വേളം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
വേളം | |
---|---|
ഗ്രാമം | |
Coordinates: 11°36′13″N 75°43′38″E / 11.603747°N 75.727185°E, | |
Country | India |
State | കേരളം |
District | കോഴിക്കോട് |
(2001) | |
• ആകെ | 22,888 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 673508 |
വാഹന റെജിസ്ട്രേഷൻ | KL- |
കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കിൽ, കുന്നുമ്മൽ ബ്ളോക്കിലാണ് 25.8 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വേളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുറ്റ്യാടി പുഴയാൽ ചുറ്റപ്പെട്ട ഈ ഗ്രാമം തെങ്ങിൻ തോട്ടങ്ങളാലും നെൽപ്പാടങ്ങളാലും സമ്പന്നമാണ്. കോഴിക്കോടിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ പ്രസിദ്ധിയാർജ്ജിച്ച 3 വിനോദ പാർക്കുകൾ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. കൂടാതെ കുറ്റ്യാടി നാളികേര പാർക്കും ഗ്ലോബൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി യും സ്ഥിതി ചെയ്യുന്നത് പഞ്ചായത്ത് പരിധിയിലാണ്
അതിരുകൾ
[തിരുത്തുക]- തെക്ക് - ചെറുവണ്ണൂർ, ചങ്ങരോത്ത്, പേരാമ്പ്ര പഞ്ചായത്തുകൾ
- വടക്ക് -പുറമേരി, കുറ്റ്യാടി പഞ്ചായത്തുകൾ
- കിഴക്ക് - കുറ്റ്യാടി, ചങ്ങരോത്ത് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - പുറമേരി, ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകൾ
തീക്കുനി, പൂളക്കൂൽ, പള്ളിയത്ത് എന്നിവയാണ് പ്രധാന ടൗണുകൾ. മണിമല റബർ എസ്റ്റേറ്റ് വേളം പഞ്ചായത്തിലാണ്. തെക്കു ഭാഗത്തൂടെ ഒഴുകുന്ന കുറ്റ്യാടിപ്പുഴ ഗുളികപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നു.
വാർഡുകൾ17
[തിരുത്തുക]സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോഴിക്കോട് |
ബ്ലോക്ക് | കുന്നുമ്മൽ |
വിസ്തീര്ണ്ണം | 25.8 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 22,888 |
പുരുഷന്മാർ | 11,237 |
സ്ത്രീകൾ | 11,651 |
ജനസാന്ദ്രത | 887 |
സ്ത്രീ : പുരുഷ അനുപാതം | 1037 |
സാക്ഷരത | 85.34% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/velompanchayat Archived 2020-09-21 at the Wayback Machine.
- Census data 2001