Jump to content

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

Coordinates: 25°16′23″N 51°36′29″E / 25.27306°N 51.60806°E / 25.27306; 51.60806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹമദ്
അന്താരാഷ്ട്ര വിമാനത്താവളം

Maṭār Ḥamad al-Duwalī
Summary
ഉടമഖത്തർ സിവിൽ
ഏവിയേഷൻ അതോറിറ്റി
പ്രവർത്തിപ്പിക്കുന്നവർഖത്തർ കമ്പനി ഫോർ
എയർപോർട്ട് ഓപ്പറേഷൻ
ആൻഡ് മാനേജ്മെന്റ് (മതാർ)
Servesദോഹ, ഖത്തർ
സ്ഥലംദോഹ, ഖത്തർ
തുറന്നത്30 ഏപ്രിൽ 2014
Hub for
സമുദ്രോന്നതി4 m / 13 ft
നിർദ്ദേശാങ്കം25°16′23″N 51°36′29″E / 25.27306°N 51.60806°E / 25.27306; 51.60806
വെബ്സൈറ്റ്ഹമദ് വിമാനത്താവളം
Map
DOH/OTHH is located in Qatar
DOH/OTHH
DOH/OTHH
DOH/OTHH is located in Asia
DOH/OTHH
DOH/OTHH
സ്ഥാനം
റൺവേകൾ
ദിശ Length Surface
m ft
16R/34L 4,250 അടി ആസ്ഫാൾട്ട്
16L/34R 4,850 അടി Asphalt
Statistics (2017)
യാത്രക്കാർ35,270,410 Decrease5.4%
Aircraft movements265,793 Increase15.8%
Cargo tonnage2,227,705 Increase14.95%
Source:ATR[1]

ഖത്തറിൻറെ തലസ്ഥാനമായ ദോഹയിലെ പ്രധാന വിമാനത്താവളമാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (IATA: DOHICAO: OTHH) (അറബി: مطار حمد الدولي, Maṭār Ḥamad al-Duwalī ). ഈ വിമാനത്താവളത്തിന് മുൻപ് ദോഹ അന്താരാഷ്ട്ര വിമാനത്താവളം ആയിരുന്നു ഖത്തറിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ ബാഹുല്യം നിമിത്തം നിർമ്മിച്ചതാണ് ഹമദ് വിമാനത്താവളം. തുടക്കത്തിൽ ന്യൂ ദോഹ അന്താരാഷ്ട്ര വിമാനത്താവളം (എൻ‌ഡി‌എ‌എ) എന്നറിയപ്പെട്ടിരുന്ന ഹമദ് വിമാനത്താവളം 2009 ൽ തുറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്, എന്നാൽ നിർമ്മാണത്തിൽ നേരിട്ട കാലതാമസം കരണം 2014 ഏപ്രിൽ 30-ന് വിമാനത്താവളം തുറന്നു. ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സും ബാക്കിയുള്ള വിമാനകമ്പനികളും 2014 മെയ് 27 മുതൽ ഔദ്യോഗികമായി പുതിയ വിമാനത്താവളത്തിലേക്ക് സേവനം ആരംഭിച്ചു[2] . മുൻ അമീർ ആയിരുന്ന ഹമദ് ബിൻ ഖലീഫ അൽതാനിയോടുള്ള ബഹുമാനാർത്ഥം പുനർനാമകരണം ചെയ്ത് ഹമദ് എന്നാക്കി മാറ്റി.

നിർമ്മാണം

[തിരുത്തുക]

2003-ലാണ് പുതിയ വിമാനത്താവളത്തിനായി രൂപരേഖ തയ്യാറാക്കാൻ തുടങ്ങിയത്. യാത്രക്കാരുടെ വർദ്ധനവും ചരക്കു ഗതാഗതവും പഴയ ദോഹ വിമാനത്താവളത്തിന് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇത് മറികടക്കാൻ വേണ്ടിയാണ് ഹമദ് വിമാനത്താവളം നിർമ്മിച്ചത്.

ബെക്ടെൽ കോർപറേഷനെയാണ്‌ നിർമ്മാണത്തിനായി അന്നത്തെ സ്റ്റിയറിംഗ് കമ്മറ്റി നിയോഗിച്ചത്. ഈ കരാറിൽ രൂപരേഖ, നിർമ്മാണം, പ്രൊജക്റ്റ് മാനേജ്‌മന്റ് എന്നിവ ഉൾപ്പെടുന്നു [3]. ടെർമിനലുകളും കോൺകോർസും രൂപകല്പന ചെയ്തത് ഹോക് ആണ്.

