അർജ്ജുനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

ബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

പഞ്ച പാണ്ഡവരിൽ മൂന്നാമനാണ് അർജുനൻ (സംസ്കൃതം: अर्जुन). പാണ്ഡുപത്നിയായിരുന്ന കുന്തിയ്ക്ക് ദേവേന്ദ്രനിൽ ജനിച്ച പുത്രനാണ് ഇദ്ദേഹം. മഹാഭാരതത്തിൽ അസ്ത്ര, ശസ്ത്ര വിദ്യകളിൽ നിപുണനായാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഉറ്റതോഴനായ കൃഷ്ണന്റെ സഹായത്തോടെ പല യുദ്ധങ്ങളിലും അർജ്ജുനൻ വിജയം കൈവരിച്ചു.

വംശം[തിരുത്തുക]

കുരുവംശത്തിലെ പാണ്ഡു മഹാരാജാവിന്റെ മകനാണ് അർജുനൻ.

ജനനം[തിരുത്തുക]

മക്കളില്ലാത്തതിനാൽ പാണ്ഡുവിന്റെ ആജ്ഞ അനുസരിച്ച് കുന്തി മന്ത്രസിദ്ധി ഉപയോഗിച്ച് മൂന്നു ദേവൻമാരെ ആവാഹിച്ച് കുട്ടികളെ ജനിപ്പിച്ചു.ഇതിൽ മൂന്നാമത് ആവാഹിക്കപ്പെട്ട ദേവേന്ദ്രനു കുന്തിയിലുണ്ടായ പുത്രനാണ് അർജുനൻ. അതിനാൽ പഞ്ച പാണ്ഡവരിൽ മൂന്നാമനാണ് അർജ്ജുനൻ . വായുദേവനിൽ നിന്നും ഭീമസേനൻ ജനിച്ചതിനു ശേഷം അതിമാനുഷനും ശ്രേഷ്ട്ടനും ലോകപ്രശസ്തനുമായ ഒരു പുത്രൻ തനിക്കുണ്ടാകണമെന്നു പാണ്ഡു മഹാരാജാവ് ആഗ്രഹിക്കുന്നു . അപ്പോൾ ദേവാധിപനായ ഇന്ദ്രനിൽ ലഭിക്കുന്ന പുത്രൻ മാനുഷരെയും അമാനുഷരെയും ജയിക്കുവാൻ പോന്നതായിരിക്കുമെന്നു പാണ്ഡു മനസ്സിലാക്കുന്നു . മനോ-വാക്ക് കർമ്മങ്ങളാൽ ആ പുത്രനുവേണ്ടി താൻ തപസ്സിൽ മുഴുകുവാൻ പോവുകയാണെന്ന് പാണ്ഡു പറഞ്ഞു .പാണ്ഡു മുനിമാരോട് ആലോചിച്ചു . അപ്പോൾ അവർ കുന്തിയോട് ഒരു വര്ഷം നീണ്ടു നില്ക്കുന്നതായ ഒരു മംഗളവൃതം നിര്ദ്ദേശിക്കുന്നു .പാണ്ഡു മഹാരാജാവ് ഒറ്റക്കാലിൽ നിന്ന് തപസ്സു ചെയ്തു സമാധിയിൽ പ്രവേശിച്ചു . ദേവരാജാവായ ഇന്ദ്രനെ പ്രീതനാക്കി കൊടും തപസ്സിൽ പാണ്ഡു സൂര്യനെപ്പോലെ ജ്വലിച്ചു . കുറച്ചു നാളുകൾക്കു ശേഷം ഇന്ദ്രൻ പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു . " ത്രിലോകങ്ങളിൽ പുകൽപ്പെടുന്നവനും ശത്രുഹന്താവും സര്വ്വശത്രുസംഹാരിയും ബന്ധുക്കൾക്ക് ആനന്ദം നൽകുന്നവനുമായ ഒരു പുത്രനെ ഞാൻ അങ്ങേക്ക് തരുന്നതായിരിക്കും ". പാണ്ഡു കുന്തിയോട് ഇന്ദ്രന്റെ വചനങ്ങളെക്കുറിച്ച് പറഞ്ഞു . കുന്തി ദുര്വ്വാസാവ് നല്കിയ മന്ത്രത്താൽ ഇന്ദ്രനെ ആവാഹിക്കുന്നു .