കോഴിക്കോട്
Kozhikode Calicut | |||||||||
---|---|---|---|---|---|---|---|---|---|
കോഴിക്കോട് | |||||||||
Calicut beach skyline, KSRTC bus stand complex, Calicut mini bypass, Kakkayam Valley, Kozhikode Beach, IIM Kozhikode, Hilite Mall. | |||||||||
Nickname(s): | |||||||||
Coordinates: 11°15′N 75°46′E / 11.25°N 75.77°ECoordinates: 11°15′N 75°46′E / 11.25°N 75.77°E | |||||||||
രാജ്യം | ![]() | ||||||||
സംസ്ഥാനം | Kerala | ||||||||
ജില്ല | കോഴിക്കോട് | ||||||||
Government | |||||||||
• ഭരണസമിതി | കോഴിക്കോട് കോർപ്പറേഷൻ | ||||||||
• മേയർ | തോട്ടത്തിൽ രവീന്ദ്രൻ [4] | ||||||||
• ജില്ലാ കളക്ടർ | ശ്രീറാം സാംബശിവ റാവു IAS[5] | ||||||||
• ലോക്‌സഭാ പ്രതിനിധി | എം.കെ. രാഘവൻ | ||||||||
• നിയമസഭാ പ്രതിനിധി (കൾ) | |||||||||
വിസ്തീർണ്ണം | |||||||||
• Metropolis | 118 കി.മീ.2(46 ച മൈ) | ||||||||
• Metro | 518 കി.മീ.2(200 ച മൈ) | ||||||||
ഉയരം | 1 മീ(3 അടി) | ||||||||
ജനസംഖ്യ (2011) | |||||||||
• Metropolis | 6,08,255 | ||||||||
• ജനസാന്ദ്രത | 5,200/കി.മീ.2(13,000/ച മൈ) | ||||||||
• മെട്രോപ്രദേശം | 20,28,399 | ||||||||
• Kozhikode Municipal Corporation | 6,08,255[8] | ||||||||
[10] | |||||||||
ഭാഷ | |||||||||
• ഔദ്യോധികം | മലയാളം, ഇംഗ്ലീഷ് | ||||||||
സമയമേഖല | UTC+5:30 (IST) | ||||||||
PIN | 673 xxx | ||||||||
ടെലിഫോൺ കോഡ് (കൾ) | 91 (0)495 , 496 | ||||||||
വാഹന റെജിസ്ട്രേഷൻ | KL 11, KL 18, KL 56, KL 57, KL 76, KL 77, KLD, KLZ (Old) | ||||||||
ലിംഗാനുപാതം | 1.093 ♀/♂[10] | ||||||||
സാക്ഷരത | 96.8%[10] | ||||||||
വെബ്സൈറ്റ് | www |
കോഴിക്കോട്. ([koːɻikːoːɖ] (ശ്രവിക്കുക)(ശ്രവിക്കുക)[koːɻikːoːɖ] (
ശ്രവിക്കുക
)) ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കോഴിക്കോട് ജില്ലയുടെ ആസ്ഥാനം. കാലിക്കറ്റ് (Calicut) എന്ന പേരിലും അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണ കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയുടെ തലസ്ഥാനമായിരുന്നു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന് പേരെടുത്തിരുന്നു.[അവലംബം ആവശ്യമാണ്] അറബികളും തുർക്കുകളും ഈജിപ്തുകാരും ചൈനക്കാരും തുടങ്ങിയ വിദേശീയർ ഇവിടെ വ്യാപാരം നടത്തിയിരുന്നു. സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്. 1957 ജനുവരി 1 നാണ് കോഴിക്കോട് ജില്ല നിലവിൽ വന്നത്. 28,79,131 ച കി,മീറ്റർ വിസ്തൃതിയുള്ള ജില്ലയിൽ വടകര, കൊയിലാണ്ടി,താമരശ്ശേരി,കോഴിക്കോട് എന്നിങ്ങനെ നാല് താലൂക്കുകൾ ഉണ്ട്.
