ഖത്തർ എയർവേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Qatar Airways
القطرية
Al Qatariyah
Qatar Air Cargo A300-600R(F) A7-ABX FRA.jpg
IATA
QR
ICAO
QTR
Callsign
QATARI
തുടക്കം 22 നവംബർ 1993 (1993-11-22)
തുടങ്ങിയത് 20 ജനുവരി 1994 (1994-01-20)
ഹബ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം Qatar Airways Privilege Club (Qmiles)
Airport lounge അൽ-മൗർജാൻ ബിസ്നസ് ലൗഞ്ച്
Alliance വൺവേൾഡ്
Fleet size 167
ലക്ഷ്യസ്ഥാനങ്ങൾ 151 [1]
ആപ്തവാക്യം World's 5-star airline
മാതൃ സ്ഥാപനം ഖത്തർ ഭരണകൂടം
ആസ്ഥാനം ഖത്തർ എയർവേസ് ടവർ, ദോഹ, ഖത്തർ
പ്രധാന വ്യക്തികൾ അക്ബർ അൽ ബേക്കർ
വെബ്‌സൈറ്റ് www.qatarairways.com

ഖത്തർ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് ഖത്തർ എയർവേസ്. ഖത്തർ എയർവേസിന്റെ തലസ്ഥാനവും, വിമാനങ്ങളുടെ ഹബ്ബും ദോഹയാണ്. 140-ൽ പരം ലോകനഗരങ്ങളിലേക്ക് പറക്കുന്ന വിമാനങ്ങൾ ഖത്തർ എയർവേസിനുണ്ട്. 150-ൽ പരം വിമാനങ്ങളും ഖത്തർ എയർവേസിന്റേതായുണ്ട്. അറേബ്യയൊഴികെ, ആഫ്രിക്ക, യൂറോപ്പ്, ഓഷ്യാനിയ, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ നഗരങ്ങളിലേക്ക് ഖത്തർ എയർവേസ് വിമാനങ്ങൾ പറക്കുന്നുണ്ട്. 31,000 ത്തിലധികം ജീവനക്കാർ ഖത്തർ എയർവേസിനു വേണ്ടി ജോലിയെടുക്കുന്നു. ഇതിൽ 19,000 ത്തോളം പേർ ഖത്തർ എയർവേസിന്റെ മാത്രം ജീവനക്കാരാണ്. ഹമദ് അന്താരാഷ്ട്ര എയർപോർട്ടാണ് ഖത്തർ എയർവേസിന്റെ ഉദ്ഭവകേന്ദ്രം (ഹബ്ബ്). ഒക്ടോബർ 2013 മുതൽ ഖത്തർ എയർവേസ് വൺവേൾഡ് അലയൻസിൽ അംഗമാണ്.

അവലംബം[തിരുത്തുക]

  1. http://www.qatarairways.com/iwov-resources/temp-docs/press-kit/Qatar%20Airways%20Factsheet%20-%20English.pdf
"https://ml.wikipedia.org/w/index.php?title=ഖത്തർ_എയർവേസ്&oldid=2805108" എന്ന താളിൽനിന്നു ശേഖരിച്ചത്