കൊണ്ടോട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kondotty Qubba
കൊണ്ടോട്ടി
Map of India showing location of Kerala
Location of കൊണ്ടോട്ടി
കൊണ്ടോട്ടി
Location of കൊണ്ടോട്ടി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം
സമയമേഖല IST (UTC+5:30)

Coordinates: 11°08′44″N 75°57′51″E / 11.14556°N 75.96417°E / 11.14556; 75.96417 കേരളത്തിലെ മലപ്പുറം ജില്ലയിൽ മഞ്ചേരിക്ക് 18 കിലോമീറ്റർ പടിഞ്ഞാറുള്ള ഒരു ഗ്രാമമാണ് കൊണ്ടോട്ടി. പ്രശസ്തവും പുരാതനവുമായ പഴയങ്ങാടി പള്ളി കൊണ്ടോട്ടിയിലാണ്. കരിപ്പൂർ വിമാനത്താവളം ഇവിടനിന്നും 2 കിലോമീറ്റർ അകലെയാണ്.കൊണ്ടോട്ടി ഗ്രാമ പഞ്ചായത്തിലാണ് കരിപ്പൂർ വിമാനത്താവളം സ്ഥിതിചെയ്യുന്നത് .കോഴിക്കോട് - പാലക്കാട് NH 213 കൊണ്ടോട്ടി വഴി ആണ് കടന്നു പോകുന്നത്.

കേരളത്തിലെ അറിയപ്പെടുന്ന നേർച്ചകളിലൊന്നായ കൊണ്ടോട്ടി നേർച്ച വർഷം തോറും കൊണ്ടോട്ടി തങ്ങളുടെ മഖ്ബറയിൽ വെച്ചാണ് നടത്താറുള്ളത്. പ്രശസ്ത മാപ്പിള കവി മോയിൻ കുട്ടി വൈദ്യരുടെ ജന്മസ്ഥലവും കൂടിയാണിത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒരു സ്മാരകം ഇവിടെ നിർമ്മിച്ചിട്ടുണ്ട് കൊണ്ടോട്ടിയുടെ ചരിത്രം പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൊണ്ടോട്ടി തങ്ങൾ എന്നറിയപ്പെടുന്ന സൂഫിവര്യനുമായി ബന്ധപ്പെട്ടു കിടക്കുന്നു.[1]

ഇവിടെ ഉള്ള അറിയപ്പെട്ട സ്ഥലങ്ങളാണ് മങ്ങാട്, കാഞ്ഞിരപ്പറമ്പ്, മേലങ്ങാടി തുടങ്ങിയവ.

Image gallery[തിരുത്തുക]

Kondotty times logo

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊണ്ടോട്ടി&oldid=2612636" എന്ന താളിൽനിന്നു ശേഖരിച്ചത്