ഓമശ്ശേരി ഗ്രാമപഞ്ചായത്ത്
ഓമശേരി Omassery | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോഴിക്കോട് |
ഏറ്റവും അടുത്ത നഗരം | കോഴിക്കോട് |
പാർലിമെന്റ് മെംബർ | MK രാഘവൻ |
ലോകസഭാ മണ്ഡലം | കോഴിക്കോട് |
സിവിക് ഏജൻസി | ഓമശ്ശേരി |
ജനസംഖ്യ • ജനസാന്ദ്രത |
25,420 (2011[update]) • 998/കിമീ2 (998/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 998 ♂/♀ |
സാക്ഷരത | 88.05% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 25.46 km² (10 sq mi) |
11°18′0″N 75°58′30″E / 11.30000°N 75.97500°E
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ പ്രധാന പ്പെട്ട ഒരു ഗ്രാമ പഞ്ചായത്താണ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത്. കോഴിക്കോട് നിന്നും 29 കി . മി. ദൂരം. കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കില്, കൊടുവള്ളി ബ്ളോക്കിലാണ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്‌ത്രം[തിരുത്തുക]
ഉത്തര അക്ഷാംശം 11°18′0″ പൂർവ്വ രേഖാംശം 75°58′30″ ഓമശ്ശേരി സ്ഥിതിചെയ്യുന്നത്. . പുത്തൂര്, രാരോത്ത്, കൂടത്തായ്, നീലേശ്വരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഓമശ്ശേരി ഗ്രാമപഞ്ചായത്തിനു 25.46 ചതുരശ്രകിലോമീറ്റര് വിസ്തീര്ണ്ണമുണ്ട്.
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
2001 സെൻസസ് പ്രകാരം ഓമശ്ശേരി പഞ്ചായത്തിലെ ജനസംഖ്യ 25,420 ആണ് (പുരുഷന്മാർ -12511, സ്ത്രീകൾ - 12909). മറ്റ് വിവരങ്ങൾ : ജന സാന്ദ്രത 998 കി.മീ ² , പുരുഷ സ്ത്രീ അനുപാധം 1000:1032, സാക്ഷരത 88.05% [1]
അതിരുകൾ[തിരുത്തുക]
ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് താമരശ്ശേരി, കോടഞ്ചരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കോടഞ്ചരി, മുക്കം പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചാത്തമംഗലം, മുക്കം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് താമരശ്ശേരി, കൊടുവള്ളി പഞ്ചായത്തുകളുമാണ്. പഞ്ചായത്തിന്റെ വടക്കുദിശയിലാണ് പശ്ചിമഘട്ട പർവ്വതനിരകളിൽ ഉൾപ്പെടുന്ന വയനാടൻ ചുരം സ്ഥിതി ചെയ്യുന്നത്.
സമീപ പ്രദേശങ്ങൾ[തിരുത്തുക]
തിരുവമ്പാടി, മുക്കം, കട്ടാങ്ങൽ, കൊടുവള്ളി ,താമരശ്ശേരി, കൂടതായ്, വേനപ്പറ, നീലേശ്വരം, വെണ്ണക്കോട് , മലയമ്മ, കല്ലുരുട്ടി, മങ്ങാട്, പുത്തൂർ , മാനിപുരം.
ചരിത്രം[തിരുത്തുക]
1971-ലാണ് ഓമശ്ശേരി പഞ്ചായത്ത് രൂപംകൊണ്ടത്. ഒൻപതാം ശതകത്തിൽ പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്ന ചോക്കൂർ ക്ഷേത്രം ഈ പ്രദേശത്തിന്റെ ചരിത്രപൈതൃകത്തിനു തെളിവാണു. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കോഴിക്കോട് താലൂക്കിലെ ഒൻപതു ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശമായിരുന്നു ഓമശ്ശേരി. കോട്ടയം നാട്ടുരാജ്യത്തിന്റെ അധീനതയിലായിരുന്നു ഓമശ്ശേരി പ്രദേശത്തുള്ള പാതകൾ ടിപ്പുവിന്റെ സൈന്യം പടയോട്ടകാലത്ത് ഉപയോഗിഛിരുന്നതായി ചരിത്രസൂചനകളുണ്ട്. പട്ടാളക്കാരുടെ യാത്ര സുഗമമാക്കുന്നതിനു പണിതതെന്ന് പറയപ്പെടുന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ ഓമശ്ശേരി കൂടത്തായി പുഴയിൽ ഇന്നും കാണപ്പെടുന്നുണ്ട്.
