പരശുരാമൻ
| പരശുരാമൻ | |
|---|---|
| ദേവനാഗരി | परशुराम |
| Affiliation | ആദിനാരായണൻ |
| ആയുധം | പരശു |
ഹിന്ദുമതവിശ്വാസത്തിലെ ദശാവതാരത്തിലെ ആറാമത്തെ അവതാരമാണ് പരശുരാമൻ. (സംസ്കൃതം: परशुराम, അക്ഷരാർത്ഥം 'Rama with an axe') പർശു ഏന്തിയ രാമൻ എന്നർത്ഥം. കേരളോല്പത്തി കഥയിൽ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനിയാണ് പരശുരാമൻ. പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും ദ്രോണരുടെയും പിന്നീട് കർണ്ണന്റെയും ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽകിയുടെ ഗുരുവും ഇദ്ദേഹമായിരിക്കുമെന്നും ഇതിഹാസങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. ദക്ഷിണഭാരതത്തിലേക്കുള്ള ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും സാക്ഷാൽ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ് പരശു ആയുധമാക്കിയ രാമൻ.
അവതാരകഥ
[തിരുത്തുക]മഹാവിഷ്‌ണുവിൻറെ ദശാവതാരത്തിലെ ആറാമത്തെ അവതാരമാണ് പരശുരാമൻ. ഭൃഗുവംശത്തിൽ അവതരിച്ച പരശുരാമന്റെ അച്ഛൻ ജമദഗ്നിയും, അമ്മ രേണുകയുമായിരുന്നു. ഇദ്ദേഹത്തിന് ഭാർഗ്ഗവരാമനെന്നും ജമദഗ്നിരാമനെന്നും നാമധേയങ്ങളുണ്ട്. പരശു (മഴു) ആയുധമാക്കിയ രാമനായതുകൊണ്ട് ഇദ്ദേഹത്തെ പരശുരാമൻ എന്നും സംബോധന ചെയ്യുന്നു. ലക്ഷ്‌മീദേവിയുടെ അവതാരമായ ധരണിയാണ് പരശുരാമന്റെ പത്നി.
ജമദഗ്നിമഹർഷിയുടെ ആശ്രമത്തെ പലതവണ ആക്രമിച്ച അമാനുഷിക ശക്തിയുള്ള ക്ഷത്രിയരാജാവാണ് കാർത്തവീര്യാർജ്ജുനൻ മാത്രവുമല്ല ക്ഷത്രിയരാജാവായ കാർത്തവീര്യാർജ്ജുനൻ ഭൂമിയിൽ പലതരത്തിലുള്ള അക്രമങ്ങൾ അഴിച്ചുവിടാനും തുടങ്ങി. അതുതടയാനായി മഹാവിഷ്‌ണു ജമദഗ്നിമഹർഷിയുടെ പുത്രൻ പരശുരാമനായി അവതരിച്ചു.
ജമദഗ്നിയുടെ ആശ്രമത്തിൽ എല്ലാ സമ്പത്തുക്കളും ഐശ്വര്യവും പ്രധാനം ചെയ്‌തിരുന്നത് "സുരഭി" എന്ന കാമധേനുവായിരുന്നു. ഹേഹയരാജാവും ആയിരം കൈകളുമുള്ള കാർത്തവീര്യാർജ്ജുനൻ, ആ കാമധേനുവിനെ ആവശ്യപ്പെടുകയും, ജമദഗ്നി വിസമ്മതിക്കുക യും ചെയ്‌തതോടെ, കാർത്തവീര്യാർജ്ജുനൻ ആ പശുവിനെ അപഹരിച്ചു കൊണ്ടുപോയി. ഇതറിഞ്ഞ പരശുരാമൻ, പിന്തുടർന്ന് കാർത്തവീര്യാർജ്ജുനനെ വധിച്ച് സുരഭിയെ വീണ്ടെടുത്തു. ക്ഷത്രിയനെ വധിച്ചതിനാൽ പാപമുക്തിക്കായി പരശുരാമൻ പിതാവിൻറെ നിർദ്ദേശപ്രകാരം തീർത്ഥാടനത്തിനുപോയി, ഈ തക്കംനോക്കി, കാർത്തവീര്യാർജ്ജുനൻറെ പുത്രന്മാരും പടയാളികളും ജമദഗ്നിയേയും വധിച്ചു.
തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ പരശുരാമൻ, തന്റെ പിതാവിന്റെ മരണത്തിനു കാരണക്കാരായവരുടെ കുലം നാമാവശേഷമാക്കും എന്ന് ശപഥം ചെയ്‌തു. അനന്തരം ഹിമാലയത്തിൽ പരമശിവന്റെ ശിക്ഷണത്തിൽ പത്തുവർഷത്തോളം നീണ്ട ആയോധന പരിശീലനം നടത്തി തിരിച്ചുവന്നു. തുടർന്നുണ്ടായ യുദ്ധങ്ങളിൽ പ്രതികാരത്തോടെ തൻറെ മഴു പ്രയോഗിച്ച് ഭാരതത്തിലുട നീളം അനവധി ക്ഷത്രിയരെ കൊന്നൊടുക്കി. അതോടെ തന്റെ ശപഥം പൂർത്തിയാക്കി. എന്നാൽ തന്റെ മാതൃപിതാവിന്റെ കുടുംബമായതി നാലും (രേണുകയുടെ പിതാവ് രേണു എന്ന രാജാവാണ്) അമ്മയുടെ വാക്കുകൾ മൂലവും ഇക്ഷ്വാകുവിന്റെ വലിയ കുടുംബത്തെ മാത്രം അദ്ദേഹം സംരക്ഷിച്ചു (പദ്‌മ പുരാണം , അദ്ധ്യായം 24)
അദ്ദേഹം തന്റെ ആയുധങ്ങളിലെ രക്തം കഴുകി പിതൃതർപ്പണം ചെയ്‌തു. രക്തം കഴുകിക്കളഞ്ഞ വെള്ളം പിന്നീട് സ്യമന്തപഞ്ചക മായി (അഞ്ചു കുളങ്ങൾ) മാറി, അത് ഇപ്പോൾ കുരുക്ഷേത്രത്തിലാണ്. ദ്വാപരയുഗത്തിൽ ശ്രീകൃഷ്‌ണനും മറ്റ് എല്ലാ യാദവന്മാരും ദ്വാരകയിലെ ജനങ്ങളും ആ സ്യമന്തപഞ്ചകത്തിൽ ഗ്രഹണസ്‌നാനം ചെയ്‌തു എന്നാണു വിശ്വാസം. ഇപ്പോഴും കുരുക്ഷേത്രത്തിൽ ഈ പാരമ്പര്യം പിന്തുടരുന്നു.
അദ്ദേഹം ഭീക്ഷ്‌മർ, ദ്രോണർ, രുക്മി, കർണ്ണൻ എന്നിവരുടെ ഗുരുവായിരുന്നു എന്ന് മഹാഭാരതത്തിൽ പ്രസ്‌താവിക്കുന്നുണ്ട്
ക്ഷത്രിയനിഗ്രഹത്തിനുശേഷം പാപമോചനത്തിനായി പരശുരാമൻ ബ്രാഹ്മണർക്ക് ഭൂമി ദാനം ചെയ്യാൻ തീരുമാനിച്ചു. കൂട്ടത്തിൽ അശ്വമേധവും വിശ്വജിത് യജ്ഞവും നടത്തി. മുനിപുത്രനായതിനാൽ സ്വന്തമായി ഭൂമിയില്ലാതിരുന്ന പരശുരാമൻ, പരമശിവൻ അനുഗ്രഹിച്ചു നൽകിയിരുന്ന മഴുവുമായി ത്രേതായുഗത്തിൽ ഗോകർണം മുതൽ കന്യാകുമാരിവരെയെത്തി. അവിടെനിന്ന് വടക്കോട്ടു, താൻ മഴു എറിയുന്ന അത്രയും സ്ഥലം തനിക്കുവേണ്ടി വിട്ടുനൽകുവാൻ വരുണദേവനോടും ഭൂമീദേവിയോടും ആജ്ഞാപിച്ചു. അങ്ങനെ വരുണദേവനെയും ഭൂമീദേവിയെയും പ്രീതിപ്പെടുത്തി പരശുരാമൻ കേരളം എന്ന മനോഹരമായ പ്രദേശത്തെ കടലിൽനിന്നും വീണ്ടെടുത്തു. പിന്നീട്, ഈ ദേശത്തെ പരശുരാമൻ ബ്രാഹ്മണർക്ക് ദാനം ചെയ്‌തു. അങ്ങനെയാണ് "കേരളദേശത്തിനു ദൈവത്തിൻറെ സ്വന്തം നാട്" എന്ന പേര് ലഭിച്ചത്.
