ഇത്തിഹാദ് എയർവേയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇത്തിഹാദ് എയർവേയ്സ്
IATA
EY (ഇവൈ)
ICAO
ETD (ഇറ്റിഡി)
Callsign
ETIHAD (ഇത്തിഹാദ്)
Founded 2003
ഹബ് അബുദാബി അന്താരാഷ്ട്രവിമാനത്താവളം
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം ഇത്തിഹാദ് ഗസ്റ്റ്
Member lounge ഇത്തിഹാദ് പ്രീമിയം ലോഞ്ച്
Alliance അരബ് എയർ കാരിയേഴ്സ് ഓർഗനൈസേഷൻ
Subsidiaries
Fleet size 38 (കൂടാതെ 55 ഓപ്ഷനുകളും, 50 വാങ്ങൽ അവകാശങ്ങളുമുൾപ്പെടെ 226 ഓർഡറുകളും)
Destinations 48
ആപ്തവാക്യം "Change the Way You See the World"
ആസ്ഥാനം അബുദാബി, ഐക്യ അരബ് രാജ്യങ്ങൾ
പ്രധാന വ്യക്തികൾ H.E. Dr. ഷെയ്ഖ് അഹമ്മദ് ബിൻ സൈഫ് അൽ-നഹ്യാൻ (ചെയർമാൻ), ജയിംസ് ഹോഗൻ (സിഇഒ)
വെബ്‌സൈറ്റ്: ഇത്തിഹാദ് എയർവേയ്സ്

ഐക്യ അറബ് എമിറേറ്റുളുടെ (യു.എ.ഇ.) പതാകവാഹകവിമാനവും ദേശീയവിമാനസർവ്വീസുമാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേയ്സ് (അറബിയിൽ: الإتحاد, ʼal-ʻitiħād). ഇന്ത്യയുൾപ്പെടെ വിവിധ അന്താരാഷ്ട്രകേന്ദ്രങ്ങളിലേക്ക് നിത്യേന ഗതാഗതം നടത്തുന്ന ഇത്തിഹാദ് എയർ വേയ്സ് കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും സർവ്വീസ് നടത്തുന്നുണ്ട്.

'‘ഇത്തിഹാദ്’' (അറബിയിൽ "ഐക്യം", "ഫെഡറേഷൻ" എന്നീ അർത്ഥതലങ്ങളാണ് "ഇത്തിഹാദ്" എന്നതിനുള്ളത്) എന്നത് അറബിയിലെ -الإمارات العربية المتحدة- എന്നതിൻറെ ചുരുക്കരൂപമാണ്. ഇത്തിഹാദ് അതിൻറെ സർവ്വീസുകൾ പശ്ചിമേഷ്യ, യൂറോപ്പ്, ഇന്ത്യൻ ഉപഭൂഖണ്ഡം, വടക്കേ അമേരിക്ക, ആഫ്രിക്ക, ഓഷ്യാനിയ, ഫാർ ഈസ്റ്റ്, എന്നിവിടങ്ങളിലേക്ക് നടത്തുന്നു. ഇത്തിഹാദിൻറെ പ്രധാന കേന്ദ്രം അബുദാബി അന്താരാഷ്ട്രവിമാനത്താവളമാണ്.[1]

എയർബസ് A380-800 അബുദാബി അന്താരാഷ്ട്രവിമാനത്താവളത്തിൽ

2003-ൽ സ്ഥാപിക്കപ്പെട്ടതിനു ശേഷം, അതിവേഗം വളരുന്ന വ്യാവസായിക വിമാനക്കമ്പനി എന്ന ഖ്യാതി നേടാൻ ഇത്തിഹാദിന് കഴിഞിട്ടുണ്ട്. "ഇത്തിഹാദിൻറെ" ആദ്യത്തെ പൂർണ്ണവ്യവസായവർഷമായിരുന്ന 2004ൽ, 340,000 യാത്രക്കാർ മാത്രം സഞ്ചരിച്ചിരുന്ന സ്ഥാനത്ത് 2007ൽ 4.6 മില്യൺ യാത്രക്കാരാണ് ഇത്തിഹാദ് എയർവേയ്സ് ഉപയോഗിച്ചിരുന്നത്. 2008ൻറെ ആദ്യ 6 മാസങ്ങളിൽ‍ത്തന്നെ 2.8 മില്യൺ യാത്രക്കാർ ഇത്തിഹാദ് എയർവേയ്സ് സർവ്വീസുകൾ ഉപയോഗിച്ചുകഴിഞ്ഞു. 2007ലെ ഇതേ കാലയളവിലേതിനെക്കാൾ 41 ശതമാനം കൂടുതലാണിത്, കൂടാതെ 2008 അവസാനത്തോടെ ഏതാണ്ട് 6 മില്യണിലധികം യാത്രക്കാർ ഇത്തിഹാദ് എയർവേയ്സ് ഉപയോഗപ്പെടുത്തുമെന്നാണ് കണക്കക്കപ്പെടുന്നത്.

ഇത്തിഹാദ് ബോയിങ്ങ് 777-300ER ആസ്ത്രേലിയയിലെ ബ്രിസ്ബേയ്ൻ വിമാനത്താവളത്തിൽ

"ഇത്തിഹാദ്" 2008ൽ ഇതിനകം നാല് പുതിയ സർവ്വീസുകൾ കൂടി തുടങ്ങിക്കഴിഞ്ഞു. അബുദാബിയിൽ നിന്നും ബെയ്ജിങ് (ചൈന), കോഴിക്കോട്, ചെന്നൈ (ഇന്ത്യ), മിൻസ്ക് (ബെലാറസ്) എന്നിവയാണ് പുതിയതായി തുടങ്ങിയ സർവ്വീസുകൾ. മോസ്കോ (റഷ്യ), അൽമാട്ടി (ഖസാഖ്‌സ്ഥാൻ‍) എന്നിവിടങ്ങളിലേയ്ക്കും 2008 ഡിസംബറോടെ സർവ്വീസുകൾ തുടങ്ങാൻ ഇത്തിഹാദ് തയ്യാറെടുക്കുന്നു.

അവലംബം[തിരുത്തുക]

  1. "Directory: World Airlines". Flight International. 2007-04-03. p. 78. 

പുറമേക്കുള്ള കണ്ണികൾ‍[തിരുത്തുക]

ഇത്തിഹാദ് എയർവേയ്സ്

"https://ml.wikipedia.org/w/index.php?title=ഇത്തിഹാദ്_എയർവേയ്സ്&oldid=2293432" എന്ന താളിൽനിന്നു ശേഖരിച്ചത്