അംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അംഗരാജാവ് ഭരിച്ചിരുന്ന രാജ്യമാണ് അംഗം. ബലിയുടെ പുത്രനാണ് അംഗൻ

ഈ രാജ്യത്തെ ഒരു രാജാവായിരുന്നു കർണ്ണന്റെ വളർത്തച്ഛനായ അധിരഥൻ. അധിരഥൻ സൂത വംശജനാണ് . അതിനാൽ ചന്ദ്രവംശ രാജാക്കന്മാരായ ധൃതരാഷ്ട്രരുടെയും പാണ്ടുവിന്റെയും സാമന്തന്മാരെന്ന നിലയ്ക്കാണ് അവർ അംഗരാജ്യത്തു കഴിഞ്ഞു കൂടിയിരുന്നത് .

ഹസ്തിനപുരത്തിൽ പാണ്ടവരും കൗരവരും തമ്മിൽ ആയുധപരീക്ഷ നടക്കുന്ന സമയത്ത് കൗരവപക്ഷക്കാരനായ കർണ്ണന്റെ കുലീനത്വത്തെ പാണ്ഡവർ ചോദ്യം ചെയ്തു .ആ സമയം ദുര്യോധനൻ കർണ്ണന്റെ തുണയ്ക്കെത്തുകയും , അംഗരാജ്യത്തെ സകല അധികാരങ്ങളും കർണ്ണനായി ഒഴിഞ്ഞു കൊടുക്കുകയും , കർണ്ണനെ അംഗരാജാവായി അഭിഷേകം ചെയ്യുകയും ചെയ്തു .

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അംഗം&oldid=2361155" എന്ന താളിൽനിന്നു ശേഖരിച്ചത്