പുതുപ്പാടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതുപ്പാടി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°28′58″N 75°59′25″E, 11°30′0″N 75°58′0″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾകണ്ണപ്പൻകുണ്ട്, മുപ്പതേക്ര, കണലാട്, മട്ടിക്കുന്ന്, വള്ളിയാട്, കൈതപ്പൊയിൽ, വെസ്റ്റ്കൈതപ്പൊയിൽ, അടിവാരം, എലിക്കാട്, മമ്മുണ്ണിപ്പടി, ഒടുങ്ങാക്കാട്, കുപ്പായക്കോട്, പെരുമ്പള്ളി, മലപുറം, കൊട്ടാരക്കോത്ത്, കാവുംപുറം, വാനിക്കര, കരികുളം, എലോക്കര, ഈങ്ങാപ്പുുഴ, കാക്കവയൽ
വിസ്തീർണ്ണം60.71 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ31,620 (2001) Edit this on Wikidata
• പുരുഷന്മാർ • 15,775 (2001) Edit this on Wikidata
• സ്ത്രീകൾ • 15,845 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.74 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  • 673586
Map
LSG കോഡ്G111006

കോഴിക്കോട് ജില്ലയിലെ, തിരുവമ്പാടി നിയമസഭാ മണ്ഡല പരിധിയിൽ താമരശ്ശേരി താലൂക്കിൽ, കൊടുവള്ളി ബ്ലോക്കിലാണ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 64.75 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഭൂപ്രദേശം കൂടിയാണ് പുതുപ്പാടി.

ചരിത്രം[തിരുത്തുക]

പണ്ടൊക്കെ തോട്ടം മുതലാളിമാർ തങ്ങളുടെ തൊഴിലാളികളെ താമസിപ്പിക്കാൻ കെട്ടിയുണ്ടാക്കിയിരുന്ന നീണ്ട ഷെഡുകളെ പാടി എന്നായിരുന്നു വിളിക്കാറ്. അതിൽ നിന്നുമാണ് പുതുപ്പാടി എന്ന പേര് ലഭിച്ചത്.

1962 ൽ നടപ്പിലാക്കിയ കേരള പഞ്ചായത്ത് നിയമഭേദഗതി 1960 മുതലാണ് പുതുപ്പാടി പഞ്ചായത്ത് രൂപികരിക്കപ്പെടുന്നത്. അത് വരേ താമരശ്ശേരി പഞ്ചായത്തിൽ പെട്ട ഭൂപ്രദേശം മാത്രമായിരുന്നു പുതുപ്പാടി.

PP സയീദ് ആണ് പുതുപ്പാടിയുടെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡണ്ട്.

ടൂറിസം[തിരുത്തുക]

കേരള ടൂറിസം രംഗത്ത് നിർണായക പങ്കുവഹിക്കുന്ന ഒരു പ്രദേശമാണ് പുതുപ്പാടി. വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം സ്ഥിതി ചെയ്യുന്നത് പുതുപ്പാടി പഞ്ചായത്തിലാണ്.

 • കാക്കവയൽ വന പർവ്വം
 • കക്കാട് ഇക്കോ ടൂറിസം തുടങ്ങിയവ പ്രധാനപ്പെട്ട സഞ്ചാരകേന്ദ്രങ്ങളാണ്.

വിദ്യാഭ്യാസം[തിരുത്തുക]

90 ശതമാനത്തിലധികം സാക്ഷരതയാണ് പുതുപ്പാടിയിലേത്. അതിൽ ഇവിടെ സ്ഥിതി ചെയ്യുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളുടെ വലിയ പങ്കുണ്ട്.

താഴെ കൊടുത്തവയാണ് അവയിൽ പ്രധാനപ്പെട്ട ചിലത്.

 1. പുതുപ്പാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ
 2. എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ
 3. കൈതപ്പൊയിൽ യു.പി സ്കൂൾ
 4. അടിവാരം, മലോറം, മൈലള്ളാം പാറ എൽപി സ്കൂൾ.
 5. സെന്റ് ആന്റണീസ് യു.പി. സ്കൂൾ കണ്ണോത്ത്.
 6. ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആന്റ് ഹെൽത്ത് പുതുപ്പാടി.

ഭരണം, രാഷ്ട്രീയം[തിരുത്തുക]

പ്രത്യേകിച്ചൊരു രാഷ്ട്രീയ കക്ഷിയോടും അധികക്കൂറ് പുലർത്താത്തതാണ് പുതുപ്പാടിയുടെ സ്വഭാവം. എന്നാൽ വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ളവരാണ് ഭൂരിഭാഗവും.

നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത് ആയിഷക്കുട്ടി സുൽത്താൻറെ അധ്യക്ഷതയിലുള്ള യു.ഡി.എഫ് മുന്നണിയാണ്. ഷംസീർ പോത്താറ്റിലാണ് ഉപാധ്യക്ഷൻ.

പ്രധാനപ്പെട്ട സ്ഥലങ്ങൾ[തിരുത്തുക]

 1. ഈങ്ങാപ്പുഴ
 2. അടിവാരം
 3. കൈതപ്പൊയിൽ
 4. പുതുപ്പാടി
 5. ഒടുങ്ങാക്കാട്
 6. മലോറം
 7. കണ്ണപ്പൻകുണ്ട്.
 8. കാക്കവയൽ
 9. എലോക്കര
 10. പെരുമ്പള്ളി


അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - താമരശ്ശേരി, കോടഞ്ചരി പഞ്ചായത്തുകൾ
 • വടക്ക് -താമരശ്ശേരി, കൂരാച്ചുണ്ട്, പൊഴുതന (വയനാട്), വൈത്തിരി (വയനാട്) പഞ്ചായത്തുകൾ
 • കിഴക്ക് - വൈത്തിരി (വയനാട്), കോടഞ്ചരി പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - താമരശ്ശേരി പഞ്ചായത്ത്

വാർഡുകൾ:21[തിരുത്തുക]

1 :കണ്ണപ്പൻകുണ്ട്.

2 :മട്ടിക്കുന്ന്

3:വള്ളിയാട്

4 :മുപ്പതേക്ര

5 :കണലാട്

6 :അടിവാരം

7 :എലിക്കാട്

8 :കൈതപ്പൊയിൽ

9 :വെസ്റ്റ് കൈതപ്പൊയിൽ >

10 :ഒടുങ്ങാക്കാട്

11 :കുപ്പായക്കോട്

12:മമ്മുണ്ണിപ്പടി

13: കൊട്ടാരക്കോത്ത്

14 :കാവുംപുറം

15 :പെരുമ്പള്ളി

16 :മലപുറം

17 :എലോക്കര

18 :ഈങ്ങാപ്പുഴ

19 :വാനിക്കര

20 :കരികുളം

21 :കാക്കവയൽ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് കൊടുവള്ളി
വിസ്തീര്ണ്ണം 64.75 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 31,620
പുരുഷന്മാർ 15,775
സ്ത്രീകൾ 15,845
ജനസാന്ദ്രത 488
സ്ത്രീ : പുരുഷ അനുപാതം 1004
സാക്ഷരത 90.74%

അവലംബം[തിരുത്തുക]