ചേരസാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തമിഴ്: சேரர்
ചേര സാമ്രാജ്യം (കേരളപുത്രന്മാർ)
സാമ്രാജ്യം
ബി.സി. 5-ആം നൂറ്റാണ്ട് – 1102 Blank.png
 
Flag of the Kingdom of Cochin.svg
 
30px
കൊടി ചിഹ്നം
കൊടി ചിഹ്നം
Location of ചേര സാമ്രാജ്യ,
ചേരസാമ്രാജ്യത്തിന്റെ വിസ്തൃതി
തലസ്ഥാനം ആദ്യകാല ചേരന്മാർ: കുഴുമൂർ, വഞ്ചിമുത്തൂർ, കാരൂർ, തോണ്ടി
രണ്ടാം ചേരന്മാർ: മഹോദയപുരം, കുലശേഖരപുരം
ഭാഷ മലനാട്ടു തമിഴ്
മതം ഹിന്ദുമതം
ഭരണക്രമം രാജഭരണം
President നെടുംചേരലാതൻ
ചെങ്കുട്ടവൻ ചേരൻ
കാലഘട്ടം മദ്ധ്യയുഗം
 - സ്ഥാപിതം ബി.സി. 5-ആം നൂറ്റാണ്ട്
 - ആദ്യകാല ചേരന്മാരുടെ ഉദയം
 - പിൽക്കാലചേരന്മാരുടെ ഉദയം 800 ഏ.ഡി.
 - ചോളന്മാരുടെയും രാഷ്ട്രകുടന്മാരുടെയും തുടരെയുള്ള ആക്രമണം 1102
ഇന്ന്  India
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
Edakkal Stone Age Carving.jpg
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · Tyndis 
Economy · Religion · Music
ചേരസാമ്രാജ്യം
Early Pandyas
ഏഴിമല രാജ്യം
ആയ് രാജവംശം
ആധുനിക കാലം
വാസ്കോ ഡ ഗാമ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
 · Travancore–Dutch War
 · കുളച്ചൽ യുദ്ധം
 · കുറിച്യകലാപം
 · പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
 · മദ്രാസ് പ്രസിഡൻസി
 · മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
 · വേലുത്തമ്പി ദളവ
 · മലബാർ കലാപം
 · പുന്നപ്ര-വയലാർ സമരം
ശ്രീനാരായണഗുരു
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം
LDF · UDF
Renaming of cities
തമിഴ്നാടിന്റെ ചരിത്രം
എന്ന ശ്രേണിയുടെ ഭാഗം
Thanjavur temple.jpg
തമിഴ് ചരിത്ര കാലക്രമം
സംഘ കാലഘട്ടം
ഉറവിടങ്ങൾ
ഭരണസം‌വിധാനം  ·   സമ്പദ് വ്യവസ്ഥ
സമൂഹം  ·   മതം  ·  സംഗീതം
ആദ്യകാല ചോളർ  ·  ആദ്യകാല പാണ്ഡ്യർ
മദ്ധ്യകാല ചരിത്രം
പല്ലവ സാമ്രാജ്യം
പാണ്ഡ്യസാമ്രാജ്യം
ചോളസാമ്രാജ്യം
ചേര രാജവംശം
വിജയനഗര സാമ്രാജ്യം
മധുര നായകർ
തഞ്ചാവൂർ നായകർ
കലഹസ്തി നായകർ
ഗിഞ്ജീ നായകർ
കാൻഡി നായകർ
രാംനാഡ് സേതുപതി
തൊണ്ടൈമാൻ രാജ്യം
ദക്ഷിണേഷ്യയുടെ ചരിത്രം
Flag of India.svg Flag of Bangladesh.svg Flag of Bhutan.svg Flag of Maldives.svg Flag of Nepal.svg Flag of Pakistan.svg Flag of Sri Lanka.svg
ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സുൽത്താനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സുൽത്താനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · ധനതത്വശാസ്ത്രം · ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

