കാവിലുംപാറ ഗ്രാമപഞ്ചായത്ത്
കാവിലുംപാറ | |
11°40′39″N 75°46′48″E / 11.6775°N 75.7800°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
പഞ്ചായത്ത് പ്രസിഡണ്ട് | അന്നമ്മ ജോർജ് |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
673513 +91 496 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | വട്ടിപ്പന ഹിൽടോപ്പ്, പക്രന്തളം,ചുരം(കുറ്റ്യാടി ചുരം), വനപ്രദേശങ്ങൾ . |
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് കാവിലുംപാറ. വയനാട് ജില്ലയോട് ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ കുറ്റ്യാടി തേങ്ങ ഇവിടെയാണ് വിളയുന്നത്[അവലംബം ആവശ്യമാണ്].
തൊട്ടിൽപ്പാലം അങ്ങാടിയാണ് ഈ പഞ്ചായത്തിന്റെ സിരാകേന്ദ്രം. ഈ പഞ്ചായത്ത്. വടകര താലൂക്കിൽ കുന്നുമ്മൽ ബ്ളോക്കിൽ ഉൾപ്പെടുന്നു. വിസ്തീർണം 84.81 ചതുരശ്ര കിലോമീറ്റർ. അതിരുകൾ വടക്ക് നരിപ്പറ്റ, വയനാട് ജില്ലയിലെ തൊണ്ടർനാട് പഞ്ചായത്തുകൾ, കിഴക്ക് വയനാട് ജില്ലയിലെ തൊണ്ടർനാട്, വെള്ളമുണ്ട, പപടിഞ്ഞാറത്തറ പഞ്ചായത്തുകൾ, പടിഞ്ഞാറ് കായക്കാടി, മരുതോങ്കര പഞ്ചായത്തുകൾ, തെക്ക് മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകൾ എന്നിവ
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 20320 ഉം സാക്ഷരത 89.99 ശതമാനവും ആണ്.
ഭൂമിശാസ്ത്രം[തിരുത്തുക]
വയനാട് ജില്ലയോട് ചേർന്ന് കിടക്കുന്ന ഒരു മലയോര മേഖലയാണ് കാവിലുംപാറ. നിരവധി മലകൾ ചേർന്നതാണ് ഈ പ്രദേശം. നിബിഢവനങ്ങളാണ് ഈ ഗ്രാമത്തിന്റെ മറ്റൊരി പ്രത്യേകത. നിരവധി അരുവികളും പുഴകളും, ഏതാനും ചെറു വെള്ളച്ചാട്ടങ്ങളും ഉണ്ട് ഈ പ്രദേശത്ത്. പ്രശസ്തമായ കുറ്റ്യാടിപ്പുഴ ഉത്ഭവിക്കുന്നത് ഇവിടെ നിന്നാണ്.
കാർഷികമേഖല[തിരുത്തുക]
ഗ്രാമ്പു
ലോകത്തിലെ ഏറ്റവും അധികം ഓയിൽ കണ്ടൻ്റ് ഉള്ള ഗ്രാമ്പു ഉല്പാദിപ്പിക്കുന്നത് കാവിലുംപാറ പഞ്ചായത്തിലെ മലയോര മേഖലകളായ വട്ടിപ്പന, പൊയിലോംചാൽ പ്രദേശങ്ങളിൽ ആണ്[അവലംബം ആവശ്യമാണ്].
