മഞ്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഞ്ചേരി
Kerala locator map.svg
Red pog.svg
മഞ്ചേരി
11°07′N 76°07′E / 11.12°N 76.12°E / 11.12; 76.12
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 83,704
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
676121
+91483
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

മലപ്പുറം ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ്‌ മഞ്ചേരി. ജില്ലയുടെ പഴയകാല വാണിജ്യകേന്ദ്രവുമായിരുന്നു മഞ്ചേരി. മലപ്പുറം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമാണ് മഞ്ചേരി, ഏറനാട് താലൂക്കിൽ ഉൾപ്പെടുന്നു, ഏറനാടിന്റെ താലൂക്ക് ആസ്ഥാനം മഞ്ചേരി ആണ്. പണ്ട് ഏറാൾപ്പാടായിരുന്നു മഞ്ചേരി ഭരിച്ചിരുന്നത്. മഞ്ചേരി രാമയ്യർ, മഞ്ചേരി അബ്ദുറ്ഹിമാൻ,തുടങ്ങിയ വീരകേസരികളുടെ നാട്. മാതൃഭൂമി പത്രസ്ഥാപകരിലൊരാളായ കെ. മാധവൻ നായർ മഞ്ചേരിക്കാരനാണ്.

വിദ്യാഭ്യാസം[തിരുത്തുക]

മലപ്പുറം ജില്ലയിൽ ആദ്യ വിദ്യാലയം മഞ്ചേരിയിലാണുണ്ടായത്. ഗവൺമെന്റ് ബോയ്സ് ഹൈസ്കുൾ മഞ്ചേരി ഒട്ടേറെ മഹാന്മാരുടെ കളരിയാണ്. ഏറനാട്ടിലെ പ്രധാന പച്ചക്കറി മാർക്കറ്റെന്ന ഖ്യാതിയും മഞ്ചേരിക്കാണ്.മലബാർ കലാപവുമായി വളരെ പ്രാധാന്യമുള്ള പ്രദേശമാണിത്. മഞ്ചേരി കോവിലകം

മഞ്ചേരിയിലെ വായപ്പാറപ്പടി പ്രദേശത്തുനിന്നും ശിലായുഗ സംസ്കാരകാലത്തെ നന്നങ്ങാടികളും മറ്റും ധാരാളം കിട്ടിയിട്ടുണ്ട്. ഇവ മഞ്ചേരിയുടെ പഴമയെ സൂചിപ്പിക്കുന്നു. [അവലംബം ആവശ്യമാണ്]

മഞ്ചേരി മെഡിക്കൽ കോളേജ്[തിരുത്തുക]

കേരള സർക്കാറിന് കീഴിൽ പുതുതായി ആരംഭിച്ച മെഡിക്കൽ കോളേജുകളിലൊന്നാണ് മഞ്ചേരി മെഡിക്കൽ കോളേജ്[1] .കേരള സർവകലശാല ഹെൽത്ത് സയൻസുമായി (KUHS)അഫിലിയേറ്റ് ചെയ്താണ് ഇത് പ്രവർത്തിക്കുന്നത്. കേരളത്തിലെ ആറാമത് മെഡിക്കൽ കോളേജ് ആണിത്. 2013 ൽ ആണ് ഇതിന്റെ ഉദ്ഘാടനം നടന്നത്.

മഞ്ചേരി എഫ് എം റേഡിയോ[തിരുത്തുക]

മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ റേഡിയോ പ്ര‌ക്ഷേപണ കേന്ദ്രമാണ് മഞ്ചേരി ആകാശവാണി എഫ്എം[2]. 2006 ജനുവരി 28നാണ് ഈ നിലയം കമ്മീഷൻ ചെയ്തത്.ഉദ്ദേശം 60 ലക്ഷം ജനങ്ങളിലേക്കാണ് ഇത് പ്രക്ഷേപണംചെയ്യപ്പെടുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മഞ്ചേരി&oldid=2583778" എന്ന താളിൽനിന്നു ശേഖരിച്ചത്