പൊന്നാനി നിയമസഭാമണ്ഡലം
Jump to navigation
Jump to search
മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭയും പൊന്നാനി താലൂക്കിലെ ആലംകോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് പൊന്നാനി നിയമസഭാമണ്ഡലം[1]. കേരള നിയമസഭയിൽ 48-ആം നിയോജക മണ്ഡലമാണ് പൊന്നാനി. ഇലക്ഷൻ കമ്മീഷന്റെ കണക്ക് പ്രകാരം പൊന്നാനിയിൽ 1,58,680 വോട്ടർമാരാണ് ഉള്ളത്. 74,353 ആൺ വോട്ടർമാരും 84,327 പെൺ വോട്ടർമാരുമുണ്ട് ഉൾപ്പെടുന്നതാണിത്. [2]. 2011 മുതൽ സി.പി.ഐ.എം-ലെ പി. ശ്രീരാമകൃഷ്ണൻ ആണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.
മണ്ഡലത്തെ പ്രതിനിധീകരിച്ചവർ[3]
- 1957 -കെ. കുഞ്ഞമ്പു (ഐ.എൻ.സി),കുഞ്ഞൻ (സി.പി.ഐ)
- 1960 -ചെറുകോയ തങ്ങൾ (മുസ്ലിംലീഗ്), കുഞ്ഞമ്പു (ഐ.എൻ.സി)
- 1965 -കെ.ജി. കരുണാകരമേനോൻ (കോൺഗ്രസ്)
- 1967 -വി.പി.സി തങ്ങൾ (മുസ്ലിംലീഗ്)
- 1970 -ഹാജി എം.വി. ഹൈദ്രോസ് (സ്വതന്ത്രൻ)
- 1977 -എം.പി. ഗംഗാധരൻ (ഐ.എൻ.സി)
- 1980 -കെ. ശ്രീധരൻ(സി.പി.എം)
- 1982 -എം.പി. ഗംഗാധരൻ (ഐ.എൻ.സി)
- 1987 -പി.ടി. മോഹനകൃഷ്ണൻ
- 1991 -ഇ.കെ. ഇമ്പിച്ചിബാവ (സി.പി.എം)
- 1996 -പാലോളി മുഹമ്മദ് കുട്ടി (സി.പി.എം)
- 2001 -എം.പി. ഗംഗാധരൻ (ഐ.എൻ.സി)
- 2006 -പാലൊളി മുഹമ്മദ് കുട്ടി (സി.പി.എം)
- 2011 -പി. ശ്രീരാമകൃഷ്ണൻ (സി.പി.എം)