വിഴിഞ്ഞം ഗുഹാക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vizhinjam rock caves എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിഴിഞ്ഞം ഗുഹാക്ഷേത്രം
വിഴിഞ്ഞം ഗുഹാക്ഷേത്രം. പുറത്തുനിന്നുള്ള ദൃശ്യം

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തുള്ള പാറ തുരന്ന് നിർമിച്ച ഒരു അറ മാത്രമുള്ള ക്ഷേത്രമാണ് വിഴിഞ്ഞം ഗുഹാക്ഷേത്രം. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ചെറിയ ഗുഹാക്ഷേത്രമാണിത്. [1] ഇതിനുള്ളിൽ വീണാധാര ദക്ഷിണാമൂർത്തിയുടെ പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പുറത്തെ ഭിത്തിയിൽ ഒരുവശത്ത് ശിവന്റെയും പാർവ്വതിയുടെയും ശി‌ൽപ്പങ്ങളുണ്ട്. മറുവശത്ത് ശിവന്റെ കിരാത രൂപമാണ് കൊത്തിയിരിക്കുന്നത്.[2] നാല് കൈകളുമായി അമ്പും വില്ലുമേന്തി നിൽക്കുന്ന ത്രിപുരാന്തകമൂർത്തി അപസ്മാരമൂർത്തിയെ ചവിട്ടിപ്പിടിച്ചുനിൽക്കുന്ന തരത്തിലാണ് കൊത്തിവച്ചിട്ടുള്ളത്.

നഗരഹൃദയത്തിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ ദൂരെയാണിത്. വർഷങ്ങളോളം ഈ ക്ഷേത്രം ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു. എട്ടാം നൂറ്റാണ്ടിൽ ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം. 1965-ൽ കേന്ദ്രസർക്കാർ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച ഈ ഗുഹാക്ഷേത്രം ഇപ്പോൾ കേന്ദ്ര പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-08. Retrieved 2019-08-08.
  2. തുറവൂർ, ഇന്ദിര (12 സെപ്റ്റംബർ 2015). "ജൈനമതവും ഗുഹാ ക്ഷേത്രങ്ങളും". മനോരമ. Retrieved 11 നവംബർ 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിഴിഞ്ഞം_ഗുഹാക്ഷേത്രം&oldid=3808542" എന്ന താളിൽനിന്ന് ശേഖരിച്ചത്