Jump to content

കോഴിക്കോട് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോഴിക്കോട്‌ ജില്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് ജില്ല
അപരനാമം: സാമൂതിരിയുടെ നാട്, സത്യത്തിന്റെ നാട്

11°15′N 75°46′E / 11.25°N 75.77°E / 11.25; 75.77
{{{ബാഹ്യ ഭൂപടം}}}
ഭൂമിശാസ്ത്ര പ്രാധാന്യം ജില്ല
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ആസ്ഥാനം കോഴിക്കോട്
ഭരണസ്ഥാപനങ്ങൾ ജില്ലാ കലക്ട്രേറ്റ്‌
ജില്ലാ കലക്ടർ
പോലീസ് കമ്മീഷണർ
പോലീസ് സൂപ്രണ്ട് (റൂറൽ)
സ്നേഹിൽ കുമാർ സിംഗ് [1]

രാജ്പാൽ മീണ ഐ.പി.എസ്.
ആർ കറുപ്പസാമി ഐ.പി.എസ്.

വിസ്തീർണ്ണം 2344ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ (2011)
പുരുഷൻ‌മാർ
സ്ത്രീകൾ
സ്ത്രീ പുരുഷ അനുപാതം
30,89,543[2]
14,73,028
16,16,515
1097
ജനസാന്ദ്രത 1318/ച.കി.മീ
സാക്ഷരത 95.24 [3] %
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673 XXX
+91 495, +91 496
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ മിഠായിത്തെരുവ്, മാനാഞ്ചിറ സ്ക്വയർ, ബേപ്പൂർ തുറമുഖം, താമരശ്ശേരി ചുരം, തുഷാര ഗിരി വെള്ളച്ചാട്ടം, കാപ്പാട്, കക്കയം ഡാം, ഈസ്റ്റ് ഹിൽ പഴശ്ശിരാജാ മ്യൂസിയം

കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ്‌ കോഴിക്കോട്‌ ജില്ല. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മലബാർ തീരത്തോട് ചേർന്നാണ് ഈ ജില്ലയുടെ സ്ഥാനം. വടക്ക്‌ മാഹി (പുതുച്ചേരി), കണ്ണൂർ ജില്ല, തെക്ക്‌ മലപ്പുറം ജില്ല, കിഴക്ക്‌ വയനാട് ജില്ല, പടിഞ്ഞാറ്‌ അറബിക്കടൽ എന്നിവയാണ്‌ കോഴിക്കോടിന്റെ അതിർത്തികൾ. 1957 ജനുവരി 1-ന്‌ കോഴിക്കോട്‌ ജില്ല രൂപീകൃതമായി. കാലക്രമത്തിൽ ഈ ജില്ല വീണ്ടും വിഭജിച്ച്‌ മലപ്പുറം, വയനാട്‌ എന്നീ ജില്ലകൾക്ക്‌ രൂപം കൊടുത്തു.

കേരളത്തിലെ മഹാനഗരങ്ങളിൽ ഒന്നായ കോഴിക്കോട്‌ നഗരമാണ്‌ ജില്ലയുടെ ആസ്ഥാനം. മലബാറിന്റെ തലസ്ഥാന നഗരമായി കോഴിക്കോടിനെ കാണുന്നു. ജില്ലയുടെ 67.15% നഗരവൽക്കരിക്കപ്പെട്ടതാണ്. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവയാണ് ജില്ലയിലെ നാല് താലൂക്കുകൾ.[4] മറ്റു പ്രധാന നഗരങ്ങൾ രാമനാട്ടുകര, ഫറോക്ക്, വടകര, കൊയിലാണ്ടി, മുക്കം, പേരാമ്പ്ര, കൊടുവള്ളി, താമരശ്ശേരി, കുന്നമംഗലം, കുറ്റ്യാടി, നാദാപുരം എന്നിവയാണ്.

കേരളത്തിലെ ആദ്യ മാലിന്യ മുക്ത ജില്ലയാണ് കോഴിക്കോട്.[5] കൂടാതെ ആദ്യ കോള വിമുക്ത ജില്ലയും കോഴിക്കോട് ആണ്.[6][7] ഏറ്റവും കൂടുതൽ ഇരുമ്പയിര് നിക്ഷേപമുള്ളതും[8] ഏറ്റവും കൂടുതൽ തേങ്ങ ഉല്പാദിപ്പിക്കുന്നതും കോഴിക്കോട് ജില്ലയിലാണ്.[9] കോഴിക്കോട് നഗരം കേരളത്തിന്റെ ഭക്ഷ്യ തലസ്ഥാനവും ഫാഷൻ തലസ്ഥാനവുമാണ്.[അവലംബം ആവശ്യമാണ്]. എൻഐടി കാലിക്കറ്റ്, എൻഐഇഐടി, ഐഐഎം കോഴിക്കോട് എന്നിവ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളാണ്.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളുടെ ട്രൈജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന 2,339 മീറ്റർ ഉയരമുള്ള വാവുൽ മല ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. 11° 08'N, 11° 50'N എന്നീ അക്ഷാംശങ്ങൾക്കും 75° 30'E, 76° 8'E രേഖാംശങ്ങൾക്കും ഇടയിലാണ് വാവുൽ മല സ്ഥിതിചെയ്യുന്നത്. താമരശ്ശേരി ചുരം കോഴിക്കോട് നഗരത്തെ വയനാടിൻ്റെ പീഠഭൂമിയുമായി ബന്ധിപ്പിക്കുന്നു.[10]

