ത്രിഗർത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുരുരാജ്യത്തിനും ശിബിദേശത്തിനും മധ്യേയാണ് ത്രിഗർത്തസാമ്രാജ്യം . ഇവിടത്തെ രാജാവായിരുന്നു സുശർമ്മാവ്‌. ഇദ്ദേഹം പാണ്ഡവരുടെ അജ്ഞാതവാസക്കാലത്ത് വിരാടരാജ്യത്തെ ആക്രമിച്ചു പശുക്കളെ അപഹരിക്കുകയും വിരാടനെ ബന്ധിക്കുകയും ചെയ്തു . ആ സമയം ഭീമസേനൻ ത്രിഗർത്തനെ തോല്പ്പിക്കുകയും ബന്ധിക്കുകയും ചെയ്തു . ഒടുവിൽ അര്ജുനന്റെ നിർദ്ദേശമനുസരിച്ച് ത്രിഗർത്തനെ മോചിപ്പിക്കുന്നു . ഭാരതയുദ്ധത്തിൽ , ഇവർ കൌരവപക്ഷം ചേർന്ന് യുദ്ധം ചെയ്തു . ത്രിഗർത്തത്തിലെ " സംശപ്തകന്മാർ " എന്ന സേന , ഭാരതയുദ്ധത്തിൽ അര്ജുനന്റെ പ്രധാന എതിരാളികളായിരുന്നു . അർജുനനെ വധിക്കാതെ ജീവനോടെ വരില്ലെന്ന് ഇവർ യുദ്ധക്കളത്തിൽ വച്ച് അഗ്നിസാക്ഷിയായി പ്രതിജ്ഞ ചെയ്തു . സമുദ്രം പോലെ പരന്നു വിശാലമായ ഈ സേനയെ അര്ജുനൻ സംഹരിച്ചു .

അവലംബം[തിരുത്തുക]

[1]

  1. [1] Archived 2013-11-15 at the Wayback Machine. Mahabharatha translation by Ganguly.
"https://ml.wikipedia.org/w/index.php?title=ത്രിഗർത്തൻ&oldid=3959719" എന്ന താളിൽനിന്ന് ശേഖരിച്ചത്