ഭുന്തർ വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭുന്തർ വിമാനത്താവളം
भुंतर हवाई अड्डे
Summary
എയർപോർട്ട് തരംPublic
ഉടമഇന്ത്യൻ ഗവണ്മെന്റ്
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോരിറ്റി ഓഫ് ഇന്ത്യ
Servesകുളു, മനാലി
സ്ഥലംഭുന്തർ, ഹിമാചൽ പ്രദേശ്, ഇന്ത്യ
സമുദ്രോന്നതി3,573 ft / 1,089 m
Map
KUU is located in Himachal Pradesh
KUU
KUU
KUU is located in India
KUU
KUU
Location of airport in India
റൺവേകൾ
ദിശ Length Surface
ft m
16/34 3,690 1,125 ആസ്ഫാൾട്ട്
അടി മീറ്റർ

ഹിമാചൽ പ്രദേശിലെ കുളു പട്ടണത്തിന്റെ പ്രാന്ത പ്രദേശമായ ഭുന്തറിൽ സ്ഥിതി ചെയ്യുന്ന ഒരുചെറു പ്രാദേശിക വിമാനത്താവളമാണ് ഭുന്തർ വിമാനത്താവളം. കുളു- മണാലി വിമാനത്താവളം/ കുളു വിമാനത്താവളം എന്നീ പേരുകളിലാണ് ഭുന്തർ വിമാനത്താവളം അറിയപ്പെടുന്നത്. ബിയാസ് നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഭുന്തർ വിമാനത്താവളം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങളിലൊന്നാണ്. കുത്തനെയുള്ള ഇവിടുത്തെ റൺവെ പൈലറ്റുമാർക്ക് വലിയ വെല്ലുവിളിയാണുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ വളരെക്കുറച്ചു വിമാനങ്ങളേ ഇവിടെനിന്നും സർവീസ് നടത്തുന്നുള്ളു[1]. ബിയാസ് നദിയിൽ വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഭുന്തർ വിമാനത്താവളം അടച്ചിടാറുണ്ട്. 2008ൽ ഭുന്തർ വിമാനത്താവളത്തിലെ ആധുനിക ടെർമിനൽ ഉദ്ഘാടനം ചെയ്യപ്പെട്ടു[2] .

എയർ ഇന്ത്യ റീജിയണൽ, ഡെക്കാൻ ചാർട്ടേഴ്സ് എന്നീ എയർലൈനുകളാണ് ഭുന്തർ വിമാനത്താവളത്തിൽ നിന്നും നിലവിൽ സർവീസ് നടത്തുന്നത്[3] .

എയർലൈനുകളും ലക്ഷ്യസ്ഥാനങ്ങളും[തിരുത്തുക]

താഴെപ്പറയുന്ന എയർലൈനുകൾ ഭുന്തർ വിമാനത്താവളത്തിൽ നിന്നും പ്രാദേശിക വിമാനസർവീസുകൾ നടത്തുന്നു.

വിമാനകമ്പനിലക്ഷ്യസ്ഥാനം
എയർ ഇന്ത്യ റീജിയണൽ ഡെൽഹി
ഡെക്കാൻ ചാർട്ടേഴ്സ് വിത്ത് ഹിമാലയൻ ബുൾസ് ചണ്ഡിഗഡ്അവലംബം[തിരുത്തുക]

  1. "Kingfisher shuts down operation in Himachal". Hindustan Times. 30 September 2012. മൂലതാളിൽ നിന്നും 2013-02-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 October 2012.
  2. "Flight to safety". The Indian Express. 20 June 2010. ശേഖരിച്ചത് 18 April 2012.
  3. "Air India to start flights to Dharamsala, Kullu today". The Indian Express. 15 May 2013. ശേഖരിച്ചത് 13 June 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭുന്തർ_വിമാനത്താവളം&oldid=3806766" എന്ന താളിൽനിന്ന് ശേഖരിച്ചത്