കൃഷിയാണ് ഇവിടുത്തെ മുഖ്യവരുമാന മാർഗ്ഗം. ജനങ്ങളിൽ ഭൂരിഭാഗവും കർഷകരോ കർഷകത്തൊഴിലാളികളോ ആണ്. തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ, ഇഞ്ചി, റബർ തുടങ്ങിയവയാണ് പ്രധാന കാർഷികവിളകൾ. സുഗന്ധവ്യഞ്ജനങ്ങൾക്ക് പ്രസിദ്ധമായ ഈ പ്രദേശത്ത് ഗ്രാമ്പൂ, ജാതിക്ക, കറുവപ്പട്ട, പൂളി തുടങ്ങിയവയും കൃഷിചെയ്തുവരുന്നു. അടുത്തകാലത്തായി വാനിലയും കൃഷിചെയ്തുതുടങ്ങിയിട്ടുണ്ട്. വന്യജീവികളുടെ ശല്യവും കാർഷികവിളകളുടെ വിലത്തകർച്ചയും അടുത്തകാലത്തായി കണ്ടുതുടങ്ങിയ മണ്ടരി തുടങ്ങിയ രോഗങ്ങളും കാരണം ഇവിടുത്തെ കാർഷികമേഖല പൊതുവേ തകർന്നുകൊണ്ടിരിക്കുകയാണ്.
ജനവിഭാഗങ്ങൾ[തിരുത്തുക]
തിരുവിതാംകൂറിൽ നിന്നും കുടിയേറിയ ജനവിഭാഗങ്ങൾ വളരെ അധികമുള്ള നാടാണ് കാവിലുംപാറ. മറ്റ് ജനവിഭാഗങ്ങൾ അടുത്തുള്ള പ്രദേശങ്ങളിൽ നിന്നും കുടിയേറിയവരാണ്. ക്രിസ്തുമതവിശ്വാസികൾ ചുറ്റുമുള്ളപ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതലായി കാണപ്പെടുന്നു. ഇവിടെയുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ക്രിസ്ത്യൻ മിഷിനറിമാർ തുടങ്ങിവെച്ചതാണ്.
അതിരുകൾ[തിരുത്തുക]
- കിഴക്ക് : വയനാട് ജില്ല
- പടിഞ്ഞാറ് : കുറ്റ്യാടി, കായക്കൊടി പഞ്ചായത്തുകൾ
- തെക്ക് : മരുതോംകര പഞ്ചായത്ത്
- വടക്ക് : കായക്കൊടി, നരിപ്പറ്റ പഞ്ചായത്തുകൾ
പ്രധാന ആകർഷണങ്ങൾ[തിരുത്തുക]
- വട്ടിപ്പന ഹിൽടോപ്പ്.
ചെറിയ വെളളച്ചാട്ടങ്ങളും, അരുവികളും, സൂര്യാസ്ഥമനവും ഒക്കെ മനോഹരമായി കാണാൻ സാധിക്കുന്ന അവൂർവ്വ സുന്ദര മലയോര മേഖല.അവധി ദിനങ്ങൾ ആസ്വദിക്കുവാനും ചെറിയ ട്രക്കിങ്ങിനുമൊക്കെയായി ധാരാളം ആളുകൾ എത്തുന്നു.തൊട്ടിൽപാലത്തു നിന്നു 10 km ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
- പക്രന്തളം,ചുരം(കുറ്റ്യാടി ചുരം)
പ്രകൃതി മനോഹരമായ കുറ്റ്യാടി ചുരം സ്ഥിതി ചെയ്യുന്നത് കാവിലുംപാറ പഞ്ചായത്തിലാണ്.
- വന പ്രദേശങ്ങൾ.
പ്രധാനസ്ഥാപനങ്ങൾ[തിരുത്തുക]
വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]
- എ.ജെ.ജോൺ ഹയർ സെക്കൻഡറി സ്കൂൾ (സോഫിയ) ചാത്തങ്കോട്ടു നട[1]
- പി.ടി.സി.എം.എച്ച്.എസ്സ് കുണ്ടുതോട്
- പൂതംപാറ എൽ.പി സ്കൂൾ
- കൂടലിൽ എൽ.പി.സ്കൂൾ നാഗംപാറ
- സെൻ്റ് തോമസ് എൽ.പി. സ്കൂൾ ആനക്കുളം, ചാപ്പൻ തോട്ടം.
- കാവിലുംപാറ ഹൈസ്കൂൾ
കാവിലുംപാറ സർവ്വീസ് സഹകരണ ബാങ്ക്[തിരുത്തുക]
കാവിലുംപാറയിലെ സഹകരണ ബാങ്കാണിത്. തൊട്ടിൽപ്പാലത്താണ് ഇതിന്റെ ഓഫീസ് സ്ഥിതിചെയ്യുന്നത്. കർഷകർക്ക് ബാങ്ക് വായ്പയും, നിക്ഷേപത്തിനുള്ള സൗകര്യവും നൽകുന്നു.