പുരാതനകാലം മുതൽ 12-ആം നൂറ്റാണ്ടിന്റെ അവസാനം വരെ തെക്കേ ഇന്ത്യയിലെ ചില പ്രദേശങ്ങളിലായി നിലനിന്നിരുന്ന സാമ്രാജ്യമാണ് ചേര സാമ്രാജ്യം. ആദ്യകാല ചേരർ (തമിഴ്: சேரர்) മലബാർ തീരം, കോയമ്പത്തൂർ, കരൂർ, സേലം എന്നീ സ്ഥലങ്ങൾ ഭരിച്ചിരുന്നു. ചേരന്മാർ ഭരിച്ചിരുന്ന ഈ പ്രദേശങ്ങൾ ഇന്ന് കേരളത്തിന്റെയോ തമിഴ്‌നാട്ടിന്റെയോ ഭാഗങ്ങളാണ്. ദക്ഷിണേന്ത്യയിലെ മറ്റ് രണ്ട് പ്രാചീന തമിഴ് രാജവംശങ്ങൾ ചോളരും പാണ്ഡ്യരുമായിരുന്നു. സംഘകാലഘട്ടത്തോടെ (ക്രി.മു. 100 - 200) തന്നെ ഈ മൂന്നു രാജവംശങ്ങളും മൂവേന്തർ എന്ന പേരിൽ നിലവിലുണ്ടായിരുന്നു[1]. സംഘകാലം തമിഴ് ഭാഷയുടേയും സാഹിത്യത്തിന്റേയും വളർച്ചയിലെ ഒരു സുവർണ്ണകാലമായിരുന്നു. ചേര സാമ്രാജ്യത്തിന്റ്റെ ഭരണകാലഘട്ടം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആദ്യകാല ചേര സാമ്രാജ്യം സംഘകാലത്തും രണ്ടാം ചേര സാമ്രാജ്യം ക്രി.വ 800 മുതൽ 1102 വരെയുമാണ്.[2]

ചേരഭരണകാലത്തെ രണ്ട് കാലഘട്ടങ്ങളായി തരം തിരിക്കാം

 1. ഒന്നാം ചേരരാജവംശം
 2. രണ്ടാം (പിൽക്കാല) ചേരരാജവംശം.

ഇവ രണ്ടിനുമിടക്കുള്ള മൂന്നോ നാലോ നൂറ്റാണ്ടുകളിലെ കേരളതീരത്തെ സമൂഹ്യജീവിതത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ല.

അതിരുകളും ഭരണകേന്ദ്രങ്ങളും[തിരുത്തുക]

ആദിചേര സാമ്രാജ്യത്തിന്റെ തലസ്ഥാനം വഞ്ചിമുത്തൂർ, കരൂർ എന്നിവ ആയിരുന്നു. ഈ സ്ഥലങ്ങൾ ഇന്ന് എവിടെയാണ്‌ എന്നതിൽ ചരിത്രകാരന്മാർക്ക് ഏകാഭിപ്രായത്തിലെത്തിച്ചേരാനായിട്ടില്ല. ആദിചേര സാമ്രാജ്യം തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, നാമക്കൽ, കരൂർ, സേലം, ഈറോഡ് എന്നീ പ്രദേശങ്ങൾ മുതൽ കേരളത്തിൽ ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ കൊച്ചിക്ക് അടുത്ത പ്രദേശങ്ങൾ വരെ വ്യാപിച്ചു കിടന്നതായി കരുതുന്നു. കുടനാട് എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന കേരളതീരത്തേക്ക് കരൂർ ആസ്ഥാനമായിരുന്ന ആദിചേരന്മാരുടെ സ്വാധീനം വ്യാപിപ്പിച്ചത് വേൽകെഴുകുട്ടുവൻ എന്നും ചെങ്കുട്ടുവൻ എന്നും വിളിക്കപ്പെട്ടിരുന്ന ചേരരാജാവാണു[3] . ഇവർക്ക് പൊരുന്നൈത്തുറയൻ എന്ന അപരനാമവും ഉണ്ടായിരുന്നു.

