വളാഞ്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വളാഞ്ചേരി[തിരുത്തുക]

മലപ്പുറം ജില്ലയിലെ ഒരു പട്ടണമായ വളാഞ്ചേരി ദേശിയപാത 17 ൽ കോഴിക്കോടിനും തൃശ്ശൂരിനും മധ്യേ സ്ഥിതി ചെയ്യുന്നു. ഈ പട്ടണം പെരിന്തൽമണ്ണ, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് എന്നീ നാലു പട്ടണങ്ങളെയും റോഡു മാർഗ്ഗം ബന്ധിപിക്കുന്നു.

ജനസംഖ്യ[തിരുത്തുക]

2011 ലെ കാനേഷുമാരി കണക്ക് പ്രകാരം വളാഞ്ചേരി / കാട്ടിപ്പരുത്തിയിലെ ജനസംഖ്യ 35,795. 48.86% (17,490) പുരുഷന്മാരും, 51.13% (18,305) സ്ത്രീകളുമാണ്. 5,926 കുടുംബങ്ങളുടെ എണ്ണമാണ് ഈ ലിസ്റ്റിൽ ഉള്ളത്.

ചരിത്രം[തിരുത്തുക]

കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്.വള്ളുവനാട് സ്വരൂപ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ സ്ഥലം. ഇന്ത്യ സ്വാതന്ത്ര്യമായപ്പോൾ അംശകച്ചേരിയും പോസ്റ്റാഫീസും ആശുപത്രിയുമാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വളാഞ്ചേരി കാട്ടിപ്പരുത്തിയിലെ ചങ്ങമ്പള്ളി ഗുരുക്കന്മാരും ഇരിമ്പിളിയത്തെ പെരിങ്ങാട്ടുതൊടി വൈദ്യന്മാരുമാണ് വളാഞ്ചേരിയുടെ പ്രശസ്തി ഉയർത്തിയത്‌. [1] 1962 ലാണ് വളാഞ്ചേരിയിൽ വൈദ്യുതി എത്തിയത്. ഓട്ടുപാത്ര നിർമ്മാണത്തിന് പ്രസിദ്ധമാണ് വളാഞ്ചേരി.

പ്രധാന വ്യക്തികൾ[തിരുത്തുക]

  • കെ.ടി. ജലീൽ, കേരള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി
  • ഉണ്ണി മേനോൻ, ഗായകൻ
  • ശ്വേതാ മേനോൻ, നടി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ഒരു നൂറ്റാണ്ടുമുമ്പ് നമ്പൂതിരി സ്ഥാപിച്ച എൽ.പി.സ്കൂൾ വന്നതോടെയാണ് ഇവിടത്തെ വിദ്യാഭ്യാസത്തിനു ഉണർവ്വുണ്ടായത്. പിന്നീട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ടായി.[അവലംബം ആവശ്യമാണ്]

  • എം.ഇ.എസ്. കെ.വി.എം കോളേജ്, കൊട്ടാരം,വളാഞ്ചേരി
  • മർക്കസ് കോളേജ് വളാഞ്ചേരി
  • രാമൻ മെമ്മോറിയൽ ടി.ടി.ഐ. വളാഞ്ചേരി
  • മർക്കസ് ഐ.ടി.സി. വളാഞ്ചേരി
  • വി.എച്ച്.എസ്.എസ് വളാഞ്ചേരി, വൈക്കത്തൂർ
  • എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ



രാഷ്ട്രിയം[തിരുത്തുക]

വളാഞ്ചേരിയുടെ രഷ്ട്രീയം സമീപ കാലം വരെ മുസ്ലിം ലീഗിനു അനുകൂലമായിരുന്നു. മുസ്ലിം ലീഗിന്റെ കുത്തക ആയിരുന്ന വളാഞ്ചേരി പഞ്ചയത്ത് 2010ൽ നടന്ന പഞ്ചയത്ത് തെരഞെടുപ്പ് വളാഞ്ചേരിയുടെ രഷ്ട്രീയം മാറ്റിക്കുറിച്ചു.

സമ്പദ്ഘടന[തിരുത്തുക]

വളാഞ്ചേരിയുടെ സമ്പദ്ഘടനയിൽ വലിയ പങ്കുവഹിക്കുന്നത് പ്രധാനമായും ഗൾഫ്‌ രാജ്യങ്ങളിൽ ജോലിചെയ്യുന്ന വിദേശ മലയാളികളാണ്. ഇത് മലപ്പുറം ജില്ലയിലെ വാണിജ്യനഗരമാണ് , ഹോട്ടൽ, ബേക്കറി രംഗമാണ് മുൻപന്തിയിൽ നിൽക്കുന്നത്, അവയ്ക്കു പുറമേ ടെക്സ്റ്റൈൽ, മെഡിക്കൽ രംഗവും വളരെ ശക്തമാണ്.

അവലംബം[തിരുത്തുക]

  1. http://malappuram.entegramam.gov.in/content/
"https://ml.wikipedia.org/w/index.php?title=വളാഞ്ചേരി&oldid=2516008" എന്ന താളിൽനിന്നു ശേഖരിച്ചത്