ചരിത്രം

[തിരുത്തുക]
1572 ലെ കാലിക്കറ്റ് പോർട്ട് - പോർട്ടുഗീസുകാരുടെ കാലത്ത് വരച്ചത്, ജോർജ്ജ് ബ്രൗൺ ഫ്രാൻസ് ഹോഗെൻബെർ എന്നിവരുടെ ചിവിയേറ്റ്സ് ഓർബിസ് ടെറാറും എന്ന അറ്റ്ലസിൽ നിന്ന്

മധ്യകാലഘട്ടത്തിൽ കിഴക്കൻ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന വ്യാപാര കേന്ദ്രമെന്ന നിലയിൽ കോഴിക്കോടിനെ "സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം" എന്ന് വിളിക്കുന്നു. സാമൂതിരി രാജവംശം, പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷുകാർ എന്നിവരുൾപ്പെടെ വിവിധ സംസ്കാരങ്ങളും ഭരണാധികാരികളും സ്വാധീനിച്ച സമ്പന്നമായ ചരിത്രമാണ് ജില്ലയ്ക്കുള്ളത്.

വാസ്കോ ഡി ഗാമയുടെ വരവിനു മുൻപുള്ള കോഴിക്കോടിന്റെ ചരിത്രം വളരെ അവ്യക്തമാണ്. ഇബ്നു ബത്തൂത്ത, അബ്ദുൾ റസാഖ്, നിക്കോളോ കോണ്ടി എന്നീ വിദേശ സഞ്ചാരികളുടെ യാത്രാവിവരണക്കുറിപ്പുകളെയും മറ്റു സാഹിത്യരചനകളെയുമാസ്പദമാക്കിയാണ് അക്കാലത്തെ ചരിത്ര രചന നടത്തിയത്. ഇവ കൂടുതലും ഊഹങ്ങൾ മാത്രമാണ്. എന്നാൽ വാസ്കോ ഡി ഗാമയുടെ വരവിനുശേഷം ഉള്ളതിന് വിശ്വസനീയമായ രേഖകൾ ഉണ്ട്.

ആദിവാസികളായ വില്ലവരെയും മ്മീനവരെയും മറ്റും തോല്പിച്ച യാദവന്മാരും നാഗന്മാരും ആദ്യമായി കേരളത്തിൽ കുടിയേറിയത് മലബാറിലെ ഈ പ്രദേശങ്ങളിലാണ്. ഇത് ക്രി.മു. ആയിരം ആണ്ടോടടുത്ത് എന്നാണ് എന്നു കരുതുന്നു.[11] പുരാതന കാലം മുതൽതന്നെ സഞ്ചാരികളുടെ പറുദീസയായിരുന്നു കോഴിക്കോട്‌. ചൈനീസ്‌ സഞ്ചാരിയായ സെങ്ങ്‌ ഹി പോർട്ടുഗീസ്‌ നാവികനായ വാസ്കോ ഡി ഗാമ എന്നിവരുടെ ആഗമനത്താൽ ശ്രദ്ധേയമാണ്‌ കോഴിക്കോട്‌. ഇവർക്കു മുന്നേ തന്നേ അറബികളും തുർക്കികളും റോമാക്കാരും ഇവിടങ്ങളിൽ എത്തിയിരുന്നു. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന വ്യാപാരത്തിന്റെ ഭാഗമായി കോഴിക്കോടും ചില്ലറ വ്യാപാരങ്ങൾ നടന്നിരുന്നു.

കോഴിക്കോടിനെപ്പറ്റി എട്ടാം നൂറ്റാണ്ടിനു ശേഷം മാത്രമേ ചരിത്രത്തിൽ കൂടുതൽ പ്രതിപാദിച്ചുകാണുന്നുള്ളൂ. എട്ട് മുതൽ പന്ത്രണ്ട് നൂറ്റാണ്ടുകൾ വരെ കോഴിക്കോടിന്റെ ആധിപത്യം പോർളാതിരിമാർക്കായിരുന്നു.[12] ഇവരുടെ കാലത്ത് തൊഴിലധിഷ്ഠിതമായും ജാതിവ്യവസ്ഥക്കധിഷ്ഠിതമായും സാമൂഹ്യജീവിതം ക്രമീകരിക്കപ്പെട്ടു, അതിനുമുന്ന് വിവേചനരഹിതമായിരുന്നു ഒട്ടുമിക്ക സമൂഹങ്ങളിലും വ്യവസ്ഥിതികൾ. ഗോത്രപ്രമാണിമാർ ഭൂവുടമകളായും നാടുവാഴികളായും ഉയർത്തപ്പെട്ടു. മറ്റുള്ളവർ അവർക്കു വിധേയരായി കൃഷി ചെയ്തു കഴിഞ്ഞു വന്നു. സാമൂതിരി കോഴിക്കോടിന്റെ അധിപതി ആയതോടെ അറബികളുടെ സഹായത്താൽ വാണിജ്യകേന്ദ്രം എന്ന നിലയിൽ കോഴിക്കോടിനു പ്രാധാന്യം ഏറി. മറ്റു രാജക്കന്മാരെ തോല്പിക്കാൻ സാമൂതിരിക്ക് മുസ്ലീങ്ങൾ നല്ല സഹായം ചെയ്തു വന്നു. അങ്ങനെ കൊച്ചി വരെയുള്ള പ്രദേശങ്ങളുടെ അധിപനായി സാമൂതിരി മാറി.

കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു. പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി. കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ - കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത്. അറബികൾ ഈ നഗരത്തെ കാലിക്കൂത്ത് എന്നും ചൈനക്കാർ കലിഫോ എന്നും യൂറോപ്യന്മാർ കാലിക്കറ്റ് എന്നും വിളിച്ചു.[13]

സാമൂതിരിയുടെ കാലത്ത് വിദേശികളും സ്വദേശികളുമായി നിരന്തരം യുദ്ധം തുടർന്നിരുന്നു. അതു കൊണ്ട് കാര്യമായവികസനങ്ങൾ നടന്നു കാണുന്നില്ല. എങ്കിലും സാംസ്കാരിക രംഗത്ത് രേവതി പട്ടത്താനവും വിദ്വൽ സദസ്സുമെല്ലാം സാമൂതിരിമാരുടെ സംഭാവനകളാണ്. ഹൈദരലിയുടെ മൈസൂർ പടയുടെ മുന്നിൽ അവസാനം സാമൂതിരി അടിയറവു പറഞ്ഞു. പിന്നീട് വന്ന ടിപ്പു സുൽത്താനും കോഴിക്കോടിൽ വലിയ മാറ്റങ്ങൾ വരുത്തി. മതപരിവർത്തനത്തിലും പീഡനത്തിലും ഭയന്ന് നിരവധി സവർണ്ണജാതിക്കാർ തെക്കോട്ട് പലായനം ചെയ്തു. സവർണ്ണ ജാതിക്കാരുടെ പീഡനങ്ങളേറ്റിരുന്നവരും ജാതി ഭ്രഷ്ട് ഉണ്ടായിരുന്നവരും എന്നു വേണ്ട ഒട്ടനവധി പേർ ഇസ്ലാം മതം സ്വീകരിച്ചു.വസ്ത്രധാരണത്തിലും മാറ്റങ്ങൾ വന്നു. ഇവിടെ നിലവിലുണ്ടായിരുന്ന പല അനാചാരങ്ങളും, ബഹുഭാര്യത്വം, ബഹുഭർത്തൃത്വം, മാറുമറക്കാനുള്ള അധികാരം തുടങ്ങിയവ നിർത്താൻ ടിപ്പു സുൽത്താൻ നിയമങ്ങൾ കൊണ്ടുവന്നു. കോഴിക്കോട് ഗതാഗത യോഗ്യമാക്കിയത് ടിപ്പുവാണെന്നു പറയാം. പാലങ്ങളും ചുരങ്ങളും നിർമ്മിച്ചു. ഭൂവുടമകൾ ഭൂനികുതി നൽകണമെന്ന നിയമം ആദ്യമായി നടപ്പിൽ വരുത്തിയത് ടിപ്പു സുൽത്താനാണ്.[14]

1792 മുതൽ 1805 വരെ മലബാറിന്റെ ഭാഗമായിരുന്ന ഇവിടത്തെ ഭരണം ബോംബെ കമ്മീഷണരുടെ കീഴിലായിരുന്നു. 1805-ല് മലബാർ മദ്രാസ് പ്രൊവിൻസിലെ ഒരു ജില്ലയാക്കി. കോഴിക്കോട് താലൂക്ക് ഒട്ടാകെ പന്ത്രണ്ട് സബ് ഡിവിഷനുകളും മുപ്പത്തൊന്ന് അംശങ്ങളും 128 ദേശങ്ങളും ആയി വിഭജിച്ചു. ഇന്ത്യ സ്വതന്ത്രമായപ്പോൾ ഈ താലൂക്കിൽ കോഴിക്കോട്, ചേവായൂർ, കുന്നമംഗലം, കൊടുവള്ളി, എന്നിങ്ങനെ 4 ഫർക്കകളും 72 അംശങ്ങളും ഉണ്ടായിരുന്നു. നല്ല കൃഷിക്കാർ തറവാട്ടുകാരായി. സാമ്പത്തികശേഷിയുള്ള സവർണ്ണകുടുംബങ്ങളിലെ ആൾക്കാരെയാണ് അംശം ഭരിക്കാൻ ഏല്പിച്ചിരുന്നത്. 1961-ല് ഭരണഘടനയുടെ പുന: സംഘടനവരെ ഈ കീഴ്‌വഴക്കം തുടർന്നു.

സംസ്കാരം

[തിരുത്തുക]

മലബാർ ബിരിയാണി, കടൽ വിഭവങ്ങൾ, ഹൽവ പോലുള്ള മധുരപലഹാരങ്ങൾ എന്നിവയുൾപ്പെടെ സമ്പന്നമായ പാചക പാരമ്പര്യത്തിന് കോഴിക്കോട് ജില്ല പ്രശസ്തമാണ്. അറബികൾ, പോർച്ചുഗീസ്, മറ്റ് സംസ്കാരങ്ങൾ എന്നിവയുമായുള്ള വ്യാപാര ചരിത്രത്താൽ ജില്ലയുടെ പാചകരീതിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. വിഷു, ഓണം, ഈദ് തുടങ്ങിയ വിവിധ ആഘോഷങ്ങൾ ജില്ലയിൽ വളരെ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. മലയാള സാഹിത്യത്തിൻ്റെയും കലയുടെയും കേന്ദ്രമാണ് കോഴിക്കോട്. നിരവധി പ്രശസ്തരായ എഴുത്തുകാരും കവികളും കലാകാരന്മാരും കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ്.

കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും വ്യത്യസ്തമായ ജീവിതശൈലിയും സംസ്കാരവുമാണ്‌ കോഴിക്കോട്‌ ജില്ലയിലെ ജനങ്ങൾ പിന്തുടരുന്നത്‌. ജില്ലയുടെ കിഴക്ക് ഭാഗത്തായുള്ള കുടിയേറ്റ മേഖലകളിൽ തെക്കൻ ജില്ലകളുടെ സ്വാധീനം കാണാം. മുസ്ലീം സംസ്കാരത്തിന്റെ സ്വാധീനം കൊണ്ടാവാം ഇവിടത്തെ ജനങ്ങളുടെ സംസാരിക്കുന്ന മലയാളത്തിൽ അറബി ഭാഷയുടെ കലർപ്പുകാണാം. നൂറ്റാണ്ടുകൾക്കു മുന്നേ തന്നെ വ്യാപാരങ്ങൾ നടന്നിരുന്നതിനാൽ പല രാജ്യക്കാരുടെയും സംസ്കാരവുമായി ഇഴുകിച്ചേർന്നാണ് കോഴിക്കോട് രൂപം പ്രാപിച്ചത്. പാർസികൾ, ഗുജറാത്തികൾ, മാർവാഡികൾ, തമിഴർ, തെലുങ്കർ എന്നിങ്ങനെ ഒട്ടനവധി ദേശക്കാർ ഇന്നിതിനെ സ്വന്തമാക്കിക്കഴിഞ്ഞു. നാടുവാഴികളും രാജാക്കന്മാരും നമ്പൂതിരിമാരെക്കൊണ്ട് ഒട്ടനവധി ക്ഷേത്രങ്ങൾ അഥവാ തളികൾ നിർമ്മിച്ചു. ക്രിസ്തുമതക്കാരുടെ ആഗമനത്തിനു മുന്നേ തന്നെ ജൈനമതക്കാർ കോഴിക്കോട് ഉണ്ടായിരുന്നു, പോർത്റ്റുഗീസുകാരുടെ വരവിന് ശേഷമാണ് ക്രിസ്തീയദേവാലയങ്ങൾ നിലവിൽ വന്നത്. സുറിയാനി ക്രിസ്ത്യാനികളും പിന്നീട് വന്നു ചേർന്നു. സാമ്പത്തിക വിദ്യാഭ്യാസ മേഖലയിൽ ഇവരുടെ സംഭാവനകൾ എടുത്തു പറയത്തക്കതാണ്.

ആനന്ദമതം, ആര്യസമാജം, ബ്രഹ്മസമാജം, സിദ്ധസമാജം, ആത്മവിദ്യാസംഘം എന്നിങ്ങനെ എല്ലാ പ്രസ്ഥാനങ്ങൾക്കും ഇവിടെ വേരോടിയിട്ടുണ്ട്. അയിത്തത്തിനും ജാതിസ്പർദ്ധക്കുമെതിരെ നവോത്ഥാനപ്രവർത്തനങ്ങൾക്ക് ഇവ സഹായകമായി.

വടക്കൻ പാട്ടുകളുടെയും,തിറയാട്ടത്തിന്റെയും, മാപ്പിളപ്പാട്ടുകളുടെയും നാടാണ്‌ കോഴിക്കോട്‌. മലയാളികളുടെ സംസ്കാരവുമായി ബന്ധമില്ലാത്ത ഗസൽ സംഗീതത്തോടും ഈ ജില്ലാനിവാസികൾക്ക്‌ പ്രത്യേക അഭിനിവേശമുണ്ട്‌. അതുപോലെ തന്നെയാണ്‌ ഫുട്ബോളും. ഈ കളി ഇവിടത്തെ ജനങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണെന്നു പറയാം. ഫുട്ബോളിന്റെ ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം അപ്രസക്തമാണെങ്കിൽക്കൂടി ലോകോത്തര താരങ്ങൾക്കെല്ലാം ഇവിടെ പ്രബലമായ ആരാധകവൃന്ദമുണ്ടെന്നത്‌ ആരെയും അത്ഭുതപ്പെടുത്തും.

ഭൂമിശാസ്ത്രം

[തിരുത്തുക]

പടിഞ്ഞാറ്‌ അറബിക്കടൽ‍, വടക്ക്‌ കണ്ണൂർ, കിഴക്ക്‌ വയനാട്, തെക്ക്‌ മലപ്പുറം എന്നിവയാണ‍് കോഴിക്കോടിന്റെ അതിർത്തികൾ. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക്‌ മലമ്പ്രദേശവുമാണ്‌. കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദിയായ ചാലിയാർ, കല്ലായിപ്പുഴ, കേരളത്തിലെ മഞ്ഞ നദിയായ കുറ്റ്യാടി പുഴ, കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന മയ്യഴി പുഴ,എന്നിവ ഈ ജില്ലയിലൂടെ ഒഴുകുന്നു.വർഷത്തിൽ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം ചൂടനുഭവപ്പെടുന്നു.

