Jump to content

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°9′9″N 76°11′11″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾമുനമ്പം ജനഹിത, മുനമ്പം ഹാർബർ, മുനമ്പം കടപ്പുറം, കോവിലകം സൌത്ത്, പള്ളിപ്പുറം, കോവിലകം, ചക്കരക്കടവ്, പഞ്ചായത്ത്, സഹോദരഭവൻ, തൃക്കടക്കാപ്പിള്ളി, ഗൌരീശ്വരം, രക്തേശ്വരി കടപ്പുറം, കൊമരന്തി, മനയത്തുകാട്, പബ്ലിക്ക് ലൈബ്രറി, നെടിയാറ, സാമൂഹ്യസേവാസംഘം, ജനത, കോൺവെൻറ് കടപ്പുറം, എസ് എം എച്ച് എസ്, വാടയ്ക്കകം, മോസ്ക് റോഡ്, ബീച്ച് വാർഡ്
ജനസംഖ്യ
ജനസംഖ്യ41,100 (2001) Edit this on Wikidata
പുരുഷന്മാർ• 20,107 (2001) Edit this on Wikidata
സ്ത്രീകൾ• 20,993 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93.34 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221123
LSG• G070704
SEC• G07037
Map

എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പള്ളിപ്പുറം. എറണാകുളം ജില്ലയുടെ വടക്ക് പടിഞ്ഞാറേ അതിർത്തിയിലാണ് പള്ളിപ്പുറം. ചരിത്ര രേഖകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു ഗ്രാമം കൂടിയാണ് പള്ളിപ്പുറം. വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം. 1963 ലാണ് പള്ളിപ്പുറം പഞ്ചായത്ത് നിലവിൽ വന്നത്. നിലവിലുണ്ടായിരുന്ന കുഴുപ്പിള്ളി ഭാഗത്തെ അടർത്തിമാറ്റി പകരം വടക്കേക്കരയുടെ ഭാഗമായിരുന്ന മുനമ്പത്തെ കൂട്ടിച്ചേർത്താണ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്. പഴയകാലത്ത്, പ്രതാപം മുറ്റി നിന്നിരുന്ന മുസിരിസ് എന്ന തുറമുഖം​ പിന്നീട് കാലപഴക്കത്തിൽ ശോഷിച്ച് മുനമ്പം അഴിമുഖം മാത്രമായി മാറി. ഇന്ന് അറിയപ്പെടുന്ന ഒരു മത്സ്യബന്ധന തുറമുഖം മാത്രമാണ് പള്ളിപ്പുറത്തെ മുനമ്പം എന്ന പ്രദേശം

ചരിത്രം[തിരുത്തുക]

1331 ൽ രൂപം കൊണ്ട വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം എന്ന കൊച്ചു ഗ്രാമം. ആ കാലത്തുണ്ടായ ഭീകരമായ വെള്ളപ്പൊക്കത്തിൽ മുസിരിസ് എന്ന തുറമുഖം നശിപ്പിക്കപ്പെട്ടുപോകുകയും പകരം കൊച്ചിയിൽ ഒരു പ്രകൃതിദത്ത തുറമുഖംഉണ്ടാവുകയും ചെയ്തു എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.[1]. കടലിനോട് ചേർന്നു കിടക്കുന്ന ഭാഗമായതിനാൽ വൈദേശികാക്രമണങ്ങൾ ഏറെ ഉണ്ടായ സ്ഥലമാണിത്. ഇതിന്റെ പ്രത്യക്ഷ തെളിവുകൾ ധാരാളം ഇവിടെ കാണാനാകും. പോർച്ചുഗീസുകാർ ഇവിടെ നിർമ്മിച്ച ആറു കോണുകളുള്ള കോട്ട ഇപ്പോഴും തലയുയർത്തി നില്ക്കുന്നു. ഇത് പള്ളിപ്പുറം കോട്ട എന്നറിയപ്പെടുന്നു. പക്ഷേ, പിന്നീട് 1663 ൽ ഡച്ചുകാർ ഇത് കൈവശപ്പെടുത്തി. തിരുവിതാംകൂർ പിന്നീട് ഇത് വിലക്കു വാങ്ങുകയായിരുന്നു.[2] [3]

ജീവിതോപാധി[തിരുത്തുക]

ചെറായി- മത്സ്യബന്ധനവും ടൂറിസവുമാണ്‌ പ്രധാന വരുമാനമാർഗ്ഗം

ഇവിടുത്തെ ജനങ്ങളുടെ ജീവിതോപാധി പ്രധാനമായും മത്സ്യബന്ധനം തന്നെയാണ്. എന്നാൽ നല്ല വളക്കൂറുള്ള മണ്ണായതിനാൽ ഈ സ്ഥലംമറ്റു കൃഷികൾക്കും അനുയോജ്യമാണ് . ശുദ്ധജലം ലഭ്യമല്ലാത്തതിനാൽ ചുരുക്കം ചില സ്ഥലങ്ങളില്ലാതെ മറ്റു കൃഷികളൊന്നും കാണപ്പെടുന്നില്ല. മൂന്നു ചുറ്റും ഉപ്പുവെള്ളം ആണ് , അതുകൊണ്ട് കൃഷിക്കനുയോജ്യമല്ല. എന്നാൽ ശുദ്ധജലം ആവശ്യമില്ലാത്ത പൊക്കാളി കൃഷി പലയിടങ്ങളിലും ചെറുതായി കണ്ടുവരുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

 1. മഞ്ഞുമാതാവിന്റെ പള്ളി
 2. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ശ്രീ ഗൗരീശ്വരം ക്ഷേത്രം.
 3. ശ്രീ വരാഹ ക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

 1. ചെറായി രാമവർമ്മ ഹൈസ്ക്കൂൾ
 2. വിജ്ഞാനവർദ്ധിനി സഭ ഹയർ സെക്കണ്ടറി സ്ക്കൂൾ

പ്രധാനപ്പെട്ട വ്യക്തികൾ[തിരുത്തുക]

 • സഹോദരൻഅയ്യപ്പൻ - കേരളമാകെ കോളിളക്കമുണ്ടാക്കിയ മിശ്രഭോജനത്തിലൂടെ അവർണ്ണരുടെയും സവർണ്ണരുടെയും ഇടയിലുള്ള ജാതി വേർതിരിവ് പൊളിച്ചുകളയാൻ ശ്രമിച്ച ശ്രീനാരായണഗുരുവിന്റെ ശിഷ്യൻ.
 • ശങ്കരാടി - മലയാളസിനിമയിലെ കാരണവർ. ഇദ്ദേഹം പള്ളിപ്പുറത്തിന്റെ ഭാഗമായ ചെറായിയിലാണ് ജനിച്ചത്.
 • അഭിവന്ദ്യ ബിഷപ്പ് റവന്റ് ജേക്കബ്
 • ആർച്ചു ബിഷപ്പ് മോസ്റ് റവന്റ് ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ - വരാപ്പുഴ അതിരൂപത മേധാവിയായിരുന്നു.
 • മത്തായി മാഞ്ഞൂരാൻ - ഇ.എം.എസ്‌. മന്ത്രിസഭയിൽ അംഗമായിരുന്നു.
 • പത്മഭൂഷൻ ടി.വി.ആർ. ഷേണായി - പത്രപ്രവർത്തനരംഗത്തെ പ്രമൂഖൻ

പ്രധാന സംഭവങ്ങൾ[തിരുത്തുക]

 • മിശ്രഭോജനം - ശ്രീ സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സഹോദരസംഘം കേരളത്തിലുടനീളം വിപ്ലവം സൃഷ്ടിച്ചു.[1] [4]
 • ക്ഷേത്രപ്രതിഷ്ഠ - ഗൗരീശ്വര ക്ഷേത്രത്തിൽ ശ്രീ നാരായണഗുരു നടത്തിയത്.

വിനോദസഞ്ചാരകേന്ദ്രങ്ങൾ[തിരുത്തുക]

ചെറായി ബീച്ച്

ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇന്ന് അറിയപ്പെടുന്ന ഒരു സ്ഥലമാണ് ചെറായി. ആദ്യകാലത്ത് നാട്ടുകാരും ചില വിദേശികളും മാത്രമേ ഇവിടെ സന്ദർശിക്കാറുണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് ദിവസേന ആയിരക്കണക്കിനു വിദേശികൾ ഇവിടം സന്ദർശിക്കുന്നു.

വാർഡുകൾ[തിരുത്തുക]

 1. മുനമ്പം കടപ്പുറം വാർഡ്
 2. മുനമ്പം ജനഹിത വാർഡ്
 3. മുനമ്പം ഹാർബർ വാർഡ്
 4. പള്ളിപ്പുറം വാർഡ്
 5. കോവിലകം വാർഡ്
 6. കോവിലകം സൗത്ത് വാർഡ്
 7. സഹോദരഭവൻ വാർഡ്
 8. തൃക്കടക്കാപ്പിള്ളി വാർഡ്
 9. ചക്കരക്കടവ് വാർഡ്
 10. പഞ്ചായത്ത് വാർഡ്
 11. കൊമരന്തി വാർഡ്
 12. മനയത്ത് കാട് വാർഡ്
 13. ഗൗരീശ്വരം വാർഡ്
 14. രക്തേശ്വരി കടപ്പുറം വാർഡ്
 15. സാമൂഹ്യസേവാസംഘം വാർഡ്
 16. പബ്ലീക്ക് ലൈബ്രറി വാർഡ്
 17. നെടിയാറ വാർഡ്
 18. എസ് എം എച്ച് എസ് വാർഡ്
 19. വാടയ്ക്കകം വാർഡ്
 20. ജനതാ വാർഡ്
 21. കോൺ വെൻറ് കടപ്പുറംറോഡ് വാർഡ്
 22. മോസ്ക്റോഡ് വാർഡ്
 23. ബീച്ച് വാർഡ്

സ്ഥിതിവിവരകണക്കുകൾ[തിരുത്തുക]

സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് വൈപ്പിൻ
വിസ്തീർണ്ണം 16.66
വാർഡുകൾ 22
ജനസംഖ്യ 41100
പുരുഷൻമാർ 20107
സ്ത്രീകൾ 20993

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine. പള്ളിപ്പുറം രൂപീകരണം ചരിത്രം. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "പള്ളിപ്പുറം ചരിത്രം" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
 2. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine. പള്ളിപ്പുറം കോട്ടയുടെ ചരിത്രം.
 3. കേരള സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് , 43 - ആം വിഭാഗം Archived 2004-12-22 at the Wayback Machine. പള്ളിപ്പുറം കോട്ടയുടെ ചരിത്രം.
 4. വെബ്ദുനിയ വെബ്സൈറ്റ് മിശ്രഭോജനം.