കേരളത്തിൽ കൊടുങ്ങല്ലൂരിന് അടുത്ത് തിരുവഞ്ചിക്കുളം രണ്ടാംചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. എന്നാൽ അപ്പോഴേക്ക് സാമ്രാജ്യത്തിന്റെ കിഴക്കൻ അതിർത്തി കോയമ്പത്തൂർ പ്രദേശങ്ങളിൽ ഒതുങ്ങിയിരുന്നു. പിൽക്കാലത്ത് കൊടുങ്ങല്ലൂരിനു തെക്കോട്ട് കൊല്ലം വരെ ഇവരുടെ സ്വാധീനം വ്യാപിക്കുന്നുണ്ട്. തന്ത്രപൂർവം ശത്രുരാജ്യങ്ങളുമായി വിവാഹബന്ധങ്ങളിലൂടെയും മറ്റും രാഷ്ട്രീയ സഖ്യങ്ങളിൽ ഏർപ്പെട്ടിരുന്നുവെങ്കിലും അയൽ രാജ്യങ്ങളുമായി, വിശേഷിച്ച് ചോളന്മാരുമായി, ചേരരാജാക്കന്മാർ തുടർച്ചയായി യുദ്ധം ചെയ്തിരുന്നു. ഏതാണ്ട് ഒരു നൂറു കൊല്ലം നീണ്ടു നിന്ന നിരന്തരമായ ചോള-ചേര യുദ്ധമാണു ഈ രണ്ടാം സാമ്രാജ്യത്തെ ശിഥിലമാക്കിയതെന്ന് പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ള അഭിപ്രായപ്പെടുന്നുണ്ട്.

ആദിചേരന്മാരുടെ കാലം മുതൽ തന്നെ അവർ ഭരിച്ചിരുന്ന പ്രദേശങ്ങളിൽ വിദേശവാണിജ്യം വളരെ സജീവമായിരുന്നു. സുഗന്ധ ദ്രവ്യങ്ങൾ, ആനക്കൊമ്പ്, തടി, മുത്ത്, രത്നങ്ങൾ തുടങ്ങിയവ മലബാർ തീരത്തുകൂടെ ഈജിപ്ത്, റോം, ഗ്രീസ്, ഫിനീഷ്യ, അറേബ്യ, മെസൊപ്പൊട്ടേമിയ, പേർഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. കൊല്ലം, കൊടുങ്ങല്ലൂർ, തൃശ്ശൂരിനു അടുത്ത ഇയ്യാൽ , കോട്ടയം എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്ത റോമൻ, അറബി, ഗ്രീക്ക് നാണയങ്ങളിൽ നിന്ന് അക്കാലത്തെ വാണിജ്യത്തിന്റെ തെളിവുകൾ ലഭിക്കുന്നു. മുസിരിസ് അക്കാലത്ത് മലബാർ തീരത്തെ പ്രധാ‍ന തുറമുഖമായിരുന്നു. പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ എന്നറിയപ്പെടുന്നതും, എ.ഡി ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്കിൽ എഴുതപ്പെട്ടതുമായ, കർത്താവാരെന്നറിയാത്ത സഞ്ചാരരേഖകളിൽ മുസിരിസിനെ കുറിച്ചുള്ള വിവരണങ്ങൾ കാണാം.

രണ്ടാം ചേരസാമ്രാജ്യകാലത്ത് ഈ തുറമുഖത്തിന്റെ പരിസരത്തിലാണു മകോതൈ, മഹോദയപുരം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഇന്നത്തെ കൊടുങ്ങല്ലൂർ വളർന്നുവന്നത്. കേരളതീരത്ത് നെൽക്രുഷി വ്യാപകമാകുന്നതും അതിൽ നിന്നുണ്ടായ വരുമാനം കൈകാര്യം ചെയ്തുകൊണ്ട് സഘടിതമായ രീതിയിലുള്ള ഭരണസംവിധാനങ്ങൾ വളർന്നുവന്നതും ഇക്കാലത്താണു.

സംഘകാലത്ത് എഴുതപ്പെട്ട പതിറ്റുപത്ത് എന്ന കാവ്യത്തിൽ നിന്നാണ് ആദിചേരന്മാരുടെ വംശാവലിയെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഇതിനു പുറമേ പുറനാനൂറ് അകനാനൂറ് എന്നിവയിൽ നിന്നും, അക്കാലത്തെ ജനജീവിതത്തെക്കുറിച്ചും മറ്റുമുള്ള വിലപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട്.