സ്ഥലനാമവിശേഷം[തിരുത്തുക]
കുലശേഖരസാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി. കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ - കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത് എന്ന് കരുതപ്പെടുന്നു[11]. അറബികൾ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാർ 'കലിഫോ' എന്നും യൂറോപ്യന്മാർ 'കാലിക്കറ്റ്' എന്നും വിളിച്ചു.[12]
കോഴിക്കോട് എന്ന പേരിന്റെ ആവിർഭാവത്തെപ്പറ്റി പല അഭിപ്രായങ്ങളും നിലവിലുണ്ട്.
കോ എന്നാൽ കോട്ട എന്നും അഴി എന്നാൽ അഴിമുഖം എന്നും കോട് എന്നാൽ നാട് എന്നും ആണ് അർത്ഥം ഈ മൂന്ന് വാക്കുകളും ചേരുമ്പോൾ കോഴിക്കോട് എന്നാവും ഇതല്ല കോയിൽ(കൊട്ടാരം) കോട്ട എന്നീ വാക്കുകളിൽ നിന്നാണ് കോഴിക്കോട് ഉണ്ടായത് എന്നും പറയപ്പെടുന്നു
മറ്റൊരഭിപ്രായം പോർളാതിരിയുമായി ബന്ധപ്പെട്ടതാണ് കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. എറനാട്ട് നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും കൊട്ടാരവും(കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. കോയിൽ(കൊട്ടാരം), കോട്ട എന്നീ വാക്കുകൾ ചേർന്നാണ് കോഴിക്കോട് എന്ന വാക്കുണ്ടയത് എന്നു കരുതപ്പെടുന്നു.
അതുപോലെ കാലിക്കറ്റ് എന്ന പേരിനെപ്പറ്റിയും രണ്ടഭിപ്രായമുണ്ട് കോഴിക്കോട്ടെ പ്രസിദ്ധമായ കാലിക്കൊ (Calico) പരുത്തിത്തുണിയെ അറബികൾ കാലിക്കോ (Kaliko) എന്നായിരിന്നു വിളിച്ചിരുന്നത് കാലിക്കോ ലഭിക്കുന്ന സ്ഥലം കാലിക്കറ്റുമായി (Kalikat). ബ്രിട്ടീഷുകാർ ഇത് പരിഷ്കരിച്ച് Calicut എന്നാക്കി മാറ്റി
ടിപ്പു സുൽത്താൻ മലബാർ കീഴടക്കി കോഴിക്കോടിന്റെ പേര് ഫാറൂഖാബാദ് എന്നാക്കി മാറ്റി എന്നാൽ ഇത് അധിക കാലം നിലനിന്നില്ല ഫാറൂഖാബാദ് പിന്നീട് ഫറോക്ക് എന്ന പേരിൽ അറിയപ്പെട്ടു[അവലംബം ആവശ്യമാണ്]. ഫറോക്ക് കോഴിക്കോടിന്റെ തെക്കു ഭാഗത്തുള്ള ഒരു പട്ടണമാണ്. ഇവിടെ ടിപ്പു സുൽത്താന്റെ കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം.
ഐതിഹ്യം[തിരുത്തുക]
കോഴിക്കോട് നഗരത്തിന്റെ ഐശ്വര്യത്തിനു കാരണം അറബികൾ ആണ് എന്നൊരു വിശ്വാസം ഉണ്ട്. അതിനു ശക്തി പകരുന്ന തരത്തിൽ ഒരു ഐതിഹ്യവും പ്രചരിച്ചിട്ടുണ്ട്. അതിപ്രകാരമാണ്. ഔവ്വായി എന്നൊരു ജോനകൻ തപസ്സു ചെയ്യുകയും ശ്രീഭഗവതിയെ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു.എന്നാൽ ശ്രീഭഗവതി തനിക്ക് മറ്റ് സ്ഥലങ്ങളിൽ പലർക്കും അനുഗ്രഹം നല്കേണ്ടതുണ്ട് അതിനാൽ സ്ഥിരമായി അവിടെ നിൽക്കാൻ സാധിക്കുകയില്ല എന്നും അരുളിച്ചെയ്തു. ഔവ്വായി താൻ ഉടനെ വരാമെന്നും തന്നെ കണ്ടിട്ടേ പോകാവൂ എന്നും പറഞ്ഞ് മറ്റൊരു സ്ഥലത്ത് പോയി ആത്മഹത്യ ചെയ്തു..ഔവ്വായിയെ കണ്ടേ പോകാവൂ എന്ന് വാക്ക് കൊടുത്ത് ശ്രീദേവിയാകട്ടേ ഔവ്വായി വരുന്നതു വരെ കോഴിക്കോട്ട് നിന്ന് പോകാതെ അവിടെ തന്നെ കൂടുകയും ചെയ്തത്രെ.