യാത്രക്കാർക്ക് വിമാനത്താവളത്തിനകത്തു സഞ്ചരിക്കേണ്ടുന്ന ദൂരം കുറയ്ക്കാനായി പ്രധാന യാത്രാ ടെർമിനൽ ദീർഘവൃത്താകൃതിയിൽ ആണ് നിർമ്മിച്ചിട്ടുള്ളത്. യാത്രാ ടെർമിനലിന്റെ വിസ്തീർണ്ണം 600,000 ചതുരശ്ര മീറ്ററാണ്. എയർബസിന്റെ എ380 വിമാനത്തിനായി പ്രത്യേകം നിർമ്മിച്ചത് എന്ന വിശേഷണം ഹമദ് വിമാനത്താവളത്തിന് ഉണ്ട്. നിർമ്മാണത്തിനിടയിൽ 6.2 മില്യൺ ക്യൂബിക് മീറ്റർ അവശിഷ്ടം നീക്കം ചെയ്തു.

ദോഹ മെട്രോ റെഡ്‌ലൈൻ പാതയിൽ ഒരു മെട്രോ സ്റ്റേഷൻ ഇവിടെ ഉണ്ട്. ‌ഒഖ്ബ ഇബ്ൻ നാഫി മെട്രോ നിലയം കഴിഞ്ഞിട്ട് രണ്ടായി റെഡ്‌ലൈൻ പാത പിരിഞ്ഞു ഒന്ന് വിമാനത്താളത്തിലേക്കും ഒന്ന് അൽ വക്രയിലേക്കും പോകുന്നു.

പ്രധാന വ്യക്തികൾ

[തിരുത്തുക]
  • അക്ബർ അൽ ബേക്കർ, ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ്
  • ബദ്ർ മുഹമ്മദ് അൽ മീർ , ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
  • അബ്ദുൾഅസീസ് അബ്ദുള്ള അൽ-മാസ്, വൈസ് പ്രസിഡന്റ്, വാണിജ്യം
  • സയീദ് യൂസഫ് കെ.എച്ച്. അൽ-സുലൈറ്റി, സുരക്ഷാ വൈസ് പ്രസിഡന്റ്
  • Ioannis Metsovitis, VP Operations
  • മൈക്കൽ മക്മില്ലൻ , വൈസ് പ്രസിഡന്റ് Facilities Management
  • സുഹൈൽ കദ്രി, വൈസ് പ്രസിഡന്റ് വിവരസാങ്കേതിക വിദ്യ
  • സുജാത സൂരി, വൈസ് പ്രസിഡന്റ് Strategy and Development

കെട്ടിടങ്ങളും സൗകര്യങ്ങളും

[തിരുത്തുക]

ഹമദ് വിമാനത്താവളത്തിൽ ഒരു യാത്ര ടെർമിനലും നാലു കോൺകോർസും പിന്നെ രാജ കുടുംബാഗംൾക്കായി ഒരു ടെർമിനൽ (എമിരി ടെർമിനൽ) എന്നിവ ആണ് ഉള്ളത്.

