ചേരൻ ചെങ്കുട്ടുവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദ്യ കാല ചേര രാജാക്കന്മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ചേരൻ ചെങ്കുട്ടുവൻ‍‍. ജൈനമതാനുയായിയായിരുന്നു അദ്ദേഹം ചേര സാമ്രാജ്യം വികസിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ചു. (ക്രി.വ 241). കരവൂരിൽ നിന്നും വഞ്ചിയിലേക്ക് (ഇന്നത്തെ തിരുവഞ്ചിക്കുളം) തലസ്ഥാനം മാറ്റിയത് അദ്ദേഹമാണ്‌. കടൽ യുദ്ധങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ച സാമർത്ഥ്യത്തെ പ്രകീർത്തിച്ച് കടല്പിറകോട്ടിയ വേൽകെഴുകെട്ടുവൻ എന്നും വിളിക്കുന്നു. [1] ഏഴുരാജാക്കന്മാരെ തോല്പിച്ചവനും ഏഴു കിരീടങ്ങളുടെ മാലയണിഞ്ഞവനും കലകളുടെ ഉദാരരക്ഷാധികാരിയുമായിരുന്നു അദ്ദേഹം എന്ന് സംഘസാഹിത്യകാരന്മാർ വിവരിക്കുന്നു. മലയാളക്കരയെ വികസിപ്പിച്ച അദ്ദേഹത്തിന്റെ പൂർവികരിൽ നിന്നും വ്യത്യസ്തമായി ഈ കരകളെയെല്ലാം ഏകീകരിച്ച് സുസംഘടിതവും പ്രബലവുമായ ഏകീകൃത സാമ്പത്തിക ശക്തിയായി വളർത്തിയത് ചെങ്കുട്ടുവനാണ്‌. ഇക്കാരണത്താൽ അദ്ദേഹത്തെ മലയാളത്തിന്റെ സ്രഷ്ടാവ് എന്നു വിളിക്കാമെന്ന് ചരിത്രകാരനഅയ സോമൻ ഇലവംമൂട് അഭിപ്രായപ്പെടുന്നു. [2]അദ്ദേഹത്തിന്റെ കാലത്തെ മറ്റൊരു തലസ്ഥാനമായിരുന്ന കുട്ടനാടിന്റെ[3] നാമം അദ്ദേഹത്തിന്റെ പേരിൽ നിന്നാൺ ഉത്ഭവിച്ചത്.

പേരിനു പിന്നിൽ[തിരുത്തുക]

 • ചേരൻ എന്ന പേരിന്റെ പിന്നിൽ അവരുടെ വംശമായ ചെറുമർ ആണെന്ന് ഒരു വാദമുണ്ട്. [4]
 • സമുദ്രത്തിൻറെ അധിപൻ എന്നർത്ഥത്തിൽ ചേർ+അൻ എന്നായിരിക്കാം ചേരൻ എന്ന പദത്തിൻറെ നിഷ്പത്തി എന്നാണ് മറ്റൊരു വാദം. ചേരൽ എന്നത് നെയ്തൽ തിണയെ സൂചിപ്പിച്ചിരുന്നു എന്ന് സംഘസാഹിത്യത്തിൽ പറയുന്നുണ്ട്.[1] ചേരളം (കേരളം), ചേർപ്പ്(കടൽത്തീരം), ചേരലർ (കടൽ തീരത്തിൻറെ അധിപർ) ചേർപ്പൻ (കടൽത്തീരത്തിൻറെ നായകൻ) തുടങ്ങിയ പദങ്ങൾ ഇതിനെ ശരിവക്കുന്നു. [5]
 • യുവരാജാവായിരുന്നപ്പോൾ “കുട്ടുവൻ“ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം പിൽക്കാലത്താൺ “ചെങ്കുട്ടുവൻ“ എന്ന പേരിൽ പ്രസിദ്ധനായത്. “ധാർമികനായ കുട്ടുവൻ“ എന്നാൺ ഇതിനർത്ഥം. ‘കടല്പിറകോട്ടിയവേൽകെഴുകുട്ടുവൻ‘ എന്നാണു പതിറ്റുപ്പത്തിൽ അദ്ദേഹത്തെ പരാമർശിച്ചിരിക്കുന്നത്.

പശ്ചാത്തലം[തിരുത്തുക]

ചേരമാൻ എന്ന പേരിനു പിന്നിൽ ചെറുമൻ എന്ന വാദം [6] ശരിയാണെങ്കിൽ ആദ്യകാല ചേരരാജാക്കന്മാരും അവരുടെ വംശക്കാരും ഇന്നത്തെ ആദിവാസി സമൂഹമായ ചെറുമർ ആണ്‌. ക്രി.വ. 8-)ം നൂറ്റാണ്ടോടുകൂടെ ഇവരെ നിഷ്കാസിതരാകുകയും വയനാട്, സുൽത്താൻ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉൾവലിയുകയും ചെയ്തിരിക്കാം എന്നുമാണ്‌ സിദ്ധാന്തം

ദക്ഷിണേന്തയിലെ പ്രാചീനരായ ജനങ്ങൾ തലവന്മാരുടേയും ഉപതലവന്മാരുടേയും നേതൃത്വത്തിൽ സംഘടിച്ച് തിണകൾ എന്നറിയപ്പെടുന്ന ഭൂഭാഗങ്ങളിൽ ജീവിച്ചിരുന്നതായാണ്‌ സംഘം കൃതികളിൽ നിന്ന് ലഭിക്കുന്ന വിവരം. ഈ ഭൂവിഭജനത്തിനു രാഷ്ട്രീയമായ പങ്കുകൂടിയുണ്ട്. ചേര ചോള പാണ്ഡ്യ രാജാക്കന്മാരുടെ ആവിർഭാവമാണ്‌ ഇത് കാണിക്കുന്നത്. ഈ തിണകളിലെ നായകന്മാരാണ്‌ പിൽക്കാലത്ത് രാജാക്കനമാരും ചക്രവർത്തികളും ആയിത്തീർന്നത്. തെക്കേ ഇന്ത്യയിലെ രാജ്യങ്ങളും രാജാക്കന്മാരും ഉണ്ടായതു സംബന്ധിച്ച് പണ്ഡിതന്മാർക്കിടയിൽ പല സിദ്ധാന്തങ്ങൾ പ്രചാരമുണ്ട്. രാജാവ് ഉണ്ടായത് ആദ്യകാല ഗോത്ര സമൂഹത്തിലെ നായകൻ എന്ന നിലക്കാണ്‌ എന്നാണ്‌ ദക്ഷിണേന്ത്യൻ ചരിത്രകാരനായ ഡോ. കെ.കെ. പിള്ള വാദിക്കുന്നത്. ദക്ഷിണേന്ത്യയിൽ മൂന്ന് രാജസ്ഥാനങ്ങൾ ഉത്ഭവിച്ചത് ആദ്യകാലങ്ങളിൽ ഇവിടെ വന്നു ചേർന്ന ഗോത്രങ്ങളിൽ നിന്നാണ്‌. ഇവർ ഒരേ വംശാവലിയിൽ നിന്നുള്ളവരായിരുന്നു എങ്കിലും തമ്മിൽ യുദ്ധങ്ങൾ പതിവായിരുന്നു. ചേര ചോഴ പാണ്ഡ്യർ തമ്മിൽ വിവാഹ ബന്ധത്തിലും ഏർപ്പെട്ടിരുന്നു.

ജീവിതരേഖ[തിരുത്തുക]

ചെങ്കുട്ടുവനെക്കുറിച്ച് പരിമിതമായ രേഖകളേ ഇന്ന് ലഭ്യമായിട്ടുള്ളൂ. സംഘസാഹിത്യങ്ങളിലാണ്‌ പ്രധാനമായും അവ ലഭിക്കുന്നത്. അതിൽ പറയുന്നതു പ്രകാരം ചേരരാജാവായ ഇമയവരമ്പൻ നെടുഞ്ചേരലാതന്റെയും (നെടുംചേരൽ) ചോളരാജാവായ ചോഴൻ മണിക്കിള്ളിയുടെ മകൾ നൽച്ചൊണൈക്കും മകനായി പിറന്നു. നല്ലയോദ്ധാവും യുദ്ധപ്രിയനുമായ അദ്ദേഹം 241-ൽ ചക്രവർത്തിയായി അധികാരം ഏറ്റെടുത്തയുടൻ തന്നെ രാജ്യം വിപുലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. [2]

യുദ്ധങ്ങൾ[തിരുത്തുക]

അദ്ദേഹം നടത്തിയ അനവധി യുദ്ധങ്ങളിൽ എല്ലാം കൊണ്ടും ശ്രദ്ധേയമായത് മോക്കൂർ എന്ന സ്ഥലത്ത് വാണിരുന്ന പഴയൻ എന്ന നാടുവാഴിക്കെതിരെ നടത്തിയ യുദ്ധമാണ്‌. പാണ്ടിരാജ്യത്തിന്റെ ഭാഗമായിരുന്ന കർക്കാനാടിന്റെ ആസ്ഥാനമായിരുന്നു മോക്കൂർ. ഇന്നത്തെ ഗൂഡല്ലൂരും വയനാടും ചുറ്റപ്പെട്ട പ്രദേശങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. പഴയനോടുണ്ടായ വൈര്യം മൂലം യുദ്ധം ചെയ്ത ചെങ്കുട്ടുവൻ പഴയനെ വധിക്കുകയും കാവൽ മരം വെട്ടി നശിപ്പിക്കുകയും മോക്കൂർ നിവാസികളായ സ്ത്രീകളുടെ മുടി അറുത്ത് അതുകൊണ്ട് വടം ഉണ്ടാക്കി തന്റെ ആനയെ ബന്ധിപ്പിച്ചു. യുദ്ധം നേരിൽ കണ്ട പരണരുടെ വിവരണത്തിൽ നിന്നാണ്‌ ഈ വിവരം ലഭിക്കുന്നത്. [1]

ചെന്ന്കുട്ടുവന്റെ കാലത്ത് ചോളന്മാരുടെ നാട്ടിൽ അധികാരതർക്കവും അതിനോടനുബന്ധിച്ച് കലഹവും ഉണ്ടായി. ആ വഴക്കിൽ അദ്ദേഹം ഇടപെടുകയും ഒൻപത് ചോഴപ്രമാണികളെ വധിക്കുകയും രാജ്യം യഥാർത്ഥ അവകാശിക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

കരയിലെ യുദ്ധത്തിലെന്നപോലെ തന്നെ കടലിലെ യുദ്ധത്തിലും ചെങ്കുട്ടുവൻ സമർത്ഥനായിരുന്നു. കടലിൽ വച്ച് വ്യാപാരികളേ ഉപദ്രവിച്ചിരുന്ന കടൽക്കൊള്ളക്കാരെ അമർച്ച ചെയ്യാൻ അദ്ദേഹം സൈനികരുമായി കടലിൽ പോവാറുണ്ടായിരുന്നു. കടൽ യുദ്ധങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ച സാമർത്ഥ്യത്തെ പ്രകീർത്തിച്ച് കവി പരണർ അദ്ദേഹത്തെ "കപ്പൽ പിറകെട്ടിയ കുട്ടുവൻ" എന്നു വിശേഷിപ്പിക്കുന്നുണ്ട്. [2] അദ്ദേഹം യവനരെയും യുദ്ധത്തിൽ തോൽ‍പ്പിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.

ഭരണനേട്ടങ്ങൾ[തിരുത്തുക]

അദ്ദേഹത്തിന്റെ കാലത്ത് നടനൻ ഒരു സുപ്രധാന സംഭവമായി പണ്ഡിതന്മാർ [7]ചൂണ്ടിക്കാണിക്കുന്നത് കൊടുങ്ങല്ലൂരിലെ പത്തിനി പ്രതിഷ്ഠ നടത്തി എന്നതാണ്‌. പാർശ്വനാഥജൈനന്റെ പരദേവതയായിരുന്നു പത്തിനി(പത്മാവതി ദേവി). ചെങ്കുട്ടുവൻ കൊടുങ്ങല്ലൂരിൽ പത്തിനിക്കായി ഒരു ക്ഷേത്രം പണിയുകയും അതിനെ ഒരു ആരാധനാകേന്ദ്രമാക്കുകയും ചെയ്തു. [3]

കുറിപ്പുകൾ[തിരുത്തുക]

 • [4] "പെരുമ്‌ പുലമ്‌ പിനളേ തെയ്യ അതനാല
  പാണി പിഴയാമാൻ വിനൈക്കലിമാ
  തുഞ്ചൂർ യാമത്തു ത്തെവിട്ടൽ ഓമ്‌പ്
  നെടുന്തേർ അകല നീക്കി പ്പൈയന
  കുന്റിഴികളിറ്റിറ് കവലുമണല്‌ നീന്തി
  ഇരവിൽ വമ്മോ ഉരവു നീർ ചേർപ്പ
  [8]
 • ^ "ക്ലേശങ്ങൾ സഹിച്ച് കടലിലെ നീർപ്പരപ്പിൽ കടന്നുചെന്ന് ശത്രുക്കളോട് യുദ്ധംചെയ്യുകയും അതിൽ വിജയശ്രീലാളിതനഅയി കുളിർമ്മയേറിയ പല നീർത്തുറകൾക്കും നാഥനായി വിളങ്ങുന്ന പരതവ" എന്നാണ്‌ കവി വിവരിക്കുന്നത്.
 • ^ ഈ സംഭവം പരവരുടെ ഇടയിൽ പ്രചാരത്തിലിരുന്ന കണ്ണകി-കോവിലൻ നാടോടിക്കഥയുമായി ബന്ധപ്പെടുത്തി ഇളങ്കോവടികൾ ചിലപ്പതികാരം രചിക്കുകയും താൻ ചെങ്കുട്ടുവൻറെ സഹോദരനാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. എന്നാൽ ഇളങ്കോവടികൾ ജീവിച്ചിരുന്നത് 7-‍ാം നൂറ്റാണ്ടിലും ചെങ്കുട്ടുവൻ രണ്ടാം നൂറ്റാണ്ടിലുമാണ് ജീവിച്ചിരുന്നത് എന്ന വസ്തുത കണക്കിലെടുത്താൽ അത് വെറും കഥയാണെന്നു ബോധ്യമാകും. ഈ പ്രതിഷ്ഠ സ്ഥാപിക്കുന്ന ചടങ്ങിൽ സംബന്ധിക്കുവാൻ ശ്രീലങ്കയിലെ രാജാവായ ഗജബാഹുവും വന്നിരുന്നു എന്ന് ചിലപ്പതികാരം പറയുന്നു

അവലംബം[തിരുത്തുക]

 1. 1.0 1.1 പതിറ്റുപത്ത്- അഞ്ചാം പത്ത്. പാട്ട് വിവർത്തനം മേലങ്ങത്ത് നാരായണൻകുട്ടി. കേരള സാഹിത്യ അക്കാദമി. തൃശൂർ9
 2. 2.0 2.1 ഇലവും‍മൂട്, സോമൻ (ഏപ്രിൽ 2000). പ്രാചീന കേരളചരിത്ര സം‍ഗ്രഹം (രണ്ടാം എഡിഷൻ എഡി.). പുതുപ്പള്ളി: ധന്യാ ബുക്സ്.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം);
 3. പി.ജെ.‌, ഫ്രാൻസിൻ (2009) [2007]. ആലപ്പുഴ ജില്ല്യുടെ ചരിത്രസ്മരണകൾ (ഭാഷ: മലയാളം). കേരളം: കറൻറ് ബുക്സ്. ഐ.എസ്.ബി.എൻ. 81-240-1780-8.  Text "others " ignored (സഹായം); Unknown parameter |origmonth= ignored (സഹായം)
 4. ഒ.കെ.‌, ജോണി‍ (1988). വയനാടിൻറെ സാംസ്കാരിക ഭൂമിക‍ (ഭാഷ: മലയാളം) (6-‍ാം എഡി.). സുൽത്താൻ ബത്തേരി: മാതൃഭൂമി. ഐ.എസ്.ബി.എൻ. 81-8264-0446-6 |isbn= - ഈ വില പരിശോധിക്കുക (സഹായം).  Text "others " ignored (സഹായം)
 5. അകനാനൂറ് മൂന്നാം ഭാഗം പേജ് 171 വിവർത്തനം മേലങ്ങത്ത് നാരായണൻ കുട്ടി
 6. കെ.പി. പദ്മനാഭമേനോൻ
 7. എ., ശ്രീധരമേനോൻ (1997). കേരള ചരിത്രം. ചെന്നൈ: എസ്. വിശ്വനാഥൻ പ്രിൻറേർസ് ആൻഡ് പബ്ലീഷേർസ്. 
 8. അകനാനൂറ് മൂന്നാം ഭാഗം പേജ് 171 വിവർത്തനം മേലങ്ങത്ത് നാരായണൻ കുട്ടി
"https://ml.wikipedia.org/w/index.php?title=ചേരൻ_ചെങ്കുട്ടുവൻ&oldid=2302071" എന്ന താളിൽനിന്നു ശേഖരിച്ചത്