ഇതേ ഐതിഹ്യം തന്നെ സാമൂതിരിയുമായി ബന്ധപ്പെടുത്തിയും മറ്റൊരു വിധത്തിൽ പ്രചരിച്ചുകാണുന്നുണ്ട്.
ആകർഷണ കേന്ദ്രങ്ങൾ[13][തിരുത്തുക]
- റീജണൽ സയൻസ് സെന്റർ & പ്ലാനെറ്റേറിയം
- മാനാഞ്ചിറ സ്ക്വയർ
- പഴശ്ശിരാജ മ്യൂസിയം
- കോഴിക്കോട് ബീച്ച്
- ബേപ്പൂർ തുറമുഖം
- കാപ്പാട് ബീച്ച്
- മറൈൻ അക്വേറിയം
- സരോവരം പാർക്ക്
- കോട്ടയ്ക്കൽ കുഞ്ഞാലി മരയ്ക്കാർ മെമോറിയൽ
- മലബാർ ബോട്ടാണിക്കൽ ഗാർഡൻ
- മിഠായിത്തെരുവ്
- താമരശ്ശേരി ചുരം
- പാറപ്പള്ളി ബീച്ച്
- ശ്രീ പിഷാരികാവ് ക്ഷേത്രം
- ഐടി പാർക്ക്
- മിശ്കാൽ പള്ളി
- തളി ക്ഷേത്രം
- തിക്കോടി ഡ്രൈവ് ഇൻ ബീച്ച്
- തിക്കോടി ലൈറ്റ് ഹൌസ്
- സർഗാലയ ക്രാഫ്റ്റ് വില്ലേജ്
- വടകര സാൻഡ് ബാങ്ക്സ്
- കക്കാടംപൊയിൽ
- അരിപ്പാറ വെള്ളച്ചാട്ടം
- വെള്ളരിമല
- പെരുവണ്ണാമൂഴി
- കക്കയം
- ജാനകിക്കാട്
- വയലട
ചരിത്രം[തിരുത്തുക]
ഏറെ സമ്പന്നമായ ചരിത്രമാണ് കോഴിക്കോടിനുള്ളത്. 1122 ഏ.ഡി. വരെ കോഴിക്കോട് ചേര സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. അക്കാലത്തെ കേരളത്തിലെ ഏറ്റവും വലിയ തുറമുഖമായിരുന്നു കടലുണ്ടി. ഇതിനു മുമ്പുള്ള കാലഘട്ടം കോഴിക്കോടിന്റെ ഇരുണ്ട കാലഘട്ടം എന്നറിയപ്പെടുന്നു. ചേരസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം കോലത്തിരികളുടെ കീഴിലായി. അതിനുശേഷം ഏറനാട്ടു രാജാവിന്റെ കീഴിൽ ഇവിടം ഒരു പട്ടണമായി വളർന്നു. അവർ ഇവിടെ ഒരു കോട്ട പണിതു. പിന്നീട് ഈ രാജാക്കന്മാർ സാമൂതിരി അന്നറിയപ്പെടാൻ തുടങ്ങി. സ്വാമി നമ്പിയാതിരി തിരുമുല്പാട് എന്നതിന്റെ ചുരുക്ക രൂപമാണ് സാമൂതിരി.