സാമ്പത്തികം

[തിരുത്തുക]

കോഴിക്കോടിൻ്റെ സമ്പദ്‌വ്യവസ്ഥ പരമ്പരാഗതവും ആധുനികവുമായ സംഭവവികാസങ്ങളുടെ സമന്വയമാണ്. സമന്വയമാണ്. കൃഷിയും വ്യാപാരവും പ്രാധാന്യമർഹിക്കുന്നുണ്ടെങ്കിലും ഐടി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വിനോദസഞ്ചാരം എന്നിവയിലും ജില്ല മുന്നിട്ടുനിൽക്കുന്നു. കോഴിക്കോടിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗം പ്രവാസികളിൽ നിന്നുള്ള പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമാണ് നയിക്കുന്നത്. പണത്തിൻ്റെ ഈ ഒഴുക്ക് റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, മറ്റ് മേഖലകൾ എന്നിവയിൽ ഗണ്യമായ നിക്ഷേപത്തിലേക്ക് നയിച്ചു.

കോഴിക്കോടു് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മുനിസിപ്പൽ കോർപ്പറേഷനും, നിയമസഭാ മണ്ഡലങ്ങളും
കോഴിക്കോടു് ജില്ലയിലെ പ്രാദേശിക സർക്കാരുകൾ

പ്രാദേശിക ഭരണം

[തിരുത്തുക]

ജില്ലയിലെ ഗ്രാമീണ പ്രദേശങ്ങളുടെ ഭരണം നടത്തുന്നത് ജില്ലാ പഞ്ചായത്തും അതാത് ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുമാണ്.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആണ് ജില്ലാ പഞ്ചായത്തിന് നേതൃതം നൽകുന്നത്. ജില്ലയിലെ ഗ്രാമീണ മേഖലയുടെ വികസനത്തിന് ചുക്കാൻ പിടിക്കുന്നത് ജില്ലാ പഞ്ചായത്ത് ആണ്.

ജില്ലയിലെ നഗര പ്രദേശങ്ങളുടെ ഭരണം നടത്തുന്നത് അതാത് നഗരസഭകൾ ആണ്. ഇതിൽ ജില്ലാ ആസ്ഥാന മഹാനഗരമായ കോഴിക്കോടിൻ്റെയും അതിൻ്റെ സമീപ പ്രദേശങ്ങളുടെയും ഭരണം നടത്തുന്നത് കോഴിക്കോട് കോർപറേഷൻ ആണ്. മേയർ ആണ് കോർപറേഷന് നേതൃതം നൽകുന്നത്. ജില്ലയിൽ ഒരു കോർപറേഷനും 7 മുനിസിപ്പാലിറ്റികളും നഗരഭരണത്തിനായി ഉണ്ട്.

റവന്യൂ

[തിരുത്തുക]

ജില്ലയുടെ പൊതുഭരണവും റവന്യൂ ഭരണവും നടത്തുന്നത് ജില്ലാ ഭരണകൂടം അണ്. ജില്ലാ ഭരണകൂടത്തിൻ്റെ ആസ്ഥാന കാര്യാലയം കലക്ട്രേറ്റ് എന്നറിയപ്പെടുന്നൂ. ജില്ലാ കളക്ടർ ആണ് ഇതിന് നേതൃത്വം നൽകുന്നത്. ജില്ലയുടെ ക്രമസമാധാന ചുമതലയുള്ള ജില്ലാ മജിസ്ട്രേറ്റ് കൂടിയാണ് കലക്ടർ. കളക്ടറെ ഭരണത്തിൽ സഹായിക്കുന്നതിനായി ഡെപ്യൂട്ടി കലക്ടർമാരും മറ്റു ജില്ലാ തല ഉദ്യോഗസ്ഥരും ഉണ്ട്. ജില്ലയെ റവന്യൂ ഡിവിഷനുകളായും താലൂക്കുകൾ ആയും വില്ലേജുകൾ ആയും തിരിച്ചിട്ടുണ്ട്. റവന്യൂ ഡിവിഷനുകൾക്ക് റവന്യൂ ഡിവിഷണൽ ഓഫീസർമാരും (ആർഡിഒ) താലൂക്ക്ക്ൾക്ക് തഹസിൽദാർമാരും നേതൃത്വം നൽകുന്നു.

പോലീസ്

[തിരുത്തുക]

ജില്ലയുടെ ക്രമസമാധാനപാലനത്തിനും നിയമനിർവ്വഹണ സൗകര്യത്തിനുമായി ജില്ലയെ രണ്ടായി വിഭിച്ചിരിക്കുന്നു. കോഴിക്കോട് സിറ്റി പോലീസ് ജില്ലയും, കോഴിക്കോട് റൂറൽ പോലീസ് ജില്ലയും. കോഴിക്കോട് സിറ്റി പോലീസ് ആസ്ഥാനം കോഴിക്കോട് നഗരത്തിലും റൂറൽ പോലീസ് ആസ്ഥാനം വടകരയിലുമാണ്. സിറ്റി പോലീസിന് നേതൃതം നൽകുന്നത് പോലീസ് കമ്മീഷണർ ആണ്. ഡീ.ഐ.ജി. റാങ്കിൽ കുറയാത്ത മുതിർന്ന ഉദ്യോഗസ്ഥരെയാണ് പോലീസ് കമ്മിഷണർ ആയി നിയമിക്കുന്നത്. കമ്മീഷണറെ സഹായിക്കാൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരും അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർമാരും ഉണ്ട്.
വടകര ആസ്ഥാനമാക്കിയാണ് കോഴിക്കോട് റൂറൽ പോലീസ് പ്രവർത്തിക്കുന്നത്. പോലീസ് സൂപ്രണ്ട് റാങ്കിൽ ഉള്ള ഒരു ജില്ലാ പോലീസ് മേധാവി ആണ് ഇതിന് നേതൃത്വം നൽകുന്നത്. പോലീസ് സൂപ്രണ്ടിനെ സഹായിക്കാൻ അഡീഷണൽ പോലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്മാരും ഉണ്ട്. ക്രമസമാധാന പരിപാലനം 4 സബ്ഡിവിഷനുകളിലൂടെയും 21 പോലീസ് സ്റ്റേഷനുകളിലൂടെയും കൈകാര്യം ചെയ്യുന്നു.