കിട്ടാവുന്ന വിവരങ്ങൾ വച്ച് ചേരന്മാരുടെ വംശാവലി താഴെ കൊടുത്തിരിക്കുന്നു.

ഒന്നാം ചേരരാജവംശം[തിരുത്തുക]

പ്രധാന ലേഖനം: ആദിചേരന്മാർ
 1. പെരുംചോറ്റ് ഉതിയൻ ചേരലാതൻ ( കരികാല ചോളന്റെ സമകാലികൻ)
 2. ഇമയവരമ്പൻ നെടും ചേരലാതൻ ( ഉതിയന്റെ പുത്രൻ)
 3. പൽ‍യാനൈചെൽ കെഴുകെട്ടുവൻ ( ഉതിയന്റെ പുത്രൻ, ഇമയന്റെ സഹോദരൻ) മഹാരാജാവാകാതെ കീരീടാവകാശീയായി കഴിഞ്ഞു.
 4. നാർമുടിച്ചേരൽ( കളംകായ്കണ്ണൈനാർമുടി) മഹാരാജാവാകാതെ കീരീടാവകാശീയായി കഴിഞ്ഞു.
 5. ചെങ്കുട്ടുവൻ ചേരൻ (കപ്പൽ പിറകോട്ടിയ വേൽകെഴുകെട്ടുവൻ) കൊടുങ്ങല്ലൂരിലെ കണ്ണകി പ്രതിഷ്ഠ നടത്തി. ആദ്യ കാല ചേരരിൽ ഏറ്റവും പ്രമുഖൻ
 6. ആട്ടു കോട്ട് പാട്ട് ചേരലാതൻ യുദ്ധാനന്തരം പടവാളുമേന്തി പാട്ടും ആട്ടവും നടത്തിയിരുന്നതു കൊണ്ടീ പേർ
 7. ചെൽവക്കടുംകോ അഴിയാതൻ ( കപിലരുടെ സമകാലികൻ)
 8. പെരുംചേരൽ ഇരുമ്പൊറൈ
 9. ഇളം ചേരൽ ഇരുമ്പൊറൈ

രണ്ടാം ചേരരാജവംശം[തിരുത്തുക]

കുലശേഖര ആഴ്‌വാർ[തിരുത്തുക]

കുലശേഖരവർമ്മ (ക്രി വ 800-820)[4][5] , രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകൻ. തമിഴിലെ ഭക്തിപ്രബന്ധമായ പെരുമാൾതിരുമൊഴിയുടെയും, സംസ്കൃതത്തിൽ മുകുന്ദമാല യുടെയും കർത്താവ്. കുലശേഖര കാലത്താണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ കൂത്തമ്പലങ്ങളും ദേവദാസി സമ്പ്രദായവും ആരംഭിച്ചത്. ക്ഷേത്ര ശില്പകലയും ചിത്രരചനയും ഇതേകാലഘട്ടത്തിൽ വികാസം നേടി. ക്ഷേത്രങ്ങളോടു ചേർന്നുള്ള പാഠശാലകൾ പലതും(കാന്തളൂർശാല, പാർത്ഥിവപുരംശാല, തിരുവല്ലാശാല, മൂഴിക്കുളംശാല തുടങ്ങിയവ) വളരെ പ്രസിദ്ധമായി. ഗുരുകുല സമ്പ്രദായത്തിലൂന്നിയ ഈ ശാലകളിലെ വിദ്യാർത്ഥികൾക്ക് താമസവും ഭക്ഷണവും സൌജന്യമായിരുന്നു.

ക്രൈസ്തവർക്കും ജൂതന്മാർക്കും കുലശേഖര ആഴ്‌വാർ ഒട്ടേറെ അവകാശാധികാരങ്ങൾ അനുവദിച്ചുകൊടുത്തിരുന്നു.