മിഥിലയിൽ മഹാദേവന്റെ ത്രൈയംബകം എന്ന ശൈവചാപം മുറിഞ്ഞ ശബ്‌ദം കേട്ട്, സീതാസ്വയംവരം കഴിഞ്ഞ് അയോദ്ധ്യയിലേക്ക് മടങ്ങുന്ന രാമാദികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട പരശുരാമൻ, തന്റെ കൈവശമുള്ള വൈഷ്‌ണവചാപമായ ശാർങ്ഗം എന്ന വില്ലിനെ പ്രയോഗിക്കാൻ രാമനോട് ആവശ്യപ്പെടുകയും, പിനീട്, ശ്രീരാമൻ വിഷ്‌ണുവിൻറെ അവതാരമാണെന്നു മനസ്സിലാക്കി, തൻറെ കൈവശമുള്ള മഹാവൈഷ്‌ണവ തേജസ്സെല്ലാം ശ്രീരാമനിൽ അർപ്പിച്ചിട്ട്, തൊഴുതുനമസ്‌കരിച്ച് മഹേന്ദ്രാചലത്തു പോയി തപസ്സു ചെയ്‌തു
"ക്ഷത്രിയവംശമിരുപത്തൊന്നു പരിവൃത്തി
യുദ്ധേ നിഗ്രഹിച്ചു കശ്യപനു ദാനംചെയ്‌ക
പൃഥ്‌വീമണ്ഡലമൊക്കെ,പ്പിന്നെശ്ശാന്തിയെ പ്രാപി-
ച്ചുത്തമമായ തപോനിഷ്ഠയാ വസിച്ചാലും."
എന്ന് ശ്രീരാമനും അനുഗ്രഹിച്ചു.
എന്തുകൊണ്ടാണ് പരശുരാമൻ തന്റെ മഴു ഉപയോഗിച്ച് ക്ഷത്രിയരെ ഇരുപത്തിയൊന്നുവട്ടം നിഗ്രഹിച്ചത്?
കാർത്തവീര്യാർജ്ജുനന്റെ മരണത്തിനു പകപോക്കാനായി അദ്ദേഹത്തിന്റെ പുത്രന്മാരും പടയാളികളും ജമദഗ്നിയുടെ ശിരസ്സു ഛേദിക്കുകയും ശരീരത്തു ഇരുപത്തിയൊന്ന് മുറിവുകൾ ഏൽപ്പിക്കുകയും ചെയ്‌തതു കൊണ്ടാണ് പരശുരാമൻ ക്ഷത്രിയരിൽപ്പെട്ട അധർമ്മികളെ ഇരുപത്തിയൊന്നു വട്ടം നിഗ്രഹിച്ചത്.