സബ് ഡിവിഷനുകൾ

  • വടകര
  • നാദാപുരം
  • പേരാമ്പ്ര
  • താമരശ്ശേരി

വ്യവസായങ്ങൾ

[തിരുത്തുക]

ഒരുകാലത്ത് ഭാരതത്തിന്റെ തന്നെ അഭിമാനമായിരുന്ന കാലിക്കോ, മസ്ലിൻ എന്നതരം തുണിത്തരങ്ങൾ ഉത്പാദിപ്പിച്ചിരുന്നത് കോഴിക്കോട ജില്ലയിലെ സാലിയ സമുദായക്കാരായിരുന്നു. ഇന്നും ബാലരാമപുരം, കണ്ണൂർ, ചേന്ദമംഗലം, എന്നീ പ്രദേശങ്ങളോടൊപ്പം മികച്ച കൈത്തറി കോഴിക്കോട് ജില്ലയിലെ വടകര,അഴിയൂർ,മണിയൂർ, തിക്കോടി, കോഴിക്കോട് നഗരം, കീഴരിയൂർ, ബാലുശ്ശേരി, ചെറുവണ്ണൂർ, പയ്യോർമല, എന്നീ പ്രദേശങ്ങളിൽ ഉത്പാദിക്കപ്പെടുന്നു. കൊയിലാണ്ടിയിൽ നിർമിക്കുന്ന ഹുക്ക വിദേശത്ത് വൻ ജനപ്രീതിയുള്ളവയാണ്.അറേബ്യൻ വീടുകളിൽ കൊയിലാണ്ടി ഹുക്ക ഒരു ആഡംബര വസ്തുവാണ്. കോഴിക്കോട് നിർമിക്കുന്ന 'ഉരു'എന്ന് വിളിക്കുന്ന വമ്പൻ ജലനൗകകളും വൈദേശിക ശ്രദ്ധ ആകർഷിച്ചവയാണ്.

അതിരുകൾ

[തിരുത്തുക]

പടിഞ്ഞാറ് = അറബിക്കടൽ, വടക്ക് = കണ്ണൂർ ജില്ല, തെക്ക് = മലപ്പുറം ജില്ല, കിഴക്ക് = വയനാട് ജില്ല

കോഴിക്കോട് ജില്ലാ കോടതി

[തിരുത്തുക]
വിവരണങ്ങൾ ചേർക്കാൻ പാകത്തിലുള്ള കോടതി സീൽ. 1890ലെത്.

സ്വാതന്ത്ര്യത്തിനും കേരള സംസ്ഥാന രൂപീകരത്തിനും ഒക്കെ വളരെ മുമ്പു തന്നെ ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രസിഡൻസിക്കു കീഴിൽ മലബാർ പ്രവിശ്യയുറ്റെ ആസ്ഥാനം കോഴിക്കോട് ആയിരുന്നതുകൊണ്ട് ഈ ഭാഗത്തെ നീതിന്യായം കൈകാര്യം ചെയ്തിരുന്നത് (district court of calicut) എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴിക്കോട് ജില്ലാ കോടതി ആണ്.[15]

കോർപ്പറേഷൻ & മുൻസിപ്പാലിറ്റി

[തിരുത്തുക]

കോർപ്പറേഷൻ

മുൻസിപ്പാലിറ്റികൾ

പ്രധാന നഗരങ്ങൾ/പട്ടണങ്ങൾ

[തിരുത്തുക]