ടെർമിനൽ-1

[തിരുത്തുക]
Check-in hall
Interior of Concourse C
Qatar Airways aircraft on the apron
  • കോൺകോർസ്-എ - ഈ കോൺകോഴ്‌സിൽ പത്ത് യാത്ര ഗേറ്റുകൾ ആണുള്ളത്. ഇതിൽ രണ്ടെണ്ണം എയർബസ് എ380-ക്ക് വേണ്ടി ഉള്ളതാണ്.
  • കോൺകോർസ്-ബി - ഈ കോൺകോഴ്‌സിൽ പത്ത് യാത്ര ഗേറ്റുകൾ ആണുള്ളത്. ഇതിൽ രണ്ടെണ്ണം എയർബസ് എ380-ക്ക് വേണ്ടി ഉള്ളതാണ്.
  • കോൺകോർസ്-സി - ഈ കോൺകോഴ്‌സിൽ പതിമൂന്ന് യാത്ര ഗേറ്റുകൾ ആണുള്ളത്. ഇതിൽ രണ്ടെണ്ണം എയർബസ് എ380-ക്ക് വേണ്ടി ഉള്ളതാണ്.
  • കോൺകോർസ്-ഡി - ഈ കോൺകോഴ്‌സിൽ ഇരുപത്തിനാല് യാത്ര ഗേറ്റുകൾ ആണുള്ളത്.
  • കോൺകോർസ്-ഇ - ഈ കോൺകോഴ്‌സിൽ ഇരുപത്തിനാല് യാത്ര ഗേറ്റുകൾ ആണുള്ളത്.
  • ഓട്ടോമാറ്റിക് പീപ്പിൾ മൂവർ - കോൺകോർസ്-സിയുടെ തുടക്കം മുതൽ അവസാനം വരെ യാത്രക്കാകർക്കും വിമാനത്താവള ജീവനക്കാർക്കും പോകുവാനായി നിർമ്മിച്ച യാന്ത്രിക ട്രെയിൻ ആണിത്.

ജനറൽ ഏവിയേഷൻ ടെർമിനൽ

[തിരുത്തുക]

സ്വകാര്യ ജെറ്റുകൾ അല്ലെങ്കിൽ ചാർട്ടർ ചെയ്ത ഫ്ലൈറ്റുകൾക്ക് ഉപയോഗിക്കാനായി നിർമ്മിച്ചതാണിത്. എന്നാൽ നിലവിൽ ഇത് ഉപയോഗിക്കുന്നില്ല. അതിനു പകരം ദോഹ അന്താരാഷ്ട വിമാനത്താവളത്തിലെ പ്രീമിയം ടെർമിനൽ ആണ് ഉപയോഗിക്കുന്നത്.

എമിരി ടെർമിനൽ

[തിരുത്തുക]

രാജ കുടുംബാഗങ്ങൾ, ഉന്നത ഉദ്ദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ എന്നിവർക്കായിട്ടാണ് ഈ ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. പ്രത്യേക ഗേറ്റുകളും പാർക്കിംഗ് സ്ഥലങ്ങളും ഉണ്ട് ഈ ടെർമിനലിന്. മജ്ലിസുകൾ, ബിസിനസ് ലോഞ്ചുകൾ, മീറ്റിംഗ് മുറികൾ മുതലായവയും നിർമ്മിച്ചിരിക്കുന്നു[4].

ഖത്തർ ഡ്യൂട്ടി ഫ്രീ

[തിരുത്തുക]

യാത്രക്കാർക്ക് വിവിധങ്ങളായ സാധങ്ങൾ വാങ്ങാൻ ഉള്ള അവസരം ഖത്തർ ഡ്യൂട്ടി ഫ്രീ ഒരുക്കുന്നു.

ലൗഞ്ചുകൾ

[തിരുത്തുക]
  1. അൽ മൗർജ്ജാൻ ബിസിനസ് ലൗഞ്ച്
  2. അൽ സഫ്‌വാ ഫസ്റ്റ് ക്ലാസ് ലൗഞ്ച്
  3. ഒറിക്‌സ് ലൗഞ്ച്
  4. പാരീസ് പ്രീമിയം ലൗഞ്ച്
  5. ലണ്ടൻ ഹീത്രൂ പ്രീമിയം ലൗഞ്ച്

ഹമദ് വിമാനത്താവളത്തിൽ രണ്ടു റൺവേ ഉണ്ട്. സമാന്തരമായി വിമാനത്താവളത്തിന്റെ രണ്ടു വശത്തും ആയിട്ട് രണ്ട് കിലോമീറ്റർ അകലത്തിൽ ആണ് ഇവ നിർമ്മിച്ചിട്ടുള്ളത്. ആദ്യത്തേത് 4,850 m × 60 m (15,910 ft × 200 ft) നീളവും രണ്ടാമത്തേതിന് 4,250 m × 60 m (13,940 ft × 200 ft) നീളവും ഉണ്ട്. ഇത് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റൺവേ ആണ്[5].

