തങ്കശ്ശേരി
തങ്കശ്ശേരി തങ്കശ്ശേരി | |
---|---|
നഗരപ്രാന്തം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | Kollam |
Government | |
• ഭരണസമിതി | Kollam Municipal Corporation(KMC) |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 691007 |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്‌സഭാ മണ്ഡലം | Kollam |
Civic agency | Kollam Municipal Corporation |
Avg. summer temperature | 34 °C (93 °F) |
Avg. winter temperature | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
കൊല്ലം ജില്ലയിൽ കൊല്ലം നഗരകേന്ദ്രത്തിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ അകലെയാണ് തങ്കശ്ശേരി. തങ്കമ്മശ്ശേരി എന്ന പദം ലോപിച്ചാണ് തങ്കശ്ശേരി എന്ന പേര് ഉണ്ടായത്.
ഇവിടത്തെ തങ്കശ്ശേരി വിളക്കുമാടം (ലൈറ്റ്‌ഹൌസ്) പ്രസിദ്ധമാണ്. തങ്കശ്ശേരി കടൽ മുനമ്പിൽ നിന്നും സമീപപ്രദേശത്തുള്ള ജോനകപ്പുറത്തുനിന്നും രണ്ട് കടൽത്തിട്ടകൾ (ബ്രേക്ക് വാട്ടർ) പണിത് കടലിനെ തടഞ്ഞുനിറുത്തിയതു കാരണം മത്സ്യബന്ധനം ഈ പ്രദേശങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. തങ്കശ്ശേരിയും സമീപ പ്രദേശങ്ങളും മത്സ്യബന്ധനത്തിനു പണ്ടുകാലം മുതൽക്കേ അനുയോജ്യമായിരുന്നു.
ചരിത്രം[തിരുത്തുക]
പോർച്ചുഗീസുകാരുടെയും, ഡച്ചുകാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും താവളമായിരുന്നു തങ്കശ്ശേരി. ഒരു ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും തങ്കശ്ശേരിയിൽ കാണാം. (പൊളിഞ്ഞ് വീഴാറായ ചില മതിലുകൾ മാത്രമേ ഇന്ന് ബാക്കിയുള്ളൂ). തങ്കശ്ശേരിയിൽ ഇന്നും ആംഗ്ലോ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ താമസിക്കുന്നു. പല പുരാതന ആംഗ്ലോ ഇന്ത്യൻ ബംഗ്ലാവുകളും തങ്കശ്ശേരിയിൽ ഉണ്ടായിരുന്നു. ഇന്നും രണ്ടോ മൂന്നോ മനോഹരമായ ബംഗ്ലാവുകൾ നിലനിൽക്കുന്നു. (തങ്കശ്ശേരി പാലസ് റോഡിൽ ഇവ കാണാം).
കൊല്ലം കത്തോലിക്കാ രൂപതയുടെ ബിഷപ് പാലസ് തങ്കശ്ശേരിയിലാണ്. കൊച്ചുപള്ളി, വലിയപള്ളി എന്നിങ്ങനെ രണ്ടു പള്ളികൾ തങ്കശ്ശേരിയിൽ ഉണ്ട്. ഇവിടെ പെസഹാ നൊയമ്പുകാലത്ത് നടക്കുന്ന പ്രദക്ഷിണം പ്രശസ്തമാണ്.
തങ്കശ്ശേരി വിളക്കുമാടം[തിരുത്തുക]
1902-ൽ നിർമ്മിച്ച ഈ വിളക്കുമാടത്തിനു 144 അടി ഉയരം ഉണ്ട്[1]. ഏറെനാളായി തമിഴ് ഭീകരരുടെ ഭീഷണിയെത്തുടർന്ന് സന്ദർശകർക്ക് പ്രവേശനമില്ലായിരുന്ന ഈ വിളക്കുമാടം 2006 മുതൽ വീണ്ടും സന്ദർശകർക്കായി തുറന്നുകൊടുത്തു. നാമമാത്രമായ ഒരു തുക പ്രവേശനത്തിനു ഈടാക്കുന്നുണ്ട്. തങ്കശ്ശേരി, തിരുമുല്ലവാരം എന്നീ പ്രദേശങ്ങളോട് അടുത്തുള്ള കല്ലുകൾ നിറഞ്ഞ കടൽത്തട്ടിനെയും കടലിലേക്ക് നീണ്ടു നിൽക്കുന്ന മുനമ്പിനെയും കുറിച്ച് ഈ വിളക്കുമാടം കപ്പലുകൾക്ക് അപായസൂചന നൽകുന്നു.
അവലംബം[തിരുത്തുക]

- എൻ. ഐ. സി വെബ് വിലാസം Archived 2007-07-11 at the Wayback Machine.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-03-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-19.
കൊല്ലം ജില്ലയിലെ പ്രധാന സന്ദർശന സ്ഥലങ്ങൾ |
---|
അച്ചങ്കോവിൽ• ആലുംകടവ്• അമൃതപുരി• അഞ്ചൽ• ആര്യങ്കാവ്• ചവറ• ചടയമംഗലം• കരുനാഗപ്പള്ളി• കൊട്ടാരക്കര• കുളത്തൂപ്പുഴ• കുണ്ടറ• കുന്നിക്കോട്• മയ്യനാട്• നീണ്ടകര• ഓച്ചിറ• പാലരുവി• പരവൂർ• പത്തനാപുരം• പട്ടാഴി•പുനലൂർ• ശാസ്താംകോട്ട• തങ്കശ്ശേരി• തെന്മല• തഴവാ• തിരുമുല്ലവാരം• ചിന്നക്കട• ആശ്രാമം;വെള്ളിമൺ
|