ഗതാഗത സൗകര്യങ്ങൾ[തിരുത്തുക]
- കോഴിക്കോട് നഗരത്തിൽ നിന്നും റോഡ് മാർഗ്ഗമായി 29 കിലോമീറ്റർ സഞ്ചരിച്ചാൽ ഓമശ്ശേരിയിൽ എത്തിച്ചേരാം. കോഴിക്കോട്, മുക്കം, കൊടുവള്ളി, താമരശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി എന്നിവിടങ്ങളിലേക്ക് ഓമശ്ശേരിയിൽ നിന്ന് ധാരാളം ബസ് സർവ്വീസുകൾ ഉണ്ട്. ഇവിടെ ഒരു സ്വകാര്യ ബസ് സ്റ്റാൻഡ് ഉണ്ട്.
- ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ - 30 കിലോമീറ്റർ
- ഏറ്റവും അടുത്ത വിമാനത്താവളം: കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം - 45 കിലോമീറ്റർ
പഞ്ചായത്ത് ഭരണം[തിരുത്തുക]
ഓമശ്ശേരി പഞ്ചായത്തിൽ പത്തൊൻപതു വാർഡുകൾ ഉണ്ട്. പി. അബ്ദുൽ നാസർ ആണ് നിലവിലെ പ്രസിഡണ്ട് . പഞ്ചായത്ത് അംഗങ്ങളുടെ പേര് വിവരങ്ങൾ ചുവടെ[2]
1) കൂടത്തായി – ഷീജ എം
2)>കാക്കാട്ട്കുന്ന് - കരുണാകരൻ മാസ്റ്റർ
3) ചെമ്മരുതായ് –എം. എം രാധാമണി ടീച്ചർ
4) പെരുവില്ലി – രജിത
5) കോറോംന്തിരി - ഗംഗാധരൻ
6) ഓമശ്ശേരി ഈസ്റ്റ് - സി. എ.ആയിഷ ടീച്ചർ
7) ഓമശ്ശേരി വെസ്റ്റ് – യു.കെ. ഫാത്തിമ അബു
8)അമ്പലക്കണ്ടി- യൂനുസ്
9)ആലുംന്തറ - അശോകൻ പുനത്തിൽ
10) വെണ്ണക്കോട് – മൂസ നേടിയേടത്ത്
11) നടമ്മൽ പൊയിൽ- ഒ. പി സുഹറ ടീച്ചർ
12) കണിയാർ കണ്ടം – ഇബ്രാഹിം
13) കൊളത്തക്കര - സൈനുദ്ധീൻ
14)>വെളിമണ്ണ -സീനത്ത് തട്ടാഞ്ചേരി
15)>പുത്തൂർ - പി. അബ്ദുൽ നാസർ
16)>മങ്ങാട് വെസ്റ്റ് -ആനന്ദകൃഷ്ണൻ
17)>മങ്ങാട് ഈസ്റ്റ് -പങ്കജവല്ലി
18)>ചക്കിക്കാവ് - ഷീല. എം
19)>മേപ്പളളി - ഉഷാദേവി. ഡി
മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ[തിരുത്തുക]
- പി.പി.സയ്യിദ് പുത്തംപുരയിൽ
- വി.സി.അഗസ്റ്റിൻ
- കെ.ബാലകൃഷ്ണൻ നായർ
- പി.പി.ആമിന
- പി.വി.അബ്ദുൾ റഹ്മാൻ
- പി.പി.മൊയ്ദിൻകുട്ടി മാസ്റ്റർ
- വി.ജെ.ചാക്കോ
- കെ.പി.സദാശിവൻ
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]
- പി സി ഉസ്താദ് സ്മാരക ഹിഫ്ള് കോളേജ്,പുതിയോത്ത്
- ഹയാത്തുൽ ഇസ്ലാം സെക്കണ്ടറി മദ്റസ- മാവുള്ളകുണ്ടം
- പി സി ഉസ്താദ് സ്മാരക വാഫി കോളേജ്,പുതിയോത്ത്
- അൽ ഇർഷാദ് വുമൺസ് കോളേജ്, തറോൽ
- അൽ ഇർഷാദ് സെൻട്രൽ സ്കൂൾ, തെച്ച്യാട്
- പ്ലസന്റ്റ് ഇംഗ്ലീഷ് സ്കൂൾ, ഓമശ്ശേരി
- ഹോളി ഫാമിലി ഹൈ സ്കൂൾ, വേനപ്പറ
- വാദി ഹുദ ഹൈസ്കൂൾ ഓമശ്ശേരി
- വിദ്യ പോഷിണി എൽ.പി. സ്കൂൾ ഓമശ്ശേരി
- അൽ ഇർഷാദ് പ്രൈമറി സ്കൂൾ, തറോൽ