വിമാനകമ്പനികളും ലക്ഷ്യസ്ഥാനങ്ങളും

[തിരുത്തുക]

യാത്രാ സേവനങ്ങൾ

[തിരുത്തുക]
വിമാനകമ്പനിലക്ഷ്യസ്ഥാനം
എയർ കാനഡ ടൊറോന്റോ-പിയേഴ്‌സൺ (18 ഡിസംബർ 2020 മുതൽ)[6]
എയർ ഇന്ത്യ ഡെൽഹി, മുംബൈ[7]
എയർ ഇന്ത്യ എക്സ്പ്രസ്സ്‌ കണ്ണൂർ, കൊച്ചി, കോഴിക്കോട്, മാംഗളൂർ, മുംബൈ, തിരുവനന്തപുരം, തിരുച്ചിറപ്പിള്ളി
Badr Airlines ഖാർത്തൂം
Biman Bangladesh Airlines Chittagong, Dhaka, Sylhet1
British Airways London–Heathrow
Cham Wings Airlines ദമാസ്കസ്
Ethiopian Airlines Addis Ababa
GoAir മുംബൈ[8]
Himalaya Airlines Kathmandu
IndiGo Bangalore,[9] Chennai, Delhi, Hyderabad, Kannur, Kochi, Kolkata,[10] Kozhikode, Mumbai
Iran Air Asaluyeh, Bandar Abbas, Lamerd, Lar, Shiraz
Jazeera Airways Kuwait City
Kuwait Airways Kuwait City
Middle East Airlines Beirut
Nepal Airlines Kathmandu
Oman Air മസ്കറ്റ്
Pakistan International AirlinesIslamabad, Lahore, Peshawar
Pegasus Airlines Istanbul–Sabiha Gökçen
Seasonal: Antalya[11]
Philippine Airlines Manila
ഖത്തർ എയർവേസ് Accra,[12][13] Adana, Addis Ababa, Adelaide, Ahmedabad, Algiers, Amman–Queen Alia, Amritsar, Amsterdam, Ankara, Athens, Atlanta, Auckland, Baghdad, Baku, Bangalore, Bangkok–Suvarnabhumi, Barcelona, Basra, Beijing–Capital, Beirut, Belgrade, Berlin–Brandenburg, Birmingham, Boston, Brisbane,[14] Brussels, Bucharest, Budapest, Canberra, Cape Town, Cardiff, Casablanca, Cebu,[15] Chengdu, Chennai, Chiang Mai, Chicago–O'Hare, Chongqing, Clark, Colombo–Bandaranaike, Copenhagen, Dallas/Fort Worth, Da Nang, Dar es Salaam, Davao, Delhi, Denpasar/Bali, Dhaka, Djibouti, Dublin, Durban, Edinburgh, Entebbe, Erbil, Faisalabad, Frankfurt, Gaborone, Geneva, Goa, Gothenburg, Guangzhou, Hatay, Hangzhou, Hanoi, Helsinki, Ho Chi Minh City, Hong Kong, Houston–Intercontinental, Hyderabad, Isfahan, Islamabad, Istanbul, Istanbul–Sabiha Gökçen, Izmir, Jakarta–Soekarno-Hatta, Johannesburg–OR Tambo, Karachi, Kathmandu, Kyiv–Boryspil, Kigali, Kilimanjaro, Kochi, Kolkata, Kozhikode, Krabi, Kuala Lumpur–International, Kuwait City, Lagos, Lahore, Langkawi,[16] Larnaca, Lisbon, London–Gatwick, London–Heathrow, Los