അനുശാസനപർവ്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മഹാഭാരത ഗ്രന്ഥത്തിലെ പതിമൂന്നാമത്തെ അദ്ധ്യായമാണ് അനുശാസപർവ്വം. [1]

ഈ പർവ്വത്തിനു രണ്ടു ഉപപർവ്വങ്ങളുണ്ട് . ദാനധർമ്മപർവ്വം , ഭീഷ്മസ്വർഗ്ഗാരോഹണപർവ്വം എന്നിവയാണവ . ശാന്തിപർവ്വത്തിന്റെ തുടർച്ചയായാണ് ഈ പർവ്വത്തെ വ്യാസൻ വിരചിച്ചിരിക്കുന്നതു . യുധിഷ്ഠിരൻ ഭീഷ്മാചാര്യരുടെ മുന്നിൽ ഉപദേശങ്ങൾ കേൾക്കുന്നതിനായി പോകുന്നതും , തുടർന്ന് ഭീഷ്മർ യുധിഷ്ഠിരന്റെ ഹൃദയവ്യഥ കുറയ്ക്കുന്നതിനായി നൽകുന്ന ഉപദേശങ്ങളുമാണ് ഇതിലെ ഉള്ളടക്കം . 168 അദ്ധ്യായങ്ങളാണ് അനുശാസന പർവ്വത്തിലുള്ളത് . ഭീഷ്മർ പറയുന്ന ധാരാളം കഥകളും ഉപകഥകളുമടങ്ങിയ ഈ പർവ്വം ഭൗതികവും ആത്മീയവുമായ ജ്ഞാനത്തിന്റെ ഒരു ഭണ്ഡാരമാണ് . അദ്ധ്യായം 149 , വിഷ്ണുസഹസ്രനാമത്തെ ഉൾക്കൊള്ളുന്നതാണ് . ഭീഷ്മപിതാമഹന്റെ സ്വർഗ്ഗാരോഹണവും ഇതിൽ വിവരിച്ചിട്ടുണ്ട് .

അവലംബം[തിരുത്തുക]

  1. മഹാഭാരതം -- ഡോ.പി.എസ്. നായർ ISBN:81-85315-01-9 -- വിദ്യാരംഭം പബ്ലീഷേസ്, മുല്ലയ്ക്കൽ, ആലപ്പുഴ
"https://ml.wikipedia.org/w/index.php?title=അനുശാസനപർവ്വം&oldid=3087766" എന്ന താളിൽനിന്ന് ശേഖരിച്ചത്