മികച്ച തുറമുഖം എന്ന നിലയിൽ നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ പേരെടുത്തിരുന്ന ഈ ചെറുപട്ടണത്തിലേക്ക് വിദേശസഞ്ചാരികൾ വന്നെത്തുകയുണ്ടായി. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ ചൈനീസ് സഞ്ചാരികൾ കോഴിക്കോട് വന്നെത്തിയതിന് തെളിവുകളുണ്ട്. ഇക്കാലത്ത് കോഴിക്കോട് സാമൂതിരി രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് 1498ൽ പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ പട്ടണത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള കാപ്പാട് കടൽത്തിരത്ത് കപ്പലിറങ്ങിയതോടെ കോഴിക്കാട് ലോക ചരിത്രത്തിൽ സ്ഥാനം നേടി.
പിന്നീട് പോർച്ചുഗീസുകാർ കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള കണ്ണൂരും തെക്കുഭാഗത്തുള്ള കൊച്ചിയും കേന്ദ്രീകരിച്ച് വാണിജ്യം നടത്തി. എന്നാൽ പറങ്കികളെ കോഴിക്കോട് കൈപ്പിടിയിലൊതുക്കാൻ സാമൂതിരി അനുവദിച്ചില്ല. നിരന്തര സമ്മർദ്ദങ്ങളുടെ ഫലമായി ചില പ്രദേശങ്ങളിൽ വാണിജ്യം നടത്താൻ പോർച്ചുഗീസുകാരെ അനുവദിക്കേണ്ടി വന്നെങ്കിലും പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഡച്ചുകാരുടെ സഹായത്തോടുകൂടി സാമൂതിരി അവ തിരിച്ചുപിടിച്ചു.
1766ൽ മൈസൂർ സുൽത്താനായിരുന്ന ഹൈദരാലി കോഴിക്കോട് പിടിച്ചടക്കി. അതിനുശേഷം ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽ മദ്രാസ് പ്രവിശ്യയുടെ ഭാഗമായി ഇതുമാറി. 1956ൽ കേരളം രൂപം കൊള്ളുന്നതു വരെ ഇതു മദ്രാസ് പ്രെസിഡൻസിയുടെ കീഴിലായിരുന്നു.
കലകൾ[തിരുത്തുക]
ഗതാഗതം[തിരുത്തുക]
റോഡ് മാർഗ്ഗം[തിരുത്തുക]
ബസ് സർവീസ്[തിരുത്തുക]
പൊതു ഗാതഗത വകുപ്പിന്റെ ബസ്സുകളും (K.S.R.T.C), സ്വകാര്യ കമ്പനിയുടെ ബസ്സുകളും പ്രവർത്തിക്കുന്നു. മൂന്ന് ബസ് സ്റ്റേഷൻ നഗരത്തിൽ ഉണ്ട് .
- കെ സ് ആർ ടി സി
കെ സ് ആർ ടി സി സ്റ്റാൻഡിൽ നിന്നും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്ക്, മറ്റു അയൽ സംസ്ഥാനങ്ങളിലേക്കും, ജില്ലയുടെ ഉള്ളിൽ ഉള്ള സ്ഥലങ്ങളിലേക്കും ബസ് സർവീസ് ഉണ്ട് .
- പുതിയ സ്റ്റാന്റ്
കോഴിക്കോട്ടുനിന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്ക് സ്വകാര്യബസ് സർവീസ് പുതിയ സ്റ്റാൻഡിൽ നിന്നും ആണ് .
- പാളയം സ്റ്റാന്റ്
പാളയം ബസ്സ്റ്റാൻഡിൽ നിന്നും കുന്ദമംഗലം, മാവൂർ, തിരുവമ്പാടി, താമരശ്ശേരി, മുക്കം,നരിക്കുനി,അടിവാരം തുടങ്ങിയ ജില്ലയുടെ ഉള്ളിൽ ഉള്ള സ്ഥലങ്ങളിലേക്കാണ് ബസ് സർവീസ് ഉള്ളത്.
