Jump to content

ബ്രഹ്മസൂത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brahma Sutras എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

പ്രാചീന ഭാരതത്തിലെ ആധ്യാത്മിക ദർശനങ്ങളിൽ വെച്ച് ഏറ്റവും വിശിഷ്ടവും സമഗ്രവുമായി കരുതപ്പെടുന്ന അദ്വൈത ദർശനത്തിന്റെ അങ്കുരം അടങ്ങുന്ന ആദിമസൂത്ര സഞ്ചയം. ബാദരായണമുനിയാണ് ഈ സൂത്രങ്ങൾ എഴുതിയത് എന്നു കരുതുന്നു. നാല് അധ്യായങ്ങളും അവയിലോരോന്നിലും നാലു പാദങ്ങളും അടങ്ങുന്നതാണ് ഈ ഗ്രന്ഥം. വേദാന്തസൂത്രം എന്നപേരിലും അറിയപ്പെടുന്നു. ഭഗവദ്ഗീതയും, ഉപനിഷത്തുകളും, ബ്രഹ്മസൂത്രവും കൂടുചേർന്നതാണ് ഭാരതീയവേദാന്തത്തിന്റെ അടിത്തറ എന്നു ഹൈന്ദവാചാര്യന്മാർ കരുതുന്നു.

ബ്രഹ്മസൂത്രഭാഷ്യം

[തിരുത്തുക]

ആചാര്യന്മാർ അദ്ധ്യാപന സൗകര്യാർത്ഥം, ഓർത്തു വെക്കാൻ വേണ്ടി, വേദശാഖയോ, വ്യാഖ്യാനങ്ങളോ ചെറുവാക്യങ്ങളിലൊതുക്കിയതായിരുന്നു സൂത്രങ്ങൾ [1]. അതിവിപുലമായ പഠനവിഷയങ്ങൾ പെട്ടൊന്നോർമ്മിച്ചെടുക്കാൻ പാകത്തിൽ സംഗ്രഹിച്ചു, കാച്ചിക്കുറുക്കിയ ചുരുക്കെഴുത്തെന്നും പറയാം. ഉപനിഷത്തുകൾക്ക് ബാദരായണാചാര്യർ തയ്യാറാക്കിയ ചുരുക്കെഴുത്തായിരുന്നു ബ്രഹ്മസൂത്രം. ആദി ശങ്കരൻ ഇതിന് വ്യാഖ്യാനം എഴുതിയിട്ടുണ്ട്.

പ്രമാണങ്ങൾ

[തിരുത്തുക]
  1. Mayn's Hindu Law and usage.14th edition page 17.
"https://ml.wikipedia.org/w/index.php?title=ബ്രഹ്മസൂത്രം&oldid=3895941" എന്ന താളിൽനിന്ന് ശേഖരിച്ചത്