ഒരു ഭരണാധികാരി എന്ന നിലയിൽ കേരളകുലചൂഡാമണി, മഹോദയപുരപരമേശ്വരൻ എന്നീ ബിരുദങ്ങളാൽ അദ്ദേഹം പ്രകീർത്തിക്കപ്പെടുന്നു. കീർത്തി‍കേട്ട ഭരണാധികാരി എന്ന നിലയിൽ രാജ്യഭാരം നടത്തിയതിനുശേഷം AD 820ൽ അദ്ദേഹം സിംഹാസനം വെടിഞ്ഞ് സന്യാസജീവിതം നയിക്കുന്നതിനായി അന്ന് പ്രധാന വൈഷ്ണവ കേന്ദ്രമായിരുന്ന ശ്രീരംഗത്തേക്കു പോയി. മന്നാർ കോവിലിൽ വെച്ച് അദ്ദേഹം അന്ത്യശ്വാസം വലിച്ചു എന്നു വിശ്വസിക്കപ്പെടുന്നു.

രാജശേഖരവർമ്മ[തിരുത്തുക]

പ്രധാന ലേഖനം: ചേരമാൻ പെരുമാൾ

കുലശേഖര പരമ്പരയിലെ രണ്ടാമത്തെ ചക്രവർത്തിയായ രാജശേഖരവർമ്മയാണ്‌ (ക്രി.വ. 820-844) കേരളീയനായ ചേരമാന് ‍പെരുമാൾ നായനാർ. ഇദ്ദേഹത്തിന്റെ കഥ ചേക്കിഴാർ പെരിയപുരാണത്തിൽ വിവരിക്കുന്നുണ്ട്‌. ബാല്യകാലം തിരുവഞ്ചിക്കുളത്താണ്‌ ചിലവഴിച്ചത്‌. അച്ഛൻ സന്യാസം സ്വീകരിച്ചതോടെ അദ്ദേഹം ചക്രവർത്തിയായിത്തീരുകയായിരുന്നു. മാധവാചാര്യരുടെ ശങ്കരവിജയത്തിലും ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും രാജശേഖരവർമ്മയെപ്പറ്റി പ്രതിപാദിക്കുന്നതിനാൽ അദ്ദേഹം ശങ്കരാചാര്യരുടെ സമകാലികനായിരുന്നു എന്നാണ്‌ അനുമാനിക്കപ്പെടുന്നത്‌. കൊല്ലവർഷം ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.[അവലംബം ആവശ്യമാണ്] ചേരരാജാക്കന്മാരുടേതായി ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ശാസനം രാജശേഖരവർമ്മയുടേതായ വാഴപ്പള്ളി ശാസനം ആണ്‌. അദ്ദേഹം സുഹൃത്തായ സുന്ദരമൂർത്തി നായനാരുമൊത്ത്‌ ദക്ഷിണേന്ത്യ മുഴുവനും ഉള്ള ശിവക്ഷേത്രങ്ങളിലേക്ക്‌ തീർത്ഥയാത്ര നടത്തിയെന്നും തീരുവഞ്ചിക്കുളത്ത്‌ വച്ച്‌ രണ്ടു പേരും സമാധിയായെന്നും വിശ്വസിപ്പെടുന്നു.

സ്ഥാണുരവിവർമ്മ[തിരുത്തുക]

ചേരമാൻ പെരുമാളിനു ശേഷം ചക്രവർത്തിയായത്‌ സ്ഥാണുരവി ആണ്‌. ക്രി.വ. 844 മുതൽ 885 വരെ അദ്ദേഹം രാജ്യം ഭരിച്ചതായി കണക്കാക്കപ്പെടുന്നു.[6] അദ്ദേഹത്തിന്റെ ഭരണത്തിലെ അഞ്ചാം വർഷമാണ്‌ വേണാട്ടിൽ വച്ച്‌ അവിടത്തെ നാടുവാഴി തരിസാപ്പള്ളി ശാസനം കൈമാറ്റം ചെയ്തത്‌. കൂടൽമാണിക്യം ക്ഷേത്രത്തിലും ഇദ്ദേഹത്തിന്റെ ഒരു ശാസനം ഉണ്ട്‌. ചോളചക്രവർത്തിയായ ആദിത്യചോളന്റെ സമകാലികനായിരുന്ന അദ്ദേഹം ചോളന്മാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു. തില്ലൈസ്ഥാനം രേഖ ഇതിന്‌ ഒരു തെളിവാണ്‌. തഞ്ചാവൂരിലെ ഒരു പ്രഭുവായ വിക്കി അണ്ണന് രണ്ടു പേരും ചേർന്നാണ്‌ ചില സ്ഥാനമാനങ്ങൾ ചാർത്തിക്കൊടുക്കുന്നത്‌. പല്ലവന്മാർക്കെതിരായ യുദ്ധത്തിൽ സ്ഥാണു രവി സൈനിക സഹായം ചോളന്മാർക്ക്‌ കൊടുത്തിരിക്കാമെന്നും സിദ്ധാന്തങ്ങൾ ഉണ്ട്‌. തരിസാപ്പള്ളി ശാസനത്തിൽ പറയുന്ന വിജയരാഗദേവർ സ്ഥാണുരവിയുടെ മരുമകൻ ആണ്‌. ശങ്കരനാരായണീയം എന്ന ഗ്രന്ഥം രചിച്ച ശങ്കരനാരായണൻ അദ്ദേഹത്തിന്റെ സഭയിലെ അംഗമായിരുന്നു. ഇക്കാലത്ത്‌ മഹോദയപുരത്ത്‌ പ്രസിദ്ധമായ ഒരു വാനനിരീക്ഷണശാല ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. സ്ഥാണു രവിയുടെ കാലത്താണ്‌ പ്രസിദ്ധനായ അറബി വ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിച്ച്‌ യാത്രാവിവരണം രേഖപ്പെടുത്തിയത്‌.