തുടർന്ന് ദേവാധിപൻ കുന്തിയിൽ പുത്രോല്പ്പാദനം ചെയ്തു . അങ്ങനെ അര്ജുനൻ ജനിക്കുന്നു . അർജുനകുമാരൻ ജനിച്ചപ്പോൾ ആകാശത്തെ ഭേദിക്കുമാറ് മുഴങ്ങിക്കൊണ്ട് വലിയൊരു അശരീരി സ്പഷ്ട്ടമായി കേട്ടു. " അല്ലയോ കുന്തീ.നിന്റെ ഈ പുത്രൻ കാര്ത്തവീര്യനുതുല്യനും ശിവതുല്യ പരാക്രമിയും ആയിരിക്കും . അജയ്യനായ ഇന്ദ്രനെപ്പോലെ നിന്റെ പേര് ഇവൻ പ്രസിദ്ധമാക്കും. അദിതിക്കു വിഷ്ണുവെന്നതുപോലെ നിനക്ക് ഇവൻ ആഹ്ളാദം വർദ്ധിപ്പിക്കും. ഇവന്റെ ബാഹുബലത്താൽ ഖാണ്ടവത്തിൽ അഗ്നിദേവൻ സർവ്വഭൂതങ്ങളുടെയും മേദസ്സുകൊണ്ടു തൃപ്തനാകും . ജാമദഗ്ന്യനായ പരശുരാമന് തുല്യനായ ഇവൻ വിഷ്ണുസമാനനായ അതിസാഹസികനാകുന്നതാണ് . സര്വ്വ ദിവ്യാസ്ത്രങ്ങളും നേടുന്ന ഇവൻ ക്ഷയിച്ചുപോയ എല്ലാ ഐശ്വര്യങ്ങളെയും തിരികെ നേടിയെടുക്കും . ഈ അശരീരി കേട്ടിട്ട് സര്വ്വ മുനിമാരും സന്തോഷിച്ചു . ആകാശത്തിൽ ഇന്ദ്രാദികളായ ദേവന്മാർ ഭേരീ വാദ്യങ്ങൾ മുഴക്കി സന്തോഷം പങ്കിട്ടു . സർവ്വദെവന്മാരും , മുനിമാരും അര്ജുനന്റെ മേല് പുഷ്പവൃഷ്ട്ടി ചെയ്തു അവരുടെ ആനന്ദം പ്രകടമാക്കി അനുഗ്രഹിച്ചു . അവരിൽ കാദ്രവേയർ [ നാഗങ്ങൾ ], പക്ഷീന്ദ്രന്മാർ , അപ്സരസ്സുകൾ , ഗന്ധർവ്വന്മാർ , സപ്തർഷികൾ , പ്രജാപതിമാർ , ഭരദ്വാജൻ , കശ്യപൻ, ഗൌതമൻ , വിശ്വാമിത്രാൻ , ജമദഗ്നി , വസിഷ്ട്ടൻ, അത്രി , മരീചി , അംഗിരസ്സ് , പുലസ്ത്യൻ , പുലഹൻ, ക്രതു , ദക്ഷൻ തുടങ്ങി എല്ലാപേരും സന്നിഹിതരായിരുന്നു . ദിവ്യാഭാരണങ്ങൾ അണിഞ്ഞുവന്ന അപ്സരസ്സുകൾ അർജുനന് ചുറ്റും നൃത്തം ചെയ്തു . ഉർവ്വശി , രംഭ , തിലോത്തമ തുടങ്ങിയവർ മധുരങ്ങളായ ഗാനങ്ങൾ ആലപിച്ചു . ഇതുകൂടാതെ 12 ആദിത്യന്മാരും ,കാർക്കോടകൻ, തക്ഷകൻ തുടങ്ങിയ മഹാക്രോധികളായ നാഗങ്ങളും , എണ്ണിക്കൂടാത്ത അസംഖ്യം ദേവന്മാരും , അവിടെയെത്തിചേർന്നു . എല്ലാപേരും അർജുനനെ ദർശിച്ചു സന്തുഷ്ട്ടരായി . ഇതെല്ലാം ദർശിച്ചു മുനിമാരും പാണ്ഡുവും അത്ഭുതപ്പെട്ടു .[ വ്യാസ മഹാഭാരതം , ആദിപര്വ്വം , സംഭവ - ഉപ പര്വ്വം ,അദ്ധ്യായം 123, ശ്ളോകങ്ങൾ 20 മുതൽ 75 വരെ ]

വിദ്യാഭ്യാസം[തിരുത്തുക]

കൗരവഗുരുവായ കൃപരുടെ കീഴിൽ അർജുനൻ ആയുധാഭ്യാസം തുടങ്ങി. അസ്ത്ര, ശസ്ത്ര വിദ്യകളിൽ നിപുണനായ ദ്രോണർപിന്നീട് അർജുനന്റെ ഗുരുവായി.പഠനത്തിനിടെ ഒരു മുതലയിൽ നിന്നും ദ്രോണരെ രക്ഷിച്ച അർജുനൻ ഗുരുവിന്റെ വത്സലശിഷ്യനായിമാറി.

