ഋഷഭൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീമദ്ഭാഗവതത്തിൽ കാണാവുന്ന ഒരു കഥാപാത്രമാണ് ഋഷഭൻ. കൃതയുഗത്തിലാണ് ഋഷഭൻെറ ജീവിച്ചിരുന്നത്.

ഋഷഭ ചരിതം

സ്വയംഭൂമനുവിൻെറ മൂത്ത പുത്രനാണ് പ്രിയംവദൻ. ഒരിക്കൽ അദ്ദേഹം ഒരു വിമാനത്തിൽ ഭൂമിയെ പ്രദക്ഷിണം ചെയ്യുകയും, ഭൂമിയിലുള്ള ഏഴ് സമുദ്രങ്ങളും ഏഴ് ദ്വീപുകളും കണ്ടെത്തി. തൻെറ പതിനൊന്നു മക്കളിൽ ഏഴു പേരെ ദ്വീപുകളിൽ രാജാക്കൻമാരായി വാഴിക്കുകയും ചെയ്തു.

അഗ്നീധ്രൻ, ഇധ്മജിഹ്വൻ, യജ്ഞബാഹു, മഹാവീരൻ, ഹിരണ്യരേതസ്സ്, ഘൃതപൃഷ്ഠൻ, സവനൻ, മേധാതിഥി, വീതിഹോത്രൻ, കവി എന്നിങ്ങനെയാണ് അവരുടെ പേരുകൾ. അവരിൽ സവനൻ, മഹാവീരൻ, കവി എന്നിവർ ബാല്യകാലം മുതല്ക്കുതന്നെ തപശ്ചര്യയിൽ കഴിഞ്ഞതിനാൽ ബാക്കിയുള്ള പുത്രൻമാർക്കാണ് ദ്വീപുകൾ കിട്ടിയത്. പത്തു പുത്രൻമാരെ കൂടാതെ ഊർജ്ജസ്വതയെന്ന ഒരു പുത്രിയുമുണ്ടായിരുന്നു. ഭൃഗൂവിൻെറ പുത്രനായ ശുക്രാചാര്യരാണ് ഊർജ്ജസ്വതയെ വിവാഹം ചെയ്തത്. അവർക്കൊരു പെൺക്കുട്ടി ജനിച്ചു. അതാണ് ദേവയാനി (ശുക്രപുത്രി). അവളെ ചന്ദ്രവംശ രാജാവായ യയാതി വിവാഹം കഴിച്ചു.

പ്രിയംവദൻെറ മൂത്ത പുത്രനായ അഗ്നീധ്രനാണ് ജംബുദ്വീപിൻെറ രാജാവ്.അദ്ദേഹത്തിന് പൂർവ്വചിത്തിയ എന്ന അപ്സരസ്സിൽ ഒൻപതു പുത്രൻമാരുണ്ടായി. മൂത്ത പുത്രൻെറ പേര് നാഭി എന്നായിരുന്നു. നാഭി പർവ്വത പുത്രിയായ മേരുദേവിയെ വിവാഹം കഴിച്ചു. അവർക്കുണ്ടായ പുത്രനാണ് ഋഷഭൻ.

ഇന്ദ്രൻെറ പുത്രിയായ ജയന്തിയെയാണ് ഋഷഭൻ വിവാഹം കഴിച്ചത്. അവരുടെ പുത്രനാണ് ഭരതൻ. ഏതാനും വർഷങ്ങൾ രാജ്യം ഭരിച്ചതിനു ശേഷം ഭരതനെ രാജാവായി വാഴിക്കുകയും തുടർന്നു തപസ്സിനായി വനത്തിലേക്ക് പോകുകയും ചെയ്തു. ഈശ്വര സാക്ഷാത്കാരം നേടിയശേഷം മൗനിയും ഭ്രാന്തനുമായ ഒരു അവധൂതനെപോലെ ദിക്കെങ്ങും സഞ്ചരിക്കുകയും, ഒരു നാൾ കുടകമലയിൽവച്ച് കാട്ടുതീയിൽപെട്ട് മരിക്കുകയും ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ഋഷഭൻ&oldid=3418810" എന്ന താളിൽനിന്ന് ശേഖരിച്ചത്