ഗാന്ധാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gandhara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Gandhara.JPG
Ancient india.png

ഇന്നത്തെ വടക്കേ പാകിസ്താനിലും കിഴക്കേ അഫ്ഗാനിസ്ഥാനിലും ആയി കിടക്കുന്ന, പുരാതന മഹാജനപദങ്ങളിൽ ഒന്നായിരുന്നു ഗാന്ധാരം (സംസ്കൃതം: गन्धार ഉർദു: گندھارا Gandḥārā; പേർഷ്യൻ ഭാഷയിൽ വൈഹിന്ദ് എന്നും ഇത് അറിയപ്പെടുന്നു)[1]. പെഷാവറിന്റെ താഴ്വരയിൽ[2]‌, പോട്ടഹാർ പീഠഭൂമിയിൽ കാബൂൾ നദിക്കരയിലാണ് ഗാന്ധാരം സ്ഥിതിചെയ്തിരുന്നത്. ഗാന്ധാരത്തിലെ പ്രധാന നഗരങ്ങൾ പുരുഷപുരം (ഇന്നത്തെ പെഷാവർ) (വാചാർത്ഥം: പുരുഷന്റെ നഗരം)[3], തക്ഷശില (ഇന്നത്തെ തക്സില).[4] എന്നിവയായിരുന്നു.

ക്രി.മു. 6-ആം നൂറ്റാണ്ടു മുതൽ ക്രി.വ. 11-ആം നൂറ്റാണ്ടുവരെ ഗാന്ധാര സാമ്രാജ്യം നിലനിന്നു. ഗാന്ധാരത്തിന്റെ സുവർണ്ണകാലം ക്രി.വ. 1-ആം നൂറ്റാണ്ടുമുതൽ 5-ആം നൂറ്റാണ്ടുവരെ ബുദ്ധമതക്കാരായ കുശാനരുടെ കീഴിലായിരുന്നു. 11-ആം നൂറ്റാണ്ടിൽ ക്രി.വ. 1021-ൽ മഹമൂദ് ഗസ്നി ഗാന്ധാരം കീഴടക്കി. അതോടെ ഗാന്ധാരം എന്ന പേര് അപ്രത്യക്ഷമായി. മുസ്ലീം ഭരണത്തിനു കീഴിൽ ലാഹോറിൽ നിന്നോ കാബൂളിൽ നിന്നോ ആയിരുന്നു ഈ പ്രദേശത്തിന്റെ ഭരണം നിർവ്വഹിച്ചിരുന്നത്. മുഗൾ രാജാക്കന്മാരുടെ ഭരണകാലത്ത് ഈ പ്രദേശം ഇന്ത്യയുടെ കാബൂൾ പ്രവിശ്യയുടെ ഭാഗമായിരുന്നു. മഹാഭാരതവുമായി ബന്ധപ്പെട്ട് ഗാന്ധാരത്തിന് വളരെ പ്രാധാന്യം ഉണ്ട്.

അവലംബം[തിരുത്തുക]

  1. Take Our Word For It: Spotlight on Topical Terms
  2. Voglesang, Willem (2002). "4 - Advent of the Indo Iranian Speaking Peoples". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. പുറം. 59. ISBN 978-1-4051-8243-0. Cite has empty unknown parameter: |coauthors= (help)
  3. from Sanskrit puruṣa= (primordial) man and pura=city
  4. Encyclopædia Britannica: Gandhara
"https://ml.wikipedia.org/w/index.php?title=ഗാന്ധാരം&oldid=3764739" എന്ന താളിൽനിന്ന് ശേഖരിച്ചത്