ഓട്ടോറിക്ഷ[തിരുത്തുക]
കോഴിക്കോട് നഗരത്തിൽ ഓട്ടോറിക്ഷാ സർവീസ് ലഭ്യമാണ്. കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷ സഹകരണത്തിന്റെയും സത്യസന്ധതയുടെയും പേരിൽ ലോകമൊട്ടുക്കും പ്രസിദ്ധം ആണ്.
റെയിൽ മാർഗ്ഗം[തിരുത്തുക]
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ്. എല്ലാ എക്സ്പ്രസ്സുകളും വണ്ടികളും പാസഞ്ചർ വണ്ടികളും ഇവിടെ നിർത്താറുണ്ട്. യാത്രക്കാർക്ക് ഒരു ഒരു പ്ലാറ്റ് ഫോറത്തിൽ നിന്നും മറ്റൊന്നിലേക്ക് പോകുവാൻ ഫുട് ഒവർ ബ്രിഡ്ജ്, എസ്‌കലേറ്ററും, മൂന്ന് ലിഫ്റ്റുകളും ഉണ്ട് . നാല് പ്ലാറ്റ്ഫോമുകളാണ് ഇവിടെ ഉള്ളത്.
വായു മാർഗ്ഗം[തിരുത്തുക]
കോഴിക്കോട് നഗരത്തിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 26 കിലോമീറ്റർ തെക്ക് കിഴക്ക് മാറി സ്ഥിതി ചെയ്യുന്നു. ആസ്ഥാനം മലപ്പുറം
ജല മാർഗ്ഗം[തിരുത്തുക]
കോഴിക്കോട് നഗരത്തിൽ നിന്നും ബേപ്പൂർ തുറമുഖം 12 കി.മി തെക്ക് മാറി സ്ഥിതി ചെയ്യുന്നു. ലക്ഷദ്വീപിലേക്ക് ദിവസേന രണ്ട് യാത്രാകപ്പലുകൾ പുറപ്പെടുന്നു. ഒപ്പോം വടക്കൻ കേരളത്തിലേക്കുള്ള പ്രധാന ചരക്കു ഗതാഗതവും ഇവിടെ മാർഗ്ഗം ആണ് നടകുന്നത്
വ്യവസായങ്ങൾ[തിരുത്തുക]
- മര വ്യവസായം-കല്ലായി
- ഓട്,ഇഷ്ടിക വ്യവസായം-ഫറോക്
- കൈത്തറി-നഗര ഹൃദയത്തിലെ മാനാഞ്ചിറക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന കോമ്മൺവെൽത്ത് ട്രസ്റ്റ്, കൂടാതെ ഒട്ടനവധി സഹകരണ സ്ഥാപനങ്ങളും കൈത്തറി വസ്ത്രങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്
- ചെരുപ്പ് നിർമ്മാണം-രാജ്യത്തെ മുൻനിര തുകലിതര ചെരുപ്പ് നിർമ്മാണ മേഖലയാണ് കോഴിക്കോട്. വി.കെ.സി, ഓഡീസിയ തുടങ്ങിയ വലിയ ബ്രാൻഡുകളും ഒട്ടേറേ ചെറുകിട ഇടത്തരം യൂണിറ്റുകളും
- ഐടി- ഊറാലുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റി, സൈബർ പാർക്ക്, കാഫിറ്റ് എന്നിങ്ങനെ ഐടി വ്യവസായ സമുച്ചയങ്ങൾ
മറ്റു പേരുകൾ[തിരുത്തുക]
- മലയാളം - കോഴിക്കോട്
- തമിഴ് - കള്ളിക്കോട്ടൈ (கள்ளிக்கோட்டை)
- ഇംഗ്ലീഷ് - കാലിക്കറ്റ് (Calicut)
- അറബി - കാലികൂത്
- ചൈനീസ് - കാലിഫോ
പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]
മലയാളത്തിലെ പല പ്രധാന വർത്തമാനപ്പത്രങ്ങളുടെയും ജന്മം കോഴിക്കോട് നഗരത്തിലാണ്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രസിദ്ധീകരണങ്ങൾ ചുവടെ.
