താമരശ്ശേരി താലൂക്ക്
കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപം കൊണ്ട പന്ത്രണ്ടു താലൂക്കുകളിലൊന്നാണ് താമരശ്ശേരി താലൂക്ക്. നേരത്തേ കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളുടെ ഭാഗമായിരുന്ന 20 റവന്യൂ വില്ലേജുകൾ കൂട്ടിച്ചേർത്താണ് ഈ താലൂക്ക് രൂപീകരിച്ചിട്ടുള്ളത്. 2014 ജനുവരി 14ന് ഔദ്യോഗികമായി നിലവിൽ വന്ന ഈ താലൂക്കിന്റെ ആസ്ഥാനം താമരശ്ശേരിയാണ്.
ലോൿസഭാ മണ്ഡലങ്ങൾ[തിരുത്തുക]
ഈ താലൂക്കിലെ തിരുവമ്പാടി നിയമസഭാമണ്ഡലത്തിലുൾപ്പെടുന്ന പ്രദേശങ്ങളൊഴികെയുള്ളവ കോഴിക്കോട് ലോൿസഭാമണ്ഡലത്തിന്റെ ഭാഗമാണ്. തിരുവമ്പാടി ഉൾപ്പെടുന്നത് വയനാട് ലോൿസഭാമണ്ഡലത്തിലാണ്.[1]
നിയമസഭാ മണ്ഡലങ്ങൾ[തിരുത്തുക]
കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി എന്നീ നിയമസഭാമണ്ഡലങ്ങളിലാണ് ഈ താലൂക്കിലെ പ്രദേശങ്ങൾ ഉൾപ്പെടുന്നത്. [2]
ബ്ലോക്ക് പഞ്ചായത്തുകൾ[തിരുത്തുക]
ഈ താലൂക്കിലെ നരിക്കുനി ഗ്രാമപഞ്ചായത്ത്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എന്നിവ യഥാക്രമം ചേളന്നൂർ, കുന്ദമംഗലം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലാണുൾപ്പെടുന്നത്. പനങ്ങാട്, ഉണ്ണികുളം ഗ്രാമപഞ്ചായത്തുകൾ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലും ശേഷിയ്ക്കുന്നവ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലും ഉൾപ്പെടുന്നു. [3]
നഗരസഭ[തിരുത്തുക]
ഈ താലൂക്കിൽ ഒരു നഗരസഭ മാത്രമേയുള്ളൂ. കൊടുവള്ളിയാണ് ആ നഗരസഭ.
ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]
കൂടരഞ്ഞി, തിരുവമ്പാടി, ഓമശ്ശേരി, കിഴക്കോത്ത്, നരിക്കുനി, ഉണ്ണികുളം, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, താമരശ്ശേരി എന്നിങ്ങനെ 12 ഗ്രാമപഞ്ചായത്തുകളാണ് ഈ താലൂക്കിന്റെ പരിധിയിൽ വരുന്നത്. [4]
വില്ലേജുകൾ[തിരുത്തുക]
കൂടരഞ്ഞി, തിരുവമ്പാടി, നെല്ലിപ്പൊയിൽ, കൊടുവള്ളി, പുത്തൂർ, കിഴക്കോത്ത്, നരിക്കുനി, രാരോത്ത്, കെടവൂര്, കോടഞ്ചേരി, പുതുപ്പാടി, കൂടത്തായ്, കാന്തലാട്, വാവാട്, ഈങ്ങാപ്പുഴ, കിനാലൂർ, പനങ്ങാട്, ശിവപുരം, ഉണ്ണികുളം, കട്ടിപ്പാറ എന്നീ 20 റവന്യൂ വില്ലേജുകളാണ് ഈ താലൂക്കിലുള്ളത്. [5]
അവലംബം[തിരുത്തുക]
- ↑ http://keralaassembly.org/lok/sabha/segmants.html
- ↑ http://www.ceo.kerala.gov.in/kozhikode.html
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2013-01-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-09-02.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-12-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-09-02.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-11-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-09-02.