രാമവർമ്മ[തിരുത്തുക]

സ്ഥാണു രവിയുടെ അനന്തരഗാമിയായ രാമവർമ്മകുലശേഖരൻ സാഹിത്യകലകളുടെ പ്രോത്സാഹകൻ എന്ന നിലയിലാണ്‌ പ്രസിദ്ധൻ. ക്രി.വ. 885 മുതൽ 917 വരെ അദ്ദേഹം ഭരണം നടത്തി എന്ന് കണക്കാക്കപ്പെടുന്നു. വാസുദേവഭട്ടതിരി അദ്ദേഹത്തിന്റെ സദസ്യനായിരുന്നു എന്നാണ്‌ കരുതപ്പെടുന്നത്‌. രാമവർമ്മ തന്റെ പുത്രിയെ ആദിത്യ ചോളന്റെ പുത്രനായ പരാന്തക ചോളന്‌ വിവാഹം ചെയ്തു കൊടുത്തു എന്നും ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു. വിദേശസഞ്ചാരിയായ മസൂദി ഇദ്ദേഹത്തിന്റെ കാലത്താണ്‌ കേരളം സന്ദർശിച്ചത്‌.

ഗോദരവിവർമ്മ[തിരുത്തുക]

ഗോദരവിവർമ്മൻ ക്രി.വ. 917 മുതൽ 944 വരെ ചേരസാമ്രാജ്യാധിപതിയായി. നെടുമ്പുറംതളി, അവിട്ടത്തൂർ, ചോക്കൂർ, തൃപ്പൂണിത്തുറ, ഉദയംപേരൂർ എന്നിവിടങ്ങളിൽ നിന്നും അദ്ദേഹത്തിന്റേതായ ശാസനങ്ങൾ ലഭിക്കുകയുണ്ടായി. ഇതിലൂടെ അദ്ദേഹത്തിന്റെ ഭരണകാലഘട്ടങ്ങളെക്കുറിച്ചുള്ള ധാരണ ലഭിക്കുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്തിൽ സാമ്രാജ്യത്തിനു കീഴിൽ കേരളം മുഴുവനും ഉൾപ്പെട്ടിരുന്നു എന്ന് തെളിവുകൾ ഉണ്ട്‌. എന്നാൽ ഇക്കാലത്ത്‌ ചോളന്മാർ ദക്ഷിണകേരളം ആക്രമിച്ചതോടെ അന്നു വരെയുണ്ടായിരുന്ന ചെര-ചോള ബന്ധം വഷളായി. എന്നാൽ ദക്ഷിണകേരളത്തിലെ ആയ്‌ രാജ്യം ചേര സാമ്രാജ്യത്തോട്‌ ചേർക്കപ്പെട്ടതോടെ തെക്കൻ പ്രദേശങ്ങളിൽ സംഘർഷാവസ്ഥ നിലനിന്നു.