Angeles, Luanda, Lyon, Mahé, Malé, Malta, Manchester, Manila, Maputo, Marrakech, Mashhad, Melbourne, Miami, Milan–Malpensa, Mogadishu,[17] Mombasa, Montréal–Trudeau, Moscow–Domodedovo, Multan, Mumbai, Munich, Muscat, Nagpur, Nairobi–Jomo Kenyatta, Najaf, New York–JFK, Nice, Nur-Sultan,[12][13] Oslo–Gardermoen, Paris–Charles de Gaulle, Penang, Perth, Peshawar, Philadelphia, Phnom Penh, Phuket, Pisa, Prague, Rabat, Rome–Fiumicino, Salalah, San Francisco (begins 15 December 2020),[18] São Paulo–Guarulhos, Sarajevo, Seoul–Incheon, Shanghai–Pudong, Shiraz, Sialkot, Singapore, Skopje, Sofia, Sohar, Stockholm–Arlanda, St. Petersburg, Sulaymaniah, Sydney, Tbilisi, Tehran–Imam Khomeini, Thessaloniki, Thiruvananthapuram, Tokyo–Haneda, Tokyo–Narita, Tunis, Venice, Vienna, Warsaw–Chopin, Washington–Dulles, Windhoek–Hosea Kutako,[19] Yangon, Yerevan, Zagreb, Zanzibar, Zürich
Seasonal: Antalya, Bodrum, Dubrovnik,[20][13] Málaga, Mykonos, Santorini[20][13]
Regent Airways Chittagong, Dhaka[21]
Royal Air Maroc Casablanca
Royal Jordanian Amman–Queen Alia
SalamAir Muscat[22]
SriLankan Airlines Colombo–Bandaranaike
Syrian Air Damascus
Tarco Airlines Khartoum[23]
Turkish Airlines Istanbul
US-Bangla Airlines Chittagong, Dhaka[24]
വിസ്താര എയർലൈൻസ് മുംബൈ
  • ^1 Biman Bangladesh Airlines' flight from Doha to Dhaka makes a stop at Sylhet. However, the flight from Dhaka to Doha is non-stop.
വിമാനകമ്പനിലക്ഷ്യസ്ഥാനം
Cargolux[25] Hanoi, Hong Kong, Luxembourg
Qatar Airways Cargo[26] Ahmedabad, Almaty,[27] Amsterdam, Atlanta, Bangalore, Beirut, Basel/Mulhouse, Brussels, Buenos Aires–Ezeiza,[28] Campinas, Casablanca, Chennai, Chicago–O'Hare, Colombo–Bandaranaike, Dallas/Fort Worth, Delhi, Dhaka, Entebbe, Erbil, Frankfurt, Guangzhou, Hanoi, Helsinki,[29] Hong Kong, Ho Chi Minh City, Hyderabad, Istanbul–Atatürk, Kochi, Kolkata, Kuwait City, Lagos, Lahore, Liege, London–Heathrow,[30] Los Angeles, Luxembourg, Macau,[31] Madrid, Melbourne, Mexico City, Miami, Milan–Malpensa, Mumbai, Muscat, Nairobi–Jomo Kenyatta, New York–JFK, Osaka–Kansai,[32] Oslo–Gardermoen, Paris–Charles de Gaulle, Perth, Prague, Quito, São Paulo–Guarulhos,[28] Seoul–Incheon, Shanghai–Pudong, Sialkot, Tehran–Imam Khomeini, Yangon,[33] Zaragoza
Turkish Cargo[34] Istanbul–Atatürk