വിനോദസഞ്ചാര കേന്ദ്രങ്ങൾ

[തിരുത്തുക]
  1. മാനാഞ്ചിറ സ്ക്വയർ
  2. കോഴിക്കോട് ബീച്ച്
  3. ബേപ്പൂർ തുറമുഖം
  4. മിഠായിത്തെരുവ്
  5. റീജിയണൽ സയൻസ് സെൻ‌റ്റർ
  6. വാനനിരീക്ഷണ കേന്ദ്രം
  7. താമരശ്ശേരി ചുരം
  8. കക്കയം ഡാം
  9. തുഷാര ഗിരി വെള്ളച്ചാട്ടം
  10. കടലുണ്ടി
  11. കാപ്പാട് ബീച്ച്
  12. കടൽമത്സ്യ അക്കോറിയം
  13. പെരുവണ്ണാമുഴി ഡാം
  14. വെള്ളരിമല
  15. ലോകനാർകാവ് ക്ഷേത്രം
  16. വെസ്റ്റ് ഹിൽ അക്വേറിയം
  17. ഈസ്റ്റ് ഹിൽ പഴശ്ശിരാജാ മ്യൂസിയം
  18. ഈസ്റ്റ് ഹിൽ കൃഷ്ണമേനോൻ ആർട്ട് ഗാലറി
  19. ഇരിങ്ങൽ ശിൽപഗ്രാമം
  20. പോന്മേരി ശിവക്ഷേത്രം
  21. വയലട
  22. കക്കാടം പൊയിൽ
  23. മുക്കംപാലം, ഇരുവഴിഞ്ഞി പുഴതീരം
  24. ചെറൂപ്പ
  25. ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്
  26. കൊളാവി കടൽത്തീരം
  27. കൊയിലാണ്ടി കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം
  28. തൃക്കുടമണ്ണ ശിവ ക്ഷേത്രം
  29. നമ്പികുളം
  30. വെള്ളിയാംകല്ല്
  31. ഇരിങ്ങൽ കുഞ്ഞാലിമരക്കാർ സ്മാരകം
  32. കരിയാത്തുംപാറ റിസർവോയർ
  33. ബുദ്ധവിഹാർ
  34. വനപർവ്വം
  35. ഉറിതൂക്കി മല, കൈവേലി
  36. തിരികക്കയം വെള്ളച്ചാട്ടം, വിലങ്ങാട്
  37. ഹൈ ലൈറ്റ് മാൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]

പ്രധാന ആരാധനാലയങ്ങൾ

[തിരുത്തുക]

ഹൈന്ദവ ക്ഷേത്രങ്ങൾ

[തിരുത്തുക]
  1. കോഴിക്കോട് തളി മഹാദേവ ക്ഷേത്രം
  2. വളയനാട് ശ്രീ ഭഗവതി ക്ഷേത്രം, കോഴിക്കോട്
  3. വരയ്ക്കൽ ദുർഗ്ഗാദേവി ക്ഷേത്രം, വെസ്റ്റ് ഹിൽ, കോഴിക്കോട്
  4. ശ്രീകണ്ടേശ്വരം മഹാദേവ ക്ഷേത്രം, കോഴിക്കോട്
  5. തിരുമണ്ണൂർ മഹാദേവ ക്ഷേത്രം
  6. ലോകനാര്കാവ് ശ്രീ ഭഗവതി ക്ഷേത്രം, വടകര
  7. കൊല്ലറയ്ക്കൽ ഭഗവതി ക്ഷേത്രം
  8. തളികുന്ന് ശിവക്ഷേത്രം
  9. പിഷാരികാവ് ഭഗവതി ക്ഷേത്രം, കൊയിലാണ്ടി
  10. ചേന്ദമംഗലം ധർമ്മശാസ്താ ക്ഷേത്രം (അയ്യപ്പ ക്ഷേത്രം)
  11. തൃക്കുടമണ്ണ ശിവ ക്ഷേത്രം, മുക്കം
  12. കുന്നത്ത് തൃക്കോവിൽ ക്ഷേത്രം, മണാശ്ശേരി
  13. ചേളന്നൂർ അമ്പലത്തുകുളങ്ങര കോരായി ശ്രീ ധന്വന്തരി ക്ഷേത്രം
  14. മനക്കുളങ്ങര ദുർഗ്ഗാദേവി ക്ഷേത്രം
  15. രാമത്ത് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം
  16. തത്തമംഗലം മഹാവിഷ്ണു ക്ഷേത്രം
  17. പന്തലായനി ശ്രീ അഘോരശിവ ക്ഷേത്രം
  18. നടേരി ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം

മസ്ജിദുകൾ

[തിരുത്തുക]
  1. അഴിയൂർ ചോമ്പാല കുഞ്ഞിപ്പള്ളി
  2. മടവൂർ സി എം പള്ളി
  3. ഇടിയങ്ങര ജുമാഅത്ത് പള്ളി, കോഴിക്കോട്
  4. പാറപള്ളി കൊല്ലം കൊയിലാണ്ടി
  5. ചേരമാൻ ജുമാ മസ്ജിദ്

ക്രിസ്ത്യൻ പള്ളികൾ

[തിരുത്തുക]
  1. ക്രിസ്ത്യൻ മുള്ളർ ചർച്ച്, ചോമ്പാല

കോഴിക്കോട് ജില്ലാ കലക്ടർമാർ

[തിരുത്തുക]
No. Name From To
1 ശ്രീ പി.കെ.നമ്പ്യാർ 01-01-1957 15-02-1957
2 ശ്രീ കെ.കെ.രാമൻകുട്ടി 15-02-1957 06-04-1958
3 ശ്രീ എസ്.അനന്തകൃഷ്ണൻ 15-04-1958 20-05-1960
4 ശ്രീ ആർ.ഗോപാലസ്വാമി 25-05-1960 04-04-1962
5 ശ്രീ കെ.വി.രാമകൃഷ്ണ അയ്യർ 04-04-1962 05-11-1962
6 ശ്രീ സകരിയ മാത്യു 05-11-1962 29-03-1965
7 ശ്രീ യു.മഹാബല റാവു 01-04-1965 02-06-1967
8 ശ്രീ എൻ.കാളീശ്വരൻ 02-06-1967 17-06-1968
9 ശ്രീ എം.ജോസഫ് 27-06-1968 07-04-1969
10 ശ്രീ കെ.വി.വിദ്യാധരൻ 08-04-1969 03-02-1970
11 ശ്രീ പി.എം.എബ്രഹാം 04-02-1970 27-04-1970
12 ശ്രീ എം.ജോസഫ് 16-05-1970 19-04-1971
13 ശ്രീ കെ.എൽ.എൻ.റാവു 19-04-1971 07-04-1972
14 ശ്രീ എം.ജി.കെ.മൂർത്തി 10-04-1972 14-05-1975
15 ശ്രീ കെ.തെയ്യുണ്ണി നായർ 14-05-1975 31-05-1978
16 ശ്രീ കെ.എം.ബാലകൃഷ്ണൻ 02-06-1978 25-05-1981
17 ശ്രീ യു.ജയനാരായണൻ 25-05-1981 06-02-1982
18 ശ്രീ എം.കെ.രവീന്ദ്രനാഥൻ 06-02-1982 10-09-1984
19 ശ്രീ പദ്മനാഭൻ നമ്പ്യാർ 11-09-1984 31-03-1985
20 ശ്രീ എൻ.കെ.നാരായണ കുറുപ്പ് 18-04-1985 30-06-1986
21 ശ്രീ കെ.ജയകുമാർ 02-07-1986 02-12-1988
22 ശ്രീ യു.ജയനാരായണൻ 02-12-1988 30-03-1991
23 ശ്രീ എൽ.സി.ഗോയൽ 17-04-1991 18-04-1992
24 ശ്രീ ആനന്ദ് കുമാർ 18-04-1992 07-06-1992
25 ശ്രീ അമിതാബ് കാന്ത് 27-06-1992 12-12-1994
26 ശ്രീ യു.കെ.എസ്.ചൗഹാൻ 12-12-1994 01-03-1997
27 ശ്രീ മനോജ് ജോഷി 01-03-1997 03-07-1999
28 ഡോ.ഉഷ ട്ടിറ്റൂസ് 03-07-1999 11-06-2001
29 ശ്രീ ബിശ്വനാഥ് സിൻഹ 11-06-2001 14-06-2002
30 ശ്രീ റ്റി.ഓ സൂരജ് 14-06-2002 13-07-2004
31 ശ്രീമതി രചനാ ഷാഹ് 19-07-2004 29-07-2006
32 ഡോ.ജയത്തിലേക് 31-07-2006 24-11-2006
33 ബി.ശ്രീനിവാസ് 24-11-2006 23-12-2006
34 ഡോ.ജയത്തിലക് 03-04-2007 02-02-2009
35 ഡോ.പി.ബി.സലിം 02-02-2009 02-04-2012
36 ശ്രീ കെ വി മോഹൻകുമാർ 02-04-2012 29-5-2013
37 ശ്രീമതി.സി.എ.ലത 29-5-2013 23-2-2015
38 ശ്രീ എൻ.പ്രശാന്ത്.നായർ 23-2-2015 16-2-2017
39 യു.വി.ജോസ് 16-2-2017 15-11-2018
40 ശ്രീറാം സാംബശിവറാവു 15-11-2018
41 നരസിംഹുഗരി ടി.എൽ. റെഡ്ഡി 12-07-2021
41 എ ഗീത

അവലംബം

[തിരുത്തുക]
  1. http://kozhikode.gov.in/district-collector Archived 2019-04-22 at the Wayback Machine..
  2. സെൻസസ് ഇന്ത്യ വെബ്സൈറ്റ് 2011 സെൻസസ് വിവരങ്ങൾ ഇവിടെ കാണാം
  3. http://www.mapsofindia.com/census2011/kerala-sex-ratio.html
  4. New taluk list brings little cheer, thehindu (March 22, 2013). "thehindu". thehindu. Archived from the original on 2013-05-30. Retrieved 2013 മേയ് 30. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  5. "കോഴിക്കോട്". Retrieved 2023-10-12.
  6. "കേരളത്തിലെ ആദ്യ കോള വിമുക്ത ജില്ല". Archived from the original on 2023-10-20. Retrieved 2023-10-12.
  7. "കോഴിക്കോട്". Retrieved 2023-10-12.
  8. "കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-07-19. Retrieved 2023-10-12.
  9. "കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-07-19. Retrieved 2023-10-12.
  10. Sreedhara Menon, A. (January 2007). Kerala Charitram (2007 ed.). Kottayam: DC Books. ISBN 9788126415885. Retrieved 22 June 2022.
  11. കുറുപ്പ്, കെ.ബാലകൃഷ്ണ (2013) [2000]. കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും (3 ed.). കോഴിക്കോട്: മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. ISBN 978-81-8265-565-2.
  12. എം. രാധാകൃഷ്ണൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കൊട്, ഫെ. 2000, അവതാരിക-കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാർഥ്യങ്ങളും. മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി.
  13. വേലായുധൻ പണിക്കശ്ശേരി, കേരളം അറുന്നൂറു കൊല്ലം മുൻപ്,ഡി സി ബുക്സ് ISBN 81-240-0493-5
  14. വില്യം ലോഗൻ , “മലബാർ മാനുവൽ” 1887ൽ പ്രസിദ്ധീകരിച്ചത്
  15. http://ecourts.gov.in/kozhikode/history

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കോഴിക്കോട്_ജില്ല&oldid=4109197" എന്ന താളിൽനിന്ന് ശേഖരിച്ചത്