ചാത്തമംഗലം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ,കോഴിക്കോട് താലൂക്കിൽ, കുന്ദമംഗലം ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്. വിസ്തീർണം 40.24 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്കുഭാഗത്ത് കൊടുവള്ളി, ഓമശ്ശേരി, മുക്കം പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മുക്കം, കൊടിയത്തൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മാവൂർ, പെരുവയൽ, വാഴക്കാട്(മലപ്പുറം) പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പെരുവയൽ, കുന്ദമംഗലം പഞ്ചായത്തുകളുമാണ്

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 36231 ഉം സാക്ഷരത 91.83 ശതമാനവും ആണ്‌.