മൂവാറ്റുപുഴ നിയമസഭാമണ്ഡലം
86 മൂവാറ്റുപുഴ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 191116 (2021) |
ആദ്യ പ്രതിനിഥി | കെ.എം. ജോർജ്ജ് കോൺഗ്രസ് |
നിലവിലെ അംഗം | മാത്യു കുഴൽനാടൻ |
പാർട്ടി | കോൺഗ്രസ്സ് (ഐ) |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | എറണാകുളം ജില്ല |
കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് മൂവാറ്റുപുഴ നിയമസഭാമണ്ഡലം. മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന മൂവാറ്റുപുഴ മുനിൽപ്പാലിറ്റി, ആരക്കുഴ, ആവോലി, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, പാലക്കുഴ, വാളകം എന്നീ പഞ്ചായത്തുകളും'; കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന പൈങ്ങോട്ടൂർ, പോത്താനിക്കാട് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മൂവാറ്റുപുഴ നിയമസഭാമണ്ഡലം.[1]. സി.പി.ഐയിലെ എൽദോ എബ്രഹാമാണ് മൂവാറ്റുപുഴ മണ്ഡലത്തിന്റെ നിയമസഭാ പ്രതിനിധി.