ഏലൂർ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയിലെ ആലങ്ങാട് ബ്ലോക്കിലെ ഒരു നഗരസഭയാണ് ഏലൂർ. 2010-ലാണ് പഞ്ചായത്തായിരുന്ന ഏലൂരിനെ നഗരസഭയായി ഉയർത്തിയത്. കേരളത്തിലെ വ്യവസായിക കേന്ദ്രം കൂടിയാണ് ഏലൂർ. വടക്കുഭാഗത്ത് കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കളമശ്ശേരി മുനിസിപ്പാലിറ്റിയും, ചൂർണ്ണിക്കര, കടുങ്ങല്ലൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൊച്ചി കോർപ്പറേഷനും, കളമശ്ശേരി മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് വരാപ്പുഴ, ആലങ്ങാട്, ചേരാനല്ലൂർ എന്നിവയാണ് ഏലൂർ പഞ്ചായത്തിന്റെ അതിർത്തികൾ. ഏലൂർ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഒരു കൊച്ചു ദ്വീപായിരുന്നു.

ചരിത്രം[തിരുത്തുക]

ഏലന്റെ ഊര് എന്നത് ചേർന്ന് ആണ് ഏലൂർ ആയി മാറിയെന്ന് ഒരു വിശ്വാസമുണ്ട്. എന്നാൽ ഏലൻ എന്നത് വിഷ്ണുവിന്റെ പര്യായമാണ് എന്നും , ഏലേല ചിങ്ങൻ പള്ളിബാണപ്പെരുമാളിന്റെ വാണിജ്യകാര്യ മന്ത്രിയായിരുന്നുവെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു.[1]. ശുകസന്ദേശത്തിൽ പറയുന്ന ഹിമോപരിനഗരം വാഴും ദേവൻ , ഇതിൽ ഹിമോപരിനഗരം എന്നത് മഞ്ഞുമേർ ആണെന്നും ഈ മേർ പിന്നീട് ലോപിച്ച് മേൽ ആയതും സ്ഥല നാമം മഞ്ഞുമ്മൽ ആയി തീർന്നതും ആകാം എന്ന് ചരിത്രകാരൻമാർ പറയൂന്നുണ്ട്.[2] ഏല് എന്നത് ഇയലുക അഥവാ കൂടിച്ചേരുക എന്നർത്ഥം വരുന്നതാണ്. പെരിയാറിന്റെ കൈവഴി വരാപ്പുഴ കായലിൽ ചെന്നു ചേരുന്നിടത്താണ് ഏലൂർ സ്ഥിതിചെയ്യുന്നത്. ഏലൂർ എന്ന പേര് ഇതീലൂടെ വന്നതാകാം എന്ന ഒരു വിശ്വാസവും നിലവിലുണ്ട്.

ജീവിതോപാധി[തിരുത്തുക]

 • ഇവിടെ ജനിച്ചു വളർന്നവർ കൃഷിയും, കച്ചവടവുമായാണ് ജീവിച്ചിരുന്നത്. പ്രദേശവാസികളിൽ ഭൂരിഭാഗവും സമീപത്തുള്ള വ്യവസായികസ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നു. ഏലൂർ ഒരു വ്യവസായ കേന്ദ്രമാണ്. അതുകൊണ്ട് പലരും ഇവിടെ ജോലി ആവശ്യത്തിനായി വന്ന് ഇവിടെ താമസമുറപ്പിച്ചതാണ്. പിന്നീടി ഇവിടത്തുകാരായി മാറിയവരും ആണ്.

വ്യവസായം[തിരുത്തുക]

ഇതു കൂടാതെ ധാരാളം മറ്റു വ്യവസായങ്ങളും , അനുബന്ധ വ്യവസായ യൂണിറ്റുകളും, നിരവധി സ്വകാര്യ വ്യവസായ യൂണിറ്റുകളും ഉണ്ട്.

ആരാധനലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ
 • കൂട്ടക്കാവ് ഭഗവതീ ക്ഷേത്രം
 • മരങ്ങാട്ട് ഭഗവതീക്ഷേത്രം
 • ഇലഞ്ഞിക്കൽ ക്ഷേത്രം
 • മഞുമ്മൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
 • മഞുമ്മൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
 • പാട്ടുപുരക്കൽ ക്ഷേത്രം
 • നാറാണം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
 • വടക്കുംഭാഗം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
ക്രിസ്ത്യൻ പള്ളികൾ
 • മഞ്ഞുമ്മൽ ഗോഥിക് മാതൃകയിലുള്ള പള്ളി - ഗോഥിക് മാതൃകയിലുള്ള ഈ പള്ളി നിർമ്മിച്ചത് ഇറ്റലിയിൽ നിന്നു വന്ന വൈദികരാണെന്നു കരുതുന്നു.
 • പാറക്കൽ പള്ളി
 • തദേവൂസ്‌പുരം പള്ളി
 • കുറ്റിക്കാട്ടുകര പള്ളി
മുസ്ലീം പള്ളികൾ
 • ഐ.എ.സി. മോസ്ക്ക്
 • പാതാളം പള്ളി
 • എ.എസ്സ്.ഐ പടി പള്ളി
 • ഫാക്റ്റ് കവല മോസ്ക്ക്
 • വടക്കും ഭാഗം പള്ളി
 • ഏലൂർ ഡിപ്പോ പള്ളി

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

 • ഫാക്ട് ഉദ്യോഗമണ്ഡൽ സ്കൂൾ - കലാകായിക രംഗങ്ങളിൽ നിരവധി പ്രശസ്തരെ സംഭാവന ചെയ്തിട്ടുള്ള വിദ്യാലയം
 • സെന്റ് ആൻസ് കേന്ദ്ര വിദ്യാലയം
 • മഞ്ഞുമ്മൽ ഹൈസ്കൂൾ

പ്രധാനവ്യക്തികൾ[തിരുത്തുക]

 • എം.കെ.കെ.നായർ ഫാക്ടിന്റെ മേധാവി ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹം ഉദ്യോഗത്തിലിരുന്ന കാലത്ത് ഏലൂരിനു നല്കിയ സംഭാവനകൾ വിസ്മരിക്കപ്പെടാത്തതാണ്, ഇവ ഏലൂരിന്റെ മുഖഛായ തന്നെ മാറ്റുകയുണ്ടായി. കായികമായും സാംസ്ക്കാരികമായും ഏലൂർ അറിയപ്പെട്ടു തുടങ്ങിയത് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. ഫാക്ട് കഥകളി കളരിയും ലളിതകലാ കേന്ദ്രവും ശ്രീ. എം.കെ.കെ.നായർ സ്ഥാപിച്ചതാണ്.
 • കെ.എസ്.ആന്റണി - നാടക സിനിമാരംഗം
 • എം.എസ്.തൃപ്പൂണിത്തുറ - സിനിമ
 • ഗോമതി മഹാദേവൻ - സിനിമ
 • നാദിർഷ - സിനിമ , മിമിക്രി
 • ബീനാ ആന്റണി - സിനിമ സീരിയൽ
 • ഒളിമ്പ്യൻ സൈമൺ സുന്ദരരാജ് - ഫുട്ബോൾ
 • മണി - ഫുട്ബോൾ , ഒരു ഹാട്രിക്കിലൂടെ കേരളത്തിൻ സന്തോഷ് ട്രോഫി നേടിക്കൊടുത്ത പ്രശസ്തനായ ഫുട്ബോളർ

സ്ഥിതിവിവരകണക്കുകൾ[തിരുത്തുക]

സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് ആലങ്ങാട്
വിസ്തീർണ്ണം 14.21
വാർഡുകൾ 20
ജനസംഖ്യ 34555
പുരുഷൻമാർ 17953
സ്ത്രീകൾ 16502

അവലംബം[തിരുത്തുക]

 1. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് ഏലൂർ പേരിനു പിന്നിൽ.
 2. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് മഞ്ഞുമ്മൽ പേരിനു പിന്നിൽ.
"https://ml.wikipedia.org/w/index.php?title=ഏലൂർ_നഗരസഭ&oldid=2423865" എന്ന താളിൽനിന്ന് ശേഖരിച്ചത്