തുറയൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുറയൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°31′36″N 75°40′20″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾപയ്യോളി അങ്ങാടി, തോലേരി, ചിറക്കര, ഇരിങ്ങത്ത് കുളങ്ങര, ഇരിങ്ങത്ത് ടൌൺ, കുലുപ്പ, ഇരിങ്ങത്ത് നോർത്ത്, ആക്കൂൽ, കുന്നം വയൽ, മുകപ്പൂർ, ചൂരക്കാട്, മലോൽ താഴ, കീരൻകൈ
വിസ്തീർണ്ണം10.26 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ12,830 (2001) Edit this on Wikidata
പുരുഷന്മാർ • 6,199 (2001) Edit this on Wikidata
സ്ത്രീകൾ • 6,631 (2001) Edit this on Wikidata
സാക്ഷരത നിരക്ക്87.3 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G110501
LGD കോഡ്221483

Coordinates: 11°31′36.3″N 75°40′13.92″E / 11.526750°N 75.6705333°E / 11.526750; 75.6705333 കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ മേലടി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ തുറയൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 10.48 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള തുറയൂർ ഗ്രാമപഞ്ചായത്ത്.തുറയൂർ പഞ്ചായതിന്റെ ഇപ്പോഴത്തെ പ്രസിഡണ്ട് ഷരീഫ മണലും പുറത്ത്.തുറയൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂൾ ബി.ടി.എം.ഹയർ സെക്കണ്ടറി സ്കൂളാണ്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - തിക്കോടി, മൂടാടി, കീഴരിയൂർ പഞ്ചായത്തുകൾ
  • വടക്ക് - മണിയൂർ, ചെറുവണ്ണൂർ, മേപ്പയൂർ പഞ്ചായത്തുകൾ
  • കിഴക്ക് - മേപ്പയൂർ, കീഴരിയൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - മണിയൂർ, പയ്യോളി, തിക്കോടി പഞ്ചായത്തുകൾ

ചരിത്രം[തിരുത്തുക]

പയ്യോർ മലയുടെ ഭാഗമായിരുന്ന ഈ പഞ്ചായത്ത് പഴയ കുറുമ്പ്രനാട് താലൂക്കിൽപ്പെട്ട പ്രദേശമായിരുന്നു. ഒട്ടേറെ ജലാശയങ്ങളും, നെൽവയലുകളും, കുന്നുകളുമുൾപ്പെട്ട ഈ പ്രദേശത്തെ ജനങ്ങളുടെ മുഖ്യതൊഴിൽ കൃഷിയും, കന്നുകാലിവളർത്തലും, മത്സ്യബന്ധനവുമായിരുന്നു. ഒരു കാലത്ത് ഈ പ്രദേശത്ത് വളരെയധികം ബ്രാഹ്മണകുടുംബങ്ങൾ താമസിച്ചിരുന്നു. മനയ്ക്കൽ, ഇളമന, തൃക്കോവിൽ, വണ്ണത്താൻവീട്, വണ്ണാൻടവിട, കോലാത്ത് എന്നിവ പണ്ടുകാലത്ത് ബ്രാഹ്മണഭവനങ്ങലും ആശ്രിതഭവനങ്ങളുമായിരുന്നുവെന്ന് കരുതപ്പെടുന്നു.പഞ്ചായത്തിലെ ചില സ്ഥലങ്ങൾ പഴയ വേദവിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ശാസ്ത്രമൊതുന്ന ചാത്തോത്, കുഞ്ഞുങ്ങളെ ഓത്തുപടിപ്പിക്കുന്ന കുഞ്ഞോത്ത്, സ്തോത്രങ്ങലോതുന്ന ചോത്രോത്ത് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ക്ഷേത്രകലകളായ കഥകളിയും, കൃഷ്ണനാട്ടം കളിയും ഇവിടെ പ്രചരിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് 101 കറുവ പശുക്കളെ സാമൂതിരി രാജാവിന് എത്തിച്ചു കൊടുത്തതിന്റെ പാരിതോഷികമായി കോമത്ത് തറവാട്ടിലെ ഒരു കാരണവർക്ക് കൃഷ്ണനാട്ടം കളിക്കാനുള്ള സമ്മതം സാമൂതിരി രാജാവ് നൽകിയെന്നും ഐതിഹ്യമുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ഈ പഞ്ചായത്തിൽ 8 ഏൽ.പി. സ്കൂളുകളും 2 യൂ.പീ. സ്കൂളുകളും 1 ഹയർ സെക്കണ്ടറി സ്കൂളുമാണുള്ളത്. വിദ്യാഭ്യാസ രംഗത്ത് ഈ പഞ്ചായത്ത് വളരെ മുൻപന്തിയിലാണ്[അവലംബം ആവശ്യമാണ്]. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ പഞ്ചായത്തിലെ ഹൈസ്കൂളിൽ വിജയശതമാനം 95% ൽ കൂടുതലാണ്. 2012 ലെ വിജയശതമാനം 97% ആണ്. 2011 ൽ അത് 95% ആയിരുന്നു. 2010 ൽ 96% ഉം 2009 ൽ 97 ഉം ആയിരുന്നു[അവലംബം ആവശ്യമാണ്].

വാർഡുകൾ[തിരുത്തുക]

ആകെ 13 വാർഡുകളാണു് ഈ പഞ്ചായത്തിലുള്ളത്.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് മേലടി
വിസ്തീർണ്ണം 10.48 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 12,830
പുരുഷന്മാർ 6199
സ്ത്രീകൾ 6631
ജനസാന്ദ്രത 1224
സ്ത്രീ : പുരുഷ അനുപാതം 1070
സാക്ഷരത 87.3%

അവലംബം[തിരുത്തുക]