കൊയിലാണ്ടി താലൂക്ക്
കോഴിക്കോട് ജില്ലയിലെ താലൂക്കുകളിലൊന്നാണ് കൊയിലാണ്ടി. കൊയിലാണ്ടി നഗരസഭയിലും സമീപത്തെ ഗ്രാമപഞ്ചായത്തുകളിലുമായുള്ള 35 റവന്യൂ വില്ലേജുകൾ ചേർന്നതാണ് കൊയിലാണ്ടി താലൂക്ക്. 756.9 ചതുരശ്രകിലോമീറ്ററാണ് കൊയിലാണ്ടി നഗരം ആസ്ഥാനമായുള്ള ഈ താലൂക്കിന്റെ വിസ്തീർണം.[1]
ലോൿസഭാ മണ്ഡലങ്ങൾ
[തിരുത്തുക]ഈ താലൂക്കിലെ പ്രദേശങ്ങളിൽ കുറച്ചു ഭാഗം കോഴിക്കോട് ലോൿസഭാമണ്ഡലത്തിലും ശേഷിയ്ക്കുന്ന ഭാഗം വടകര ലോൿസഭാമണ്ഡലത്തിലും ആണ്. [2]
നിയമസഭാ മണ്ഡലങ്ങൾ
[തിരുത്തുക]പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി നിയമസഭാമണ്ഡലങ്ങൾക്കു കീഴിലാണ് ഈ താലൂക്കിലെ പ്രദേശങ്ങൾ ഉൾപ്പെടുന്നത്. ഇവയിൽ പേരാമ്പ്ര, കൊയിലാണ്ടി എന്നിവ വടകര ലോൿസഭാമണ്ഡലത്തിലും ബാലുശ്ശേരി കോഴിക്കോട് ലോൿസഭാമണ്ഡലത്തിലുമാണ്.[3]
ബ്ലോക്ക് പഞ്ചായത്തുകൾ
[തിരുത്തുക]ബാലുശ്ശേരി, പന്തലായനി, മേലടി, പേരാമ്പ്ര എന്നിവയാണ് ഈ താലൂക്കിലെ ബ്ലോക്ക് പഞ്ചായത്തുകൾ. [4]
നഗരസഭ
[തിരുത്തുക]താലൂക്ക് ആസ്ഥാനമായ കൊയിലാണ്ടി നഗരസഭയാണ് ഈ താലൂക്കിലെ ഏക നഗരസഭ.
2015 ൽ പയ്യോളി പഞ്ചായത്ത് മാറി പയ്യോളി നഗരസഭയായി.
അപ്പോൾ നിലവിൽ കൊയിലാണ്ടി താലൂക്കിൽ 2നഗരസഭകൾ നിലവിലുണ്ട്.
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]കീഴരിയൂർ, മേപ്പയ്യൂർ, പയ്യോളി**××, തിക്കോടി, തുറവൂർ, ചക്കിട്ടപാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കായണ്ണ, കൂത്താളി, നൊച്ചാട്, പേരാമ്പ്ര, അത്തോളി, ബാലുശ്ശേരി, കൂരാച്ചുണ്ട്, കോട്ടൂർ, നടുവണ്ണൂർ, പനങ്ങാട്, ഉള്ള്യേരി, ഉണ്ണികുളം, അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി എന്നിങ്ങനെ 24 ഗ്രാമപഞ്ചായത്തുകളാണ് ഈ താലൂക്കിൽ നിലവിലുള്ളത്. [5] ഇവയിൽ കിഴക്കുഭാഗത്തുള്ള ബാലുശ്ശേരി ബ്ലോക്കിലെ ഏതാനും പഞ്ചായത്തുകൾ പുതുതായി രൂപീകരിച്ച താമരശ്ശേരി താലൂക്കിൽ ഉൾപ്പെടുവാനിടയുണ്ട്. [6]
2015 ന് ശേഷം പയ്യോളി ഗ്രാമപഞ്ചായത്ത് മാറി പയ്യോളി നഗരസഭയായി.
വില്ലേജുകൾ
[തിരുത്തുക]ഇരിങ്ങൽ, പയ്യോളി, തിക്കോടി, മൂടാടി, വിയ്യൂർ, പന്തലായനി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, തുറയൂർ, കീഴരിയൂർ, അരിക്കുളം, കൊഴുക്കല്ലൂർ, അത്തോളി, ഉള്ള്യേരി, ബാലുശ്ശേരി, നടുവണ്ണൂർ, കോട്ടൂർ, അവിട്ടനല്ലൂർ, ചെറുവണ്ണൂർ, മേപ്പയ്യൂർ, ചക്കിട്ടപ്പാറ, ചെമ്പാനൂർ, പേരാമ്പ്ര, കായണ്ണ, കൂരാച്ചുൻട് , മേഞ്ഞാന്യം, എരവട്ടൂർ, നോച്ചാട് , പാലേരി, ചങ്ങരോത്ത്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-19. Retrieved 2013-11-30.
- ↑ http://keralaassembly.org/lok/sabha/segmants.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-09-08. Retrieved 2013-11-30.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-01-24. Retrieved 2013-11-30.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-01-24. Retrieved 2013-11-30.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-22. Retrieved 2021-08-12.