ഭാര്യമാർ[തിരുത്തുക]

പാഞ്ചാലരാജ്യത്തെ രാജകുമാരിയായിരുന്ന ദ്രൗപദി, കൃഷ്ണന്റെ സഹോദരി സുഭദ്ര, നാഗരാജകുമാരിയായിരുന്ന ഉലൂപി, മണലൂർ രാജകുമാരിയായിരുന്ന ചിത്രാംഗദ എന്നിവർ അർജ്ജുനന്റെ ഭാര്യമാരായിരുന്നു.

മക്കൾ[തിരുത്തുക]

ഓരോ ഭാര്യമാരാരിലും ഓരോ ആൺമക്കൾ അർജ്ജുനനുണ്ടായിരുന്നു. സുഭദ്രയിൽ പിറന്ന അഭിമന്യുവാണ് ഇവരിൽ ശ്രദ്ധേയൻ. പാഞ്ചാലിയിൽ ശ്രുതസോമൻ, ഉലൂപിയിൽ ഇരാവാൻ, ചിത്രാംഗദയിൽ ബഭ്രുവാഹനൻ എന്നവരായിരുന്നു മറ്റു പുത്രന്മാർ.

മിത്രം[തിരുത്തുക]

കൃഷ്ണൻ ആണ് അർജുനന്റെ ഏറ്റവും വലിയ മിത്രം. കുട്ടിക്കാലത്തുതുടങ്ങിയ ഈ ബന്ധം മഹാഭാരതയുദ്ധത്തിലും തുടർന്നു. മിത്രമെന്നതിലുപരി അർജ്ജുനന്റെ വഴികാട്ടിയും കൃഷ്ണനായിരുന്നു. മഹാഭാരതയുദ്ധത്തിൽ പല നിർണായകസന്ദർഭങ്ങളിലും അർജ്ജുനന്റെ സഹായത്തിനെത്തിയതും കൃഷ്ണൻതന്നെ. ഗുരുക്കന്മാർക്കും ഉറ്റവർക്കും ഉടയവർക്കുമെതിരെ ആയുധമെടുക്കാനാകാതെ വിഷമിച്ചുനിന്ന യുദ്ധോത്സുകനാക്കാൻ കൃഷ്ണൻ ഉപദേശിച്ച സന്ദേശങ്ങളാണ് ഭഗവദ്‌ഗീത.

ശത്രുത[തിരുത്തുക]

ദുര്യോധനന്റെ സ്നേഹിതനും അതിരഥന്റെ വളർത്തുമകനുമായ കർണ്ണൻ ആണ് അർജുനന്റെ പ്രധാന ശത്രു. എന്നാൽ കർണ്ണൻ കുന്തിയുടെ മൂത്തപുത്രനായതിനാൽ അർജ്ജുനന്റെ ജ്യേഷ്ഠനുമാണ്.മഹാഭാരതയുദ്ധത്തിൽ വച്ച് ശ്രീകൃഷ്ണന്റെ സഹായത്തോടെ അർജ്ജുനൻ കർണ്ണനെ വധിച്ചു .

കർണ്ണനും അർജ്ജുനനും[തിരുത്തുക]