വിജ്ഞാൻ കേന്ദ്രങ്ങളായ വിഴിഞ്ഞവും കാന്തളൂരും സൈനിക കേന്ദ്രങ്ങളായി വികസിച്ചത്‌ ഇക്കാലത്തായിരിക്കാം. ചോളന്മാർ തോൽപിച്ച്‌ ശ്രിലങ്കയിലേക്ക്‌ ഒാടിച്ച പാണ്ഡ്യരാജാവായ മാറവർമ്മൻ രാജസിംഹൻ അദ്ദേഹം അഭയം നൽകിയതും ചോളന്മാരെ ചോടിപ്പിച്ചു.

ഇന്ദുക്കോത വർമ്മ (ക്രി.വ. 944 - 962)[തിരുത്തുക]

സ്ഥാണു രവിയുടെ മകനായ ഇന്ദുക്കോത വർമ്മയാണ്‌ അടുത്ത ചക്രവർത്തിയായത്‌ .

ഭാസ്കരരവിവർമ്മ ഒന്നാമൻ (962 - 1019)[തിരുത്തുക]

jewish copper plaete imported by Bhaskara Ravi Varman 1[7]

ഭാസ്കരരവിവർമ്മ രണ്ടാമൻ (1019 - 1021)[തിരുത്തുക]

വീരകേരളൻ (1021 - 1028)[തിരുത്തുക]

രാജസിംഹൻ (1028 - 1043)[തിരുത്തുക]

ഭാസ്കരരവി മൂന്നാമൻ (1043 - 1082)[തിരുത്തുക]

രവിരാമവർമ്മ (1082 - 1090)[തിരുത്തുക]

രാമവർമ്മ കുലശേഖരൻ (1090 - 1102)[തിരുത്തുക]

ചേരമാൻ കഥ[തിരുത്തുക]

സംസ്കാരം, ഭാഷ[തിരുത്തുക]

ഒമ്പതാം നൂറ്റാണ്ടിൽ മഹോദയപുരത്തെ ചേരന്മാർ‌ അവരുടെ ശിലാലിഖിതങ്ങളിൽ മലയാളം അതിന്റെ ആദ്യകാലലിപിയിൽ ഉപയോഗിച്ചു. ഔദ്യോഗികരേഖകളിൽ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷയുടെ ഉപയോഗത്തിന്‌ ഇത് ഇന്ത്യാഉപഭൂഖണ്ഡത്തിൽത്തന്നെ ആദ്യ ഉദാഹരണങ്ങളിലൊന്നാണ്‌[8].

സമകാലീന ചോളന്മാർ[തിരുത്തുക]

 • രാജരാജൻ ക്രി.വ. 985-1016
 • രാജേന്ദ്രൻ പ്രഥമൻ 1012- 1044
 • രാജാധിരാജൻ 1018-1054
 • രാജേന്ദ്രദേവൻ ദ്വിതീയൻ 1052-1063
 • വീരരാജേന്ദ്രൻ 1063-1069
 • അധിരാജൻ 1067-1070
 • കുലോത്തുംഗൻ ഒന്നാമൻ 1070-1122

പിൻഗാമികൾ[തിരുത്തുക]

ചേര രാജാക്കന്മാരുടെ പിൻഗാമികൾ ആണ് ചേരമർ (പുലയർ ).[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Chera Dynasty എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
 1. പണ്ടത്തെ മലയാളക്കര, കെ.ടി. രാമവർമ്മ
 2. തിരഞ്ഞെടുത്ത ക്രുതികൾ, പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ള file
 3. പണ്ടത്തെ മലയാളക്കര, കെ.ടി. രാമവർമ്മ
 4. എ. ശ്രീധര മേനോൻ, കേരള ചരിത്രം, എസ് വി, ചെന്നയ് ISBN 81-87156-00-7
 5. എ. ശ്രീധര മേനോൻ, കേരളചരിത്രശില്പികൾ, ISBN 81-264-1584-3
 6. http://www.thalitemple.com/history.php
 7. new joythi rank file
 8. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 9, The making of regional cultures, Page 122, ISBN 817450724

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചേരസാമ്രാജ്യം&oldid=2264372" എന്ന താളിൽനിന്നു ശേഖരിച്ചത്