പരശുരാമൻ കടലിൽനിന്നും സൃഷ്ടിച്ച ഭൂമിയിലേക്ക് വിന്ധ്യസത്പുര ഭാഗങ്ങളിൽ (മഹാബലിയുടെ സാമ്രാജ്യം) നിന്നും ആയിരക്കണക്കിന് ബ്രാഹ്മണരെ കൊണ്ടുവന്നു താമസിപ്പിച്ചു. കേരളം മുഴുവൻ ശിവാലയങ്ങളും ദുർഗ്ഗാലയങ്ങളും അവർക്കുവേണ്ടി പരശുരാമൻ നിർമ്മിച്ചു. ബ്രാഹ്മണർ കേരളത്തിന്റെ ഭരണം ഏറ്റെടുത്തു. കാല ക്രമത്തിൽ കൃഷിയാവശ്യത്തിനും മറ്റു നിർമ്മാണജോലികൾക്കുമായി മറ്റു കുലങ്ങളിൽപ്പെട്ട നിരവധി ആളുകൾ സമീപനാട്ടുരാജ്യങ്ങളായ തമിഴ്, കർണ്ണാടക, ആന്ധ്ര എന്നീവിടങ്ങളിൽ നിന്നും കേരളമെന്ന പുതിയ സ്ഥലത്തേക്ക് കുടിയേറി. കാലാന്തരത്തിൽ വിവിധ നാട്ടുരാജ്യങ്ങളിലെ കുടിയേറ്റക്കാർ പരസ്‌പരം സഹകരിച്ചതോടെ.. കേരളം ഇന്നത്തെ കേരളമായിമാറി.
കേരളത്തിന്റെ പുരാതനചരിത്രം പരിശോധിച്ചാൽ ബ്രാഹ്മണർക്ക് കേരളത്തിലുണ്ടായിരുന്ന അധികാരവും മേൽക്കോയ്‌മയും സംശയലേശമെന്യേ മനസ്സിലാക്കാവുന്നതാണ്. ഭൂപരിഷ്‌കരണ നിയന്ത്രണനിയമം വരുന്നതുവരെയും ബ്രാഹ്മണർക്ക് കേരളത്തിൽ മേൽക്കോയ്‌മ ഉണ്ടായിരുന്നതായികാണാം.
എങ്ങനെയാണ് മഹാവിഷ്‌ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനും മഹാവിഷ്‌ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനും കണ്ടുമുട്ടിയത്?
പരശുരാമനെ സപ്‌തചിരഞ്ജീവികളിൽ ഒരാളായിട്ടാണ് കരുതുന്നത്.
അശ്വത്ഥാമാ ബലിർവ്യാസോ
ഹനൂമാംശ്ച വിഭീഷണഃ
കൃപഃ പരശുരാമശ്ച
സപ്തൈതേ ചിരജീവിനഃ
അശ്വത്ഥാമാവ്, മഹാബലി, വ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപൻ, പരശുരാമൻ എന്നിങ്ങനെ ഏഴ്പേരാണ് ഹൈന്ദവ പുരാണങ്ങളനുസ രിച്ച് ചിരഞ്ജീവികളായി കരുതുന്നത്.
ചിരഞ്ജീവികൾ എന്നാൽ ഹിന്ദു പുരാണങ്ങളിൽ മരണം ഇല്ലാതെ ജീവിക്കുന്നവർ എന്ന് പറഞ്ഞിരിക്കുന്നു. അവർ ഈ ഭൂമി അവസാനിക്കുന്നതുവരെയോ കലിയുഗത്തിന്റെ അവസാനംവരെയോ ജീവിച്ചിരിക്കുന്നവരായി കണക്കാക്കപെടുന്നു.
[കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ മൂന്നുനദികളുടെ - കരമാനയാറ്, കിള്ളിയാ റ്, പാർവ്വതിപുത്തനാറ് – സംഗമ (ത്രിവേണിസംഗമം) സ്ഥാനത്തുള്ള തിരുവല്ലം എന്ന പ്രദേശത്ത് പരശുരാമക്ഷേത്രം സ്ഥിതിചെയ്യുന്നു].
നന്ദി! നമസ്‌കാരം! 🙏🙏🙏
പരശുരാമ ജയന്തി
[തിരുത്തുക]വൈശാഖ മാസത്തിലെ പൗർണമിക്കുശേഷമുള്ള തൃതീയ നാളിലാണ് പരശുരാമൻ ജനിച്ചതെന്നു കരുതുന്നു. ശുക്ലപക്ഷത്തിലെ അക്ഷയ ത്രിതിയയിൽ പരശുരാമ ജയന്തി ആഘോഷിക്കുന്നു.[1]