വ്യാസഭാരതത്തിന്റെ ചുവടു പറ്റിയുള്ള പലഗ്രന്ഥങ്ങളും കർണ്ണനെ മഹത്വവൽക്കരിച്ചു പറയുന്നുൺവെങ്കിലും , വാസ്തവത്തിൽ വ്യാസഭാരതം അത് ശരിവയ്ക്കുന്നില്ല . വ്യാസമുനി കർണ്ണനെ അധർമ്മിയായിട്ടു തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത് . പകരം അർജ്ജുനനെ ധാർമ്മികനായും വിലയിരുത്തിയിരിക്കുന്നു . എന്നാൽ ചില കവികൾ വ്യാസഭാരതത്തിന്റെ ചുവടുപറ്റിയുള്ള അവരുടെ നോവലുകളിൽ കർണ്ണനെ അർജ്ജുനനെക്കാളുമധികം ധാർമ്മികനായി മഹത്വവല്ക്കരിച്ചു വർണ്ണിച്ചിരിക്കുന്നു . ഇത് ശരിയല്ല . കർണ്ണൻ അധർമ്മി തന്നെയാണെന്ന് വ്യാസൻ വിലയിരുത്തിയിരിക്കുന്നു . അധർമ്മിയായ ദുര്യോധനനുമായി സഹവസിക്കുകയും അദ്ദേഹത്തിന്റെയും ശകുനിയുടെയും ക്രൂരതകൾക്ക് കൂട്ടുനിൽക്കുകയും ചെയ്ത കർണ്ണൻ എങ്ങിനെയാണ് ധാർമ്മികനാവുക ? ഭീമന് വിഷം കൊടുത്തതും പാണ്ഡവരെ അരക്കില്ലത്തിൽ അകപ്പെടുത്തി കൊല്ലുവാൻ ശ്രമിച്ചതും കർണ്ണന്റെ ഒത്താശയോടെ തന്നെയായിരുന്നു . വനത്തിൽ വസിക്കുന്ന പാണ്ഡവരെ അപമാനിക്കാനായി കാട്ടിലേക്ക് ഘോഷയാത്ര നടത്തുവാൻ ദുര്യോധനനെ പ്രേരിപ്പിച്ചതും , സദസ്സിൽ വച്ച് ദ്രൗപദിയുടെ ഉടുവസ്ത്രം അഴിക്കുവാൻ ദുശ്ശാർസ്സനനു നിർദ്ദേശം നൽകിയതും, അഭിമന്യുവിനെ ചതിയാൽ വധിക്കാൻ കൂട്ടുനിന്നതും കർണ്ണനാണ് . ഇത്തരത്തിൽ നോക്കുമ്പോൾ കർണ്ണൻ അർജ്ജുനനോളം ധാർമ്മികനല്ലായിരുന്നുവെന്നു മനസ്സിലാക്കാവുന്നതാണ് .ഇതുകൂടാതെ ആദ്യമായി അർജ്ജുനനോട് വിദ്വേഷം തുടങ്ങി വച്ചതും കർണ്ണനായിരുന്നു . അഭ്യാസപ്രകടനസമയത്തു സദസ്സിൽ അതിക്രമിച്ചു കയറിവന്ന് അർജ്ജുനനോട് വെല്ലുവിളി നടത്തിയ കർണ്ണൻ അദ്ദേഹത്തോട് ദ്വന്ദ്വയുദ്ധത്തിനു തയ്യാറാവുകയും ചെയ്തു . ദാനവീരനും ദയാലുവുമാണ് കർണ്ണനെങ്കിലും ഇത്തരത്തിലുള്ള അധാർമ്മികതകൾ അദ്ദേഹത്തിൽ കാണാം .

നേരെ മറിച്ചു ധർമ്മത്തിന് വേണ്ടി നിലകൊള്ളുകയും കളിയായി പോലും അസത്യം പറയാത്തവനുമായ അർജ്ജുനനെ തികഞ്ഞ ധാർമ്മികനെന്നു വ്യാസൻ വിലയിരുത്തുന്നു . ശ്രീകൃഷ്ണന്റെ ഉത്തമഭക്തനായ ഇദ്ദേഹം , അദ്ദേഹത്തിൻറെ ആജ്ഞകളെന്തും ശിരസ്സാവഹിക്കുവാൻ സന്നദ്ധനായിരുന്നു . കഠിനമായ തപസ്സിലൂടെ ശിവനിൽ നിന്നും പാശുപതാസ്ത്രം നേടിയവനും , ജ്യേഷ്ഠനായ യുധിഷ്ഠിരന്റെ ശ്രേയസ്സിനു വേണ്ടി ഘോരയത്നം നടത്തിയവനുമായ അർജ്ജുനൻ തികച്ചും ധാർമ്മികനാണ് . ഋഷികൾക്കും ദേവന്മാർക്കും ബ്രാഹ്മണർക്കും പ്രിയങ്കരനായ അർജ്ജുനൻ എന്നുമെന്നും ധർമ്മത്തിന്റെ രക്ഷയ്ക്കായി നിലകൊണ്ടു . ധർമ്മത്തിന്റെ അവതാരമായ യുധിഷ്ഠിരന് വേണ്ടി പല സാഹസകൃത്യങ്ങളും ചെയ്തു . ബന്ധുക്കളെ വധിക്കുന്നതിൽ കഠിന ദുഖിതനും യുദ്ധവിമുഖനുമായിത്തീർന്ന അർജ്ജുനനെ യുദ്ധോദ്യക്തനാക്കുവാനായി ഭഗവാൻ കൃഷ്ണൻ നൽകിയ ഉപദേശങ്ങളാണ് പിൽക്കാലത്തു ഭഗവത്ഗീത എന്ന് പ്രസിദ്ധമായത് . ശ്രീകൃഷ്ണനിൽ നിന്നും ഇദ്ദേഹത്തിന് ജ്ഞാനോപദേശവും ദേവന്മാർക്കുപോലും ദുർലഭവുമായ വിശ്വരൂപദർശനവും ലഭിച്ചു .


മഹാഭാരത കഥാപാത്രങ്ങൾ | പാണ്ഡവർ     HinduSwastika.svg
യുധിഷ്ഠിരൻ | ഭീമൻ | അർജ്ജുനൻ | നകുലൻ | സഹദേവൻ
"https://ml.wikipedia.org/w/index.php?title=അർജ്ജുനൻ&oldid=2416947" എന്ന താളിൽനിന്നു ശേഖരിച്ചത്