കാവിലുംപാറ അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി[തിരുത്തുക]
കാർഷിക മേഖലയിലെ ഉത്പന്നങ്ങൾ മൂല്യവർദ്ധനവ് നടത്താനും, മാർക്കറ്റിംഗ് നടത്താനുമായുള്ള കൂട്ടായ്മ. സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ ഇതിന്റെ കീഴിൽ ഒരു കൊപ്ര ഡ്രൈയർയൂനിറ്റും ഇളനീർ പ്രൊസസിംഗ് യൂണിറ്റുമുണ്ട്.
സാംസ്കാരികകേന്ദ്രം[തിരുത്തുക]
കാവിലുംപാറ പഞ്ചായത്തിലെ കേന്ദ്രീകൃത ഗ്രന്ഥശാല ഇതിനകത്താണ് സ്ഥിതിചെയ്യുന്നത്. ഇവിടത്തെ മിക്കസാംസ്കാരിക പരിപാടികൾക്കും ആസ്ഥാനമാണ് ഇവിടം.
കെ.എസ്.ആർ.ടി.സി ഡിപ്പോ[തിരുത്തുക]
കെ.എസ്.ആർ.ടി.സി യുടെ ഒരു ഡിപ്പോതന്നെ ഇവിടെ പ്രവർത്തിക്കുന്നു. കാവിലുംപാറയുടെ ഉൾപ്രദേശങ്ങളിലേക്കും അടുത്തുള്ള പ്രധാന നഗരങ്ങളായ കോഴിക്കോട്, വടകര എന്നിവടങ്ങളിലേക്കും സ്ഥിരമായി സർവ്വീസ് നടത്തുന്നു. വയനാടൻ ചുരം കയറി, മാനന്തവാടി, ബത്തേരി തുടങ്ങിയപ്രദേശങ്ങളിലെക്കും സ്ഥിരമായി സർവ്വീസ് ഉണ്ട്
കാവിലുംപാറ ക്ഷീരവികസന സൊസൈറ്റി[തിരുത്തുക]
പാലുല്പാദകരുടെ കൂട്ടായ്മ. ദിവസവും രാവിലെയും വൈകീട്ടും വാഹനങ്ങളിൽ പാല് ശേഖരിക്കുന്നു. പ്രാദേശികമായുള്ള ആവശ്യം കഴിഞ്ഞുള്ള പാല് പാൽപ്പൊടി നിർമ്മാണയൂനിറ്റിന് നൽകുന്നതിലൂടെ ക്ഷീരകർഷകരുടെ ഉത്പന്നത്തിന് സ്ഥിരമായ മാർക്കറ്റ് ലഭ്യമാക്കുന്നു.
പ്രധാന പ്രദേശങ്ങൾ[തിരുത്തുക]
കാവിലുംപാറ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രധാന പ്രദേശങ്ങൾ താഴെ കൊടുക്കുന്നു
- തൊട്ടിൽപാലം
- കാവിലുംപാറ
- ആശ്വസി
- മുറ്റത്തെപ്ലാവ്
- വട്ടിപ്പന
- ചാപ്പൻതോട്ടം
- പൊയിലോംചാൽ
- പൂതംപാറ
- മുളവട്ടം
- പക്രംതളം
- ചൊത്തക്കൊല്ലി
- ചീത്തപ്പാട്
- ആനക്കുളം
- പശുക്കടവ്
- കുരുടൻകടവ്
- കൂണ്ടുതോട്
- മൂന്നാംകൈ
- നാഗംപാറ
- കൂടലിൽ
- കരിങ്ങാട്
- പൂക്കാട്
അവലംബം[തിരുത്തുക]
- ↑ "List of NGC Schools Kerala" (PDF). Government of Kerala. ശേഖരിച്ചത് 13 April 2010.