ബലരാമൻ
ബലരാമൻ | |
---|---|
God of Agriculture, Strength | |
![]() Balarama, elder brother of Krishna with Hala 1830 | |
ദേവനാഗിരി | बलराम |
സംസ്കൃതം | Balarāma |
ആയുധങ്ങൾ | Plough, Gada |
ജീവിത പങ്കാളി | Revati |
മാതാപിതാക്കൾ | Vasudeva (father) Devaki (conceived) Rohini (birth) |
സഹോദരങ്ങൾ | Krishna and Subhadra |
Part of a series on |
വൈഷ്ണവമതം |
---|
![]() |
![]() |

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ബലരാമൻ[1] . മഹാവിഷ്ണുവിന്റെയും അനന്തന്റെയും അംശം ബലരാമനിൽ ചേർന്നിരിക്കുന്നു . എന്നാൽ ത്രേതായുഗത്തിലെ ലക്ഷ്മണൻ അനന്തന്റെ പൂർണമായ അംശമാണ് . അതിയായ ബലത്തോട് കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവനുമായതുകൊണ്ട് ബലരാമൻ എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു . ശ്രീകൃഷ്ണൻ്റെ മൂത്ത ജ്യേഷ്ഠനാണ് ബലരാമൻ . രേവതിയാണ് ഇദ്ദേഹത്തിൻ്റെ പത്നി . സ്വന്തം കർത്തവ്യമായ കൃഷിയിൽ പൂർണ്ണമായും മുഴുകിയ ബലരാമൻറെ ആയുധം കലപ്പയായിരുന്നു. കൃഷിയുടെ സൗകര്യത്തിനായി കാളിന്ദി നദിയെ കലപ്പ കൊണ്ട് ഉഴുത് ഗതി മാറ്റിയതായി പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്.
പകൽ സമയം മുഴുവൻ കൃഷിയിടത്തിൽ പണിയെടുത്ത് അന്തിയാവുമ്പോൾ തെങ്ങിൻറെ കള്ള് കുടിച്ചിരുന്നതായും വിവരിച്ചിട്ടുണ്ട്.
മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞുവരുന്ന വൈശാഖമാസ ശുക്ലപക്ഷ തൃതീയ ദിവസമായിരുന്നു മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായി യാദവകുലത്തിൽ ബലരാമൻ അവതരിച്ചത്.[2]
അവലംബം
[തിരുത്തുക]ബലരാമൻ മഹാഭാരത യുദ്ധത്തിൽ ഉൾപ്പെടുന്നില്ല. ആ സമയത്ത് അദ്ദേഹം തീത്ഥാടനത്തിന് പോകുന്നു. ശ്രീ കൃഷ്ണന്റെ നിർദേശപ്രകാരം ആണത്. അദ്ദേഹം യുദ്ധത്തിൽ പങ്കെടുത്തിരുന്നെങ്കിൽ ദുര്യോധനനെ അധര്മത്തിലൂടെ വധിക്കാൻ അനുവദിക്കില്ലായിരുന്നു. ഗദ യുദ്ധത്തിൽ ദുര്യോധനന്റെ ഗുരുനാഥൻ കുടി ആയിരുന്നു ബലരാമൻ. അദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ മഹാഭാരത യുദ്ധത്തിന്റെ പരിണാമം മറ്റൊന്നായേനേ...
- ↑ http://www.janmabhumidaily.com/jnb/%E0%B4%AC%E0%B4%B2%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%A8%E0%B5%8D%E2%80%8D[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Akshaya Tritiya Mythology". Archived from the original on 2017-05-04. Retrieved 2017-04-26.
പുറം കണ്ണികൾ
[തിരുത്തുക]- ബലരാമൻ[1][പ്രവർത്തിക്കാത്ത കണ്ണി]