്കുന്നത്.തുടർന്ന് അവർ കോലത്തു നാടും ചിറക്കലും കോട്ടയവും കീഴടക്കി.അധികം താമസിയാതെ സാമൂതിരിക്കും അടിയറവു പറയേണ്ടി വന്നു.പിടിച്ചെടുത്ത പ്രദേശങ്ങളിൽ മലയാളക്കരക്കു പരിചയമില്ലാത്ത വിധം നീതിയുടെയും സമാധാനത്തിന്റെയും പുതിയൊരു അന്തരീക്ഷം സൃഷ്ടിച്ചെടുത്തു. അക്കാലത്ത് മൈസൂർ സൈന്യം കൊച്ചിയെ ലക്ഷ്യം വച്ച് നീങ്ങുകയും കൊച്ചി രാജാവ് ഹൈദരലിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു.എന്നാൽ അധിക നാാൾ കഴിയുന്നതിനു മുമ്പ് ഇംഗ്ലീഷ് സൈന്യം ഉത്തര മലബാർ മുഴുവൻ മൈസൂർ ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമാക്കുകയും അവിടത്തെ പഴയ ഭരണാധികാരികൾക്ക് അധികാരം തിരിച്ചു കൊടുക്കുകയും ചെയ്തു.മലബാറിൽ വീണ്ടും ആധിപത്യം സ്ഥാപിക്കാൻ ഹൈദരലി തന്റെ മകനായ ടിപ്പു സുൽത്താനെ നിയോഗിച്ചു.1782-ൽ ഹൈദരലി അന്തരിച്ചു.

ടിപ്പുവിന്റെ കാലഘട്ടം

[തിരുത്തുക]

രണ്ടാം-ആംഗ്ലോ മൈസൂർ യുദ്ധത്തിനു ശേഷം മലബാർ വീണ്ടും മൈസൂരിന്റെ കൈകളിലായി. എന്നാൽ മലബാറിലെ മൈസൂർ വിരുദ്ധ കലാപങ്ങളുടെ ഫലമായി ടിപ്പു മലബാറിന്റെ ഭരണം നേരിട്ടേറ്റെടുത്തു. 1789-ൽ ടിപ്പു സൈന്യം തിരുവിതാംകൂർ ആക്രമിച്ചെങ്കിലും ആ രാജ്യത്തെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ 1790-ൽ മൈസൂർ സൈന്യം ചില മുന്നേറ്റങ്ങൾ നടത്തി. ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണം അറിഞ്ഞ ബ്രിട്ടീഷികാർ തിരുവിതാംകൂറിലേക്ക് ബ്രിട്ടീഷ് പട്ടാളത്തെ അയക്കുകയും മൈസൂർ ആക്രമിക്കുകയും ചെയ്തു. അതിനാൽ സ്വന്തം തലസ്ഥാനം രക്ഷിക്കാൻ ടിപ്പു അങ്ങോട്ടു പോയി. ശ്രീരംഗ പട്ടണം യുദ്ധത്തിൽ ടിപ്പു ബ്രിട്ടീഷുകാരോട് തോൽക്കുകയും ഉടമ്പടിയനുസരിച്ച് മലബാർ ഔപചാരികമായി ബ്രിട്ടീഷുകാർക്ക് ലഭിക്കുകയും ചെയ്തു. 1799-ൽ ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിയേറ്റ് ടിപ്പു സുൽത്താൻ മരിച്ചു.

പിൽക്കാലം

[തിരുത്തുക]

ആദ്യം ബോംബേ പ്രസിഡൻസിയായിരുന്നു ഭരണനിർ‌വഹണം നടത്തിയിരുന്നത്. 1800ൽ മദ്രാസ് പ്രസിഡൻസിയുടെ ഒരു ജില്ലയായി മലബാർ മാറി, ഭരണനിർ‌വഹണത്തിനായി ഒരു കളക്ടറും ഒൻപത് ഡെപ്യൂട്ടി കളക്ടർമാരും നിയമിതരായി. 1801 ഒക്ടോബർ ഒന്നിനു അധികാരമേറ്റ മേജർ മക്ലിയോഡ് ആയിരുന്നു ആദ്യത്തെ കളക്ടർ. സ്വാതന്ത്ര്യാനന്തരം 1956ൽ ഐക്യകേരളം നിലവിൽ വന്നപ്പോൾ മദ്രാസിന്റെ ഭാഗമായിരുന്ന മലബാർ തിരുകൊച്ചിയൊടൊപ്പം കേരള സംസ്ഥാനത്തിന്റെ ഭാഗമായി

വിദ്യാഭ്യാസം

[തിരുത്തുക]

മലബാറിലെ വിദ്യാഭ്യാസ പുരോഗതിക്ക് തുടക്കം കുറിച്ചത് ബാസൽ മിഷനാണ്.അവർ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിച്ചു.ബാസൽ മിഷന്റെ ആഭിമുഖ്യത്തിൽ 1862-ൽ സ്ഥാപിതമായ ബ്രണ്ണൻ സ്കൂൾ പിന്നെ ബ്രണ്ണൻ കോളേജായി മാറി.മലബാർ ക്രിസ്റ്റൻ കോളേജ്,പാലക്കാട് വിക്ടോറിയ കോളേജ്,സാമൂതിരിയുടെ കോളജ്(ഇന്നത്തെ ഗുരുവായൂരപ്പൻ കോളേജ്) എന്നിവക്കെല്ലാം തുടക്കം കുറിച്ചത് ബ്രിട്ടീഷ് ഭരണകാലത്താണ്.1865-ലെ നഗര പരിഷ്കരണ നിയമമനുസരിച്ച് തലശ്ശേരി,കണ്ണൂർ,കോഴിക്കോട്,പാലക്കാട് പട്ടണങ്ങളെ മുനിസിപ്പാലിറ്റികളാക്കി.

അവലംബം

[തിരുത്തുക]
1921ൽ മലബാർ കലാപം നടന്ന താലൂക്കുകൾ


  1. Logan, William. Malabar Manual. Vol. I (2010 ed.). New Delhi: Asian Educational Services. pp. 631–666. ISBN 9788120604476.
  2. Superintendent of Census Operations, Madras (1956). Abstract of 1951 Census Tables for Madras State (PDF). Madras: Government of Madras. p. 6. Archived (PDF) from the original on 3 October 2021. Retrieved 24 November 2020.
"https://ml.wikipedia.org/w/index.php?title=മലബാർ_ജില്ല&oldid=3976900" എന്ന താളിൽനിന്ന് ശേഖരിച്ചത്