വിവാദങ്ങൾ

[തിരുത്തുക]

2020 ഒക്ടോബർ 2 ന് ഒരു നവജാത പെൺകുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അന്വോഷണസംബന്ധിയായി 10 വ്യത്യസ്ത വിമാനങ്ങളിൽ നിന്ന് പ്രസവിക്കുന്ന പ്രായത്തിലുള്ള സ്ത്രീകളെ വിമാനത്താവളഅധികൃതർ നിർബന്ധിത യോനി പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ ഉൾപ്പെട്ട ഓസ്‌ട്രേലിയൻ സ്ത്രീകൾ ഓസ്‌ട്രേലിയൻ എംബസ്സിയിൽ പരാതി നൽകുകയും തുടർന്ന് ഖത്തർ പ്രധാനമന്ത്രി മാപ്പ് പറയുകയും ഉണ്ടായി. ഇതിനെ തുടർന്ന് ഖത്തർ സർക്കാർ ഓസ്‌ട്രേലിയൻ സർക്കാരുമായിട്ടുള്ള ആട്ടിൻകുട്ടി വ്യവസായത്തിനുള്ള കരാർ റദ്ദാക്കുകയുണ്ടായി.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Report 2017" (PDF). Archived from the original (PDF) on 2019-10-18. Retrieved 2018. {{cite web}}: Check date values in: |accessdate= (help)
  2. "General Information". dohaairport.com. Archived from the original on 29 April 2014. Retrieved 2014-05-26.
  3. "Hamad International Airport Construction Management - Bechtel". www.bechtel.com (in ഇംഗ്ലീഷ്). Retrieved 2018-11-27.
  4. "HIA FAQs" (PDF). ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. Archived from the original (PDF) on 2019-12-21. Retrieved 2018-11-27.
  5. "AIRAC AIP Supplement 09/12 – Hamad International Airport (OTHH) – State of Qatar" (PDF). Bahrain AIP FIR. Archived from the original (PDF) on 2014-05-27. Retrieved 2018-04-03.
  6. "Our Network". aircanada.com. Retrieved 24 October 2020.
  7. "Air India to commence Mumbai-Doha service in Feb-2020". CAPA. Retrieved 9 January 2020.
  8. Liu, Jim. "GoAir adds Mumbai – Doha service from mid-March 2020". Routesonline. Retrieved 25 February 2020.
  9. "IndiGo to commence Bangalore-Qatar service in Mar-2020". CAPA. Retrieved 18 February 2020.
  10. "IndiGo to launch flight services to Dubai, Doha from Kolkata". Economic Times. 10 January 2020. Retrieved 10 May 2020.[പ്രവർത്തിക്കാത്ത കണ്ണി]
  11. Liu, Jim. "Pegasus adds Antalya – Doha service from June 2020". Routesonline. Retrieved 5 February 2020.
  12. 12.0 12.1 "Qatar Airways Announces Eight New Destinations at the Kuwait Aviation Show 2020". Qatar Airways. Retrieved 16 January 2020.
  13. 13.0 13.1 13.2 13.3 Liu, Jim. "Qatar Airways NS20 Network changes as of 19MAR20". Routesonline. Retrieved 19 March 2020.
  14. Routes Online. "Qatar Airways resumes Brisbane service in May/June 2020".
  15. "Qatar Airways Launches Flights to Tropical Island Destination Cebu". Qatar Airways. Retrieved 23 July 2020.
  16. "Qatar Airways adds Langkawi service from October 2019". Routesonline. Retrieved 2020-02-18.
  17. "Qatar Airways schedules additional 5 destinations launch in S19". RoutesOnline. 7 March 2019. Retrieved 7 March 2019.
  18. "Discover a timeless beauty in San Francisco". Qatar Airways. Retrieved 10 October 2020.
  19. https://www.businesstraveller.com/business-travel/2020/09/18/qatar-airways-network-passes-90-destinations/
  20. 20.0 20.1 https://ftnnews.com/aviation/38473-qatar-airways-to-fly-dubrovnik-santorini-osaka-kigali-kilimanjaro-in-2020
  21. "Regent starts flying to Doha on May 19". The Daily Star. 2017-04-21. Retrieved 2018-04-03.
  22. "Oman's SalamAir to start flights to Doha in November". Retrieved 2018-04-03.
  23. "Tarco Aviation adds Khartoum – Doha route from Dec 2019". {{cite web}}: Cite has empty unknown parameter: |1= (help)
  24. "US-Bangla to operate Doha flights from Oct 1". Banglanews24.com. 2017-09-30. Archived from the original on 2018-04-04. Retrieved 2018-04-03.
  25. "Archived copy". Archived from the original on 2020-02-29. Retrieved 2013-12-05.{{cite web}}: CS1 maint: archived copy as title (link)
  26. "W20/21 Freighters Route Map" (PDF). Retrieved 2020-10-22.
  27. "Qatar Airways Cargo Launches Freighter Services to Almaty, Kazakhstan".
  28. 28.0 28.1 "Qatar Airways" (Press release). Retrieved 2018-04-03.
  29. "Qatar Airways Cargo adds Helsinki to pharma network". aircargoweek.com. 2017-10-03. Retrieved 2018-04-03.
  30. "Qatar to launch Heathrow freighter". Air Cargo News. Retrieved 2018-04-03.
  31. "Qatar Airways Cargo adds Macau / Round-the-world route in W18". RoutesOnline. 11 October 2018. Retrieved 11 October 2018.
  32. https://www.logupdateafrica.com/qatar-airways-cargo-to-operate-b777f-to-osaka-4-south-american-destinations-to-join-its-network-from-jan-16-aviation
  33. "Qatar Airways Cargo is the First International Airline to Launch Dedicated Freighter Service to Yangon". Qatar Airways Cargo (Press release). 2017-11-19. Retrieved 2018-04-03.
  34. "Istanbul – Doha (Doh) Flights Frequency Increase". 2014-03-25. Archived from the original on 2017-10-05. Retrieved 2018-04-03.

പുറം കണ്ണികൾ

[തിരുത്തുക]