ചേരമാൻ പറമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cheraman Parambu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചേര രാജവംശത്തിലേക്കുള്ള സ്മാരകസ്തംഭം

ചേര രാജവംശത്തിലെ രാജാക്കന്മാരായ ചേരമാൻ പെരുമാളിന്റെ രാജകീയ കേന്ദ്രമായി കണക്കാക്കപ്പെടുന്ന പ്രദേശമാണ് ചേരമാൻ പറമ്പ്. കേരളത്തിൽ, കൊടുങ്ങല്ലൂരിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള മേത്തലയിൽ ഏകദേശം 5 ഏക്കറിലാണ് ഈ കൊട്ടാര അവശിഷ്ടങ്ങൾ വ്യാപിച്ചുകിടക്കുന്നത്. 1936 ൽ ആർക്കിയോളജി വകുപ്പ് ഈ പ്രദേശം ഒരു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. 1944 നും 1945 നും ഇടയിൽ ഈ സ്ഥലത്ത് ഖനനം നടത്തിയപ്പോൾ പുരാതനകാലത്തെ പാത്രങ്ങളുടെ അവശിഷ്ടങ്ങൾ, ചെമ്പ്, ഇരുമ്പ് എന്നിവകൊണ്ടുള്ള ഉപകരണങ്ങൾ, ആഭരണങ്ങൾ എന്നിവ കണ്ടെത്തി. [1] [2] ഖനനം ചെയ്തപേപോൾ ലഭിച്ച പോട്ട്‌ഷെർഡ് (പാത്രങ്ങളുടെ അവശിഷ്ടങ്ങൾ) സെലാഡൺ വെയർ എന്ന വിഭാഗത്തിൽപ്പെട്ടതാണ്. എ.ഡി പത്താംനൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിൽ സോങ്ങ് രാജവംശക്കാലത്ത് ചൈനയിൽ നിർമ്മിച്ച ഒരുതരം മൺപാത്രങ്ങളായിരുന്നു ഇവ.

അവലംബം[തിരുത്തുക]

  1. "Cheraman Parambu - the royal seat of the Cheraman Perumals". Kerala Tourism. Retrieved 2014-12-15.
  2. Paul, John L. (9 September 2011). "KCHR moots garden village at Pattanam". Retrieved 24 July 2019.
"https://ml.wikipedia.org/w/index.php?title=ചേരമാൻ_പറമ്പ്&oldid=3591046" എന്ന താളിൽനിന്ന് ശേഖരിച്ചത്