ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
കോഴിക്കോട് ജില്ലയിലെ,കൊയിലാണ്ടി താലൂക്കിലെ പന്തലായനി ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. വിസ്തീർണം 16.76 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് ചെങ്ങോട്ടുകാവ്, അത്തോളി ഗ്രാമപഞ്ചായത്തുകൾ, തെക്ക് തലക്കുളത്തൂർ, എലത്തൂർ ഗ്രാമപഞ്ചായത്തുകൾ, പടിഞ്ഞാറ് അറബിക്കടൽ, കിഴക്ക് അത്തോളി, തലക്കുളത്തൂർ ഗ്രാമപഞ്ചായത്തുകൾ
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 31326 ഉം സാക്ഷരത 91.9 ശതമാനവും ആണ്.
പൂക്കാട്, തിരുവങ്ങൂർ, വെങ്ങളം, കാപ്പാട് തുടങ്ങിയ ചെറുപട്ടണങ്ങൾ ചേമഞ്ചേരിയുടെ ഭാഗമാണ്.പ്രശസ്തമായ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രം ഈ പഞ്ചായത്തിലെ ഏറ്റവും വലിയ ആകർഷണീയതയാണ്.