- മാതൃഭൂമി
- ദേശാഭിമാനി
- ചന്ദ്രിക ദിനപത്രം
- സിറാജ്
- മാധ്യമം
- വർത്തമാനം
- തേജസ് ദിനപത്രം
- രിസാല
- തേജസ് ദ്വൈവാരിക
- പ്രബോധനം വാരിക
- ആരാമം
- മലർവാടി
- ശബാബ്
- വിചിന്തനം
- ശാസ്ത്രവിചാരം
- പുടവ
- ബോധനം
- സത്യധാര
- സുപ്രഭാതം ദിനപത്രം
- മലയാള മനോരമ ദിനപത്രം
- വിനോദ്സ് വീക്കിലി[14]
ആശുപത്രികൾ[തിരുത്തുക]
- കോഴിക്കോട് മെഡിക്കൽ കോളേജ്. ഇത് കേരളത്തിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നാണ്
- ബേബി മെമ്മോറിയൽ
- മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (മിംസ്) മാങ്കാവ്
- നാഷണൽ ഹോസ്പിറ്റൽ
- അശോക
- പി വി എസ്
- ഇഖ്റ ഹോസ്പിറ്റൽ മലാപ്പറമ്പ്
- മലബാർ ഹോസ്പിറ്റൽ ആൻഡ് യുറോളജി സെന്റർ
- ബീച്ചാശുപത്രി
- കോട്ടപറമ്പ് ആശുപത്രി
- ഫാത്തിമ ആശുപത്രി YMCA
- ഗവ: ക്ഷയരോഗ ആശുപത്രി
- കോംട്രസ്ററ് കണ്ണാശുപത്രി പുതിയറ
- കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം
- ഗവർണ്മെന്റ് ഹോമിയോ കോളേജ് കാരപ്പറമ്പ്
- ഗവർണ്മെന്റ് ഡെന്റൽ കോളേജ്
- വാസൻ ഡെന്റൽ കെയർ
- വാസൻ ഐ ഹോസ്പിറ്റൽ പൊറ്റമ്മൽ
- ഗവർണ്മെന്റ് മൃഗാശുപത്രി
- നിർമ്മല ഹോസ്പിറ്റൽ വെള്ളിമാട്കുന്ന്
- മെട്രോ ഹോസ്പിറ്റൽ പാലാഴി
- അൽ സലാമ കണ്ണാശുപത്രി
- ചെസ്റ്റ് ഹോസ്പിറ്റൽ
- ജില്ലാ സഹകരണ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം
- വിവേക് ഹോസ്പിറ്റൽ YMCA
- ക്രാഡിൽ ഹോസ്പിറ്റൽ പാലാഴി
- ആസ്റ്റൻ ഹോസ്പിറ്റൽ പന്തീരാങ്കാവ്
- ക്രസന്റ് ഹോസ്പിറ്റൽ ഫറോക്ക്
- കോയാസ് ഹോസ്പിറ്റൽ ചെറുവണ്ണൂർ
- മം. ദാസൻ സഹകരണ ഹോസ്പിറ്റൽ വടകര
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചാത്തമംഗലം
- മലബാർ ബോട്ടാണിക്കൽ ഗാർഡൻ, ഒളവണ്ണ
- കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്.
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്റ് കുന്ദമംഗലം
- ഗവ. മോഡൽ എൻജിനീയറിങ്ങ് കോളേജ്, വെസ്റ്റ്ഹിൽ
- ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോട്
- ഗവ. ഹോമിയോപതിക് മെഡിക്കൽ കോളേജ് കാരപ്പറമ്പ്, (ഏഷ്യയിലെ ആദ്യത്തെ ഗ്രാഡുവേറ്റ് ഹോമിയോപതിക് മെഡിക്കൽ കോളേജ്).
- സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ
- സദ്ഭവന വേൾഡ് സ്കൂൾ വെള്ളിപറമ്പ്, [15][16]
- സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്
- ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, മീഞ്ചന്ത.
- ഫാറൂഖ് കോളേജ്
- ഫറോക്ക് കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് കോമേഴ്‌സ് കോളേജ് , ഫറോക്ക്.
- സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി
- ഗവ.ലോ കോളേജ്, മേരിക്കുന്ന്-കോഴിക്കോട്.
- മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്.
- പ്രൊവിഡൻസ് വിമൻസ് കോളേജ്
- മെഡിക്കൽ കോളേജ് ക്യാംപസ് ഹൈസ്കൂൾ
- കേരളാ ഗവണ്‌മെന്റ് പോളിടെൿനിക്ക് വെസ്റ്റ്‌ഹിൽ
- ഇൻഡ്യൻ ഇൻസ്റ്റിറ്റുട്ട് ഓഫ് സ്പൈസസ്
- ബി.ഇ.എം സ്കൂൾ
- നടക്കാവ് ഗേൾസ് ഇന്റർനാഷണൽ സ്കൂൾ.
- കേന്ദ്രീയ വിദ്യാലയം.
- പ്രസന്റേഷൻ സ്കൂൾ ചേവായൂർ.
- സെന്റ്.ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ് കോഴിക്കോട് ബീച്ച്
അവലംബം[തിരുത്തുക]
- ↑ "Lectures 26-27". 16 July 2009. മൂലതാളിൽ നിന്നും 16 July 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 June 2019.
- ↑ M. G. S. Narayanan (2006). The City of Truth Revisited. University of Calicut. p. 350. ISBN 978-8177481044.
- ↑ "Kozhikode to be 'city of sculptures'". The Hindu. 2012-06-06.
- ↑ "thottathil-raveendran-new-calicut-mayor". Malayala manorama. Doha, Qatar. 5 ജൂൺ 2016. മൂലതാളിൽ നിന്നും 1 ജൂലൈ 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 ജൂൺ 2016.
- ↑ "District Collectors/ADMs/SPs". Government of Kerala. മൂലതാളിൽ നിന്നും 1 മേയ് 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 മേയ് 2012.
- ↑ "Demographia World Urban Areas 15th Annual Edition : 201904" (PDF). Demographia.com. ശേഖരിച്ചത് 22 June 2019.
- ↑ Reporter, Staff (2010-07-29). "Kozhikode Corporation finalising master plan". The Hindu.
- ↑ "C -1 POPULATION BY RELIGIOUS COMMUNITY - 2011" (XLS). Censusindia.gov.in. ശേഖരിച്ചത് 22 June 2019.
- ↑ "Provisional Population Totals, Census of India 2011; Urban Agglomerations/Cities having population 1 lakh and above" (PDF). Office of the Registrar General & Census Commissioner, India. ശേഖരിച്ചത് 26 March 2012.
- ↑ 10.0 10.1 10.2 "Provisional Population Totals, Census of India 2011; Cities having population 1 lakh and above" (PDF). Office of the Registrar General & Census Commissioner, India. ശേഖരിച്ചത് 26 March 2012.
- ↑ "വായന". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 746. 1 ജൂൺ 2012. ശേഖരിച്ചത് 7 മെയ് 2013. Check date values in:
|accessdate=
(help) - ↑ വേലായുധൻ പണിക്കശ്ശേരി, കേരളം അറുന്നൂറു കൊല്ലം മുൻപ്,ഡി സി ബുക്സ് ISBN 81-240-0493-5
- ↑ http://www.tourismofkerala.com/destinations/kozhikode/kozhi2.html
- ↑ "https://vinodhsweekly.blogspot.com/". External link in
|title=
(help) - ↑ http://sadhbhavanaschool.org/
- ↑ http://www.educationworld.in/rank-school/all-cities/international-school/day/2014.html
![]() |
വിക്കിമീഡിയ കോമൺസിലെ Kozhikode എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |