കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കരിപ്പൂർ വിമാനത്താവളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Calicut International Airport
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം
കോഴിക്കോട് വിമാനത്താവളം.jpg
കോഴിക്കോട് വിമാനത്താവളം
Summary
എയർപോർട്ട് തരം Public
പ്രവർത്തിപ്പിക്കുന്നവർ Airports Authority of India
സ്ഥലം Malappuram, India
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 342 ft / 104 m
നിർദ്ദേശാങ്കം 11°08′08″N 75°57′18″E / 11.13556°N 75.95500°E / 11.13556; 75.95500
വെബ്സൈറ്റ് aai.aero/allAirports/...
Runways
Direction Length Surface
ft m
10/28 9 2 Asphalt

കോഴിക്കോട് റയിൽ‌വേസ്റ്റേഷനിൽ നിന്നും 26 കിലോമീറ്റർ വടക്ക് മാറി, മലപ്പുറം ജില്ലയിലെ‌ കൊണ്ടോട്ടിക്കടുത്ത കരിപ്പൂർ എന്ന ഗ്രാമത്തിലാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്. 2006 ഫിബ്രുവരി 12-നാണ്‌ ഈ വിമാനത്താവളത്തിനു അന്താരാഷ്ട്രപദവി ലഭ്യമായത്. അന്തർ ദേശീയ യാത്രക്കാരുടെ കണക്ക്‌ എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളവും, മൊത്തം യാത്രക്കാരുടെ കണക്ക്‌ എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള ഒൻപതാമത്തെ വിമാനത്താവളവുമാണ് കരിപ്പൂർ.[1]

ഇവിടത്തെ റൺ‌വേയിലേക്കുള്ള അപ്രോച്ച് കുന്നുകളാലും താഴ്വരകളാലും ചുറ്റപ്പെട്ടു കിടക്കുന്നു.

Air India Express Landing at Calicut

വിമാന സർവ്വീസുകൾ[തിരുത്തുക]

ഖത്തർ എയർ, ഒമാൻ എയർ, എയർ അറേബ്യ, ഇത്തിഹാദ് എന്നീ വിദേശ വിമാനകമ്പനികളും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയർവേയ്സ്, ഇൻഡിഗോ എയർ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളുമാണ് 2016 ജനുവരിവരെയുള്ള മാസങ്ങളിൽ കരിപ്പൂരിൽ നിന്ന് സർവിസ് നടത്തുന്നത്. ദുബൈ, ഷാർജ, ദോഹ, അബൂദബി, മസ്കത്ത്, ദമ്മാം, ബഹ്റൈൻ, സലാല, കുവൈത്ത് എന്നീ അന്താരാഷ്ട്ര സർവിസുകളും ഡൽഹി, ബംഗളൂരൂ, ചെന്നൈ, മുംബൈ, കൊച്ചി, തിരുവനന്തപുരം എന്നീ ആഭ്യന്തര സർവിസുകളും ഇവിടെ നിന്നുണ്ട്.[2]


എയർ ഇന്ത്യയുടെ ‌‌എ‌310-300 വിമാനം 'പമ്പ' കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺ‌വേയിയിൽ
കിങ്ങ് ഫിഷർ ‌‌ATR 72 വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺ‌വേയിയിൽ

ഇതുകൂടി കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]