ആശുപത്രികൾ[തിരുത്തുക]
- ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി
- കമ്മ്യൂണിറ്റി ഹെൽത്ത് സെന്റെർ ഓമശ്ശേരി
- സർക്കാർ ആയുർവേദ ഡിസ്പെന്സറി (കൂടതായ് ബസാർ)
- സർക്കാർ മൃഗാശുപത്രി
- താജ് യുനാനി ക്ലിനിക് ഓമശ്ശേരി
- സിമിലിയ ഹോമിയോ ക്ലിനിക് ഓമശ്ശേരി
ബാങ്കുകൾ[തിരുത്തുക]
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- സൌത്ത് മലബാർ ഗ്രാമീൺ ബാങ്ക്
- ഓമശ്ശേരി സർവീസ് സഹകരണ ബാങ്ക്
- മണപ്പുറം ഫിനാൻസ്
- മുത്തൂറ്റ് ഫിൻകോർപ്
- ഫെഡറൽ ബാങ്ക്
എ.ടി.എം[തിരുത്തുക]
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എം
സർക്കാർ സ്ഥാപനങ്ങൾ[തിരുത്തുക]
- ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്, ഫോൺ : 0495-2281253
- സബ് പോസ്റ്റ് ഓഫീസ് ഓമശ്ശേരി ഫോൺ : 0495-2281180
- വിദ്യുച്ഛക്തി ബോർഡ് സെക്ഷൻ ഓഫീസ് ഓമശ്ശേരി ഫോൺ : 0495-2283635
- ടെലിഫോൺ എക്സ്ചെയ്ഞ്ച് ഓമശ്ശേരി ഫോൺ : 0495-2281398,2281400
- കൃഷി ഭവൻ ഓമശ്ശേരി ഫോൺ : 0495-2287674
- വിലേജ് ഓഫീസ് പുത്തൂർ ഓമശ്ശേരി
- അക്ഷയ സെൻറർ ഓമശ്ശേരി ഫോൺ : 0495-2283641
സാംസ്കാരിക നിലയങ്ങൾ[തിരുത്തുക]
- ശംസുൽ ഉലമ ഇസ്ലാമിക്ക് സെന്റർ,ഓമശ്ശേരി
- സമീക്ഷ ഗ്രന്ഥാലയം ഓമശ്ശേരി
- രചന ലൈബ്രറി & റീഡിംഗ് റൂം,ജാറംകണ്ടി
ആരാധനാലയങ്ങൾ[തിരുത്തുക]
- ജാറംകണ്ടി മഖാം ശരീഫ്,ജാറംകണ്ടി
- ഗസ്സാലി ജുമാ മസ്ജിദ്- മാവുള്ളകുണ്ടം.
- ചോലക്കൽ ജുമാ മസ്ജിദ്, ഓമശ്ശേരി
- അൻവാറുൽ ഇസ്ലാം മസ്ജിദ്, ഓമശ്ശേരി
- സലഫി മസ്ജിദ്,മുക്കം റോഡ്, ഓമശ്ശേരി
- രായരുകണ്ടി സുന്നി മസ്ജിദ്, ഓമശ്ശേരി
- കുലികപ്ര ശിവക്ഷേത്രം. കുലികപ്ര. അമ്പലത്തിങ്ങൽ
- മങ്ങാട് സുബ്രമണ്യ ക്ഷേത്രം
- പഴേടത്ത് ശിവ ക്ഷേത്രം
- ചോക്കുർ ശ്രീ രാമ ക്ഷേത്രം
- ഹോളി ഫാമിലി ചർച്ച്, വേനപ്പാറ
- നടുകിൽ ശിവ ക്ഷേത്രം
സന്നദ്ധ സേവന സംഘടനകൾ[തിരുത്തുക]
- സഹചാരി സെന്റർ (SKSSF),ഓമശ്ശേരി
- സേവന ചരിടബെൽ സൊസൈറ്റി , ഓമശ്ശേരി
- ശിഹാബ് തങ്ങൾ മെമോറിയൽ ട്രസ്ട് (എസ്.എം.സി.ടി ), ഓമശ്ശേരി
- വിഖായ,ഓമശ്ശേരി
- സിനർജി ഓമശ്ശേരി
- കാരുണ്യം , ഓമശ്ശേരി
- പയിൻ ആന്ഡ് പാലിയറ്റിവ് കെയർ ക്ലിനിക്
അവലംബം[തിരുത്തുക]
- ↑ "2001 സെൻസസ് -ഓമശ്ശേരി". മൂലതാളിൽ നിന്നും 2011-09-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-28.
- ↑ www.lsg.kerala.gov.in- Panchayath Election 2010

[