ചെറുമർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Tscheruma girl inland from Malabar.jpg

കേരളത്തിലെ ഒരു കീഴാള ജാതിസമുദായമാണ് ചെറുമർ അഥവാ ചെറുമക്കൾ. പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുന്ന ഇവരിലെ പുരുഷ വിഭാഗത്തെ ചെറുമൻ എന്നും സത്രീകളെ ചെറുമി എന്നും വിളിച്ചു പോന്നിരുന്നു.ചെറുമർ വിഭാഗത്തെ തെക്കൻകേരളത്തിൽ പുലയർ എന്നാണ് വിളിക്കുന്നത്.കാർഷിക അടിമകളായി നൂറ്റാണ്ടുകളോളം ജീവിച്ച ഈ വിഭാഗം രാപകലോളം വയലിൽ ചോരനീരാക്കി അധ്വാനിച്ച് വരേണ്ണ്യവർഗ്ഗത്തിന്റെ പത്തായപുരനിറക്കാൻ വിധിക്കപെട്ടവരായിരുന്നു.കാർഷികവൃത്തിക്കായി അടിമകളാക്കപ്പെട്ട ഈ വിഭാഗത്തിന് വിദ്യഭ്യാസം ആർജ്ജിക്കുവാനോ സാമൂഹ്യപുരോഗതികൈവരിക്കുവാനോ ജന്മി മേധാവിത്വകാലങ്ങളിൽ അനുവാദം ഉണ്ടായിരുന്നില്ലാ.

പത്തൊമ്പതാം ശതകത്തിന്റെ ആരംഭത്തിൽ ഡോ. ബുക്കാനൻ മലബാറിലെ അടിമകളെപ്പറ്റി എഴുതിയിട്ടുള്ളതിന്റെ ചുരുക്കം ഇതാണ്.

'ചെറുമർ' ആണ് കൃഷിപ്പണിക്കാരിൽ ഭൂരിഭാഗവും. ഉടമകളുടെ ജൻമസ്വത്താണവർ. ഭൂസ്വത്തിന്റെ ഒരു ഭാഗമായി അവരെ ഗണിക്കുന്നില്ല. അവരെ ഇഷ്ടപ്പടി കൈമാറാം. ഭർത്താവിനെയും ഭാര്യയെയും വേർപിരിക്കരുതെന്ന് ഒരു പതിവുണ്ട്. കുട്ടികളെ തനിയെ വില്ക്കാം. പണിയെടുക്കാൻ പ്രാപ്തിയുള്ള ചെറുമന് രണ്ടിടങ്ങഴി നെല്ലാണ് ദിവസക്കൂലി... അടിമകളെ ജൻമമോ കാണമോ പാട്ടമോ ആയി കൈമാറാം. ഒരു ജോടി(ആണ് 1, പെണ്ണ് 1)യ്ക്ക് ജൻമവില 250-400 പണമാണ്. പാട്ടത്തിനാണെങ്കിൽ പുരുഷന് 8 പണവും സ്ത്രീയ്ക്ക് 4 പണവും.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറുമർ&oldid=2518552" എന്ന താളിൽനിന്നു ശേഖരിച്ചത്