മേപ്പയൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ മേലടി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ കൊഴുക്കല്ലൂർ, മേപ്പയ്യൂർ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 23.41 ചതുരശ്ര കിലോമീറ്ററാണ്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - അരിക്കുളം, കീഴരിയൂർ പഞ്ചായത്തുകൾ
  • വടക്ക് - ചെറുവണ്ണൂർ, നൊച്ചാട് പഞ്ചായത്തുകൾ
  • കിഴക്ക് - നൊച്ചാട്, അരിക്കുളം പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - തുറയൂർ, കീഴരിയൂർ പഞ്ചായത്തുകൾ


2006 വരെ മേപ്പയ്യൂർ കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിൽ ഒന്നായിരുന്നു

പ്രധാന സ്ഥലങ്ങൾ: എടത്തിൽമുക്ക്, കീഴപ്പയ്യൂർ, കായലാട്, മഠത്തുംഭാഗം, വിളയാട്ടൂർ, ചാവട്ട്, നരക്കോട്, മഞ്ഞക്കുളം.

സാംസ്‌കാരിക സ്ഥാപനങ്ങൾ: ജനകീയ വായനശാല ജനകീയ മുക്ക് കലാവേദി കീഴ്പ്പയ്യൂർ, നവപ്രഭ കായലാട്, കൈലാസ കലാകേന്ദ്രം വിളയാട്ടൂർ, സമന്വയ കൊഴുക്കല്ലൂർ, സർവോദയ വായനാശാല കീഴപ്പയ്യൂർ, ഇ രാമൻ മാസ്റ്റർ മെമ്മോറിയൽ ഗ്രന്ഥശാല വായനശാല പട്ടോനക്കുന്ന്.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് മേലടി
വിസ്തീര്ണ്ണം 23.41 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,645
പുരുഷന്മാർ 12,247
സ്ത്രീകൾ 12,398
ജനസാന്ദ്രത 1053
സ്ത്രീ : പുരുഷ അനുപാതം 1